ദൃശ്യ മാധ്യമ ങ്ങളുടെ കടന്നു കയറ്റം വായനയെ ബാധിക്കുകയില്ല : അബ്ദുറഷീദ് കുട്ടമ്പൂര്‍

July 22nd, 2012

vayanakkoottam-jabbari-2012-ePathram
ദുബായ് : ദൃശ്യ ശ്രാവ്യ മാധ്യമ ങ്ങളുടെ കടന്നു കയറ്റം വായനയെ ബാധിക്കുന്നു എന്ന ആശങ്കയ്ക്ക് അര്‍ത്ഥമില്ല എന്ന് പ്രഭാഷകനും എഴുത്തു കാരനുമായ അബ്ദു റഷീദ് കുട്ടമ്പൂര്‍ അഭിപ്രായപ്പെട്ടു .

സലഫി ടൈംസ് ഫ്രീ മീഡിയയും കേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിളും (ദുബായ് വായന കൂട്ടം) സംയുക്തമായി നടത്തിയ വായന പക്ഷാചരണ സംഗമ ത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുക യായിരുന്നു അദ്ദേഹം.

ദിവസേന എന്നോണം വായന ലോകത്ത് ബെസ്റ്റ് സെല്ലറുകള്‍ വര്‍ദ്ധിച്ചു വരുന്നത് ഇതാണ് നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്. പ്രവാസ ജീവിത ത്തിന്റെ തിരക്കു കള്‍ക്കിടയിലും വര്‍ദ്ധിച്ചു വരുന്ന നവ മാധ്യമ ങ്ങളുടെയും സാഹിത്യ കൂട്ടായ്മ കളുടെയും എഴുത്തു കളരി കളുടെയും നിത്യ സാന്നിധ്യം വിളിച്ചറിയിക്കുന്ന വസ്തുതയും മറ്റൊന്നല്ല.

സമൂഹ ത്തിന്റെ പ്രതീക്ഷ കള്‍ക്ക് അനുസരിച്ച് എഴുത്തുകാര്‍ ഉയര്‍ന്നെങ്കില്‍ മാത്രമേ അവരുടെ രചനകളെ സമൂഹം സ്വാഗതം ചെയ്യുകയുള്ളൂ എന്നു നാം തിരിച്ചറിയണം. അനാവശ്യ വിവാദ ങ്ങളില്‍ നിന്നകന്നു നില്‍ക്കാനും ക്രിയാത്മക പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സാഹിത്യ കാരന്മാര്‍ തയ്യാറാകേണ്ടതുണ്ട്. വിഷ്വല്‍ മീഡിയ യുടെ അമിത സ്വാധീനം വളരുന്ന തലമുറ യില്‍ അനാരോഗ്യ കരമായ സമീപനങ്ങള്‍ വളര്‍ത്തി എടുക്കുമ്പോള്‍ മൂല്യങ്ങളുടെ കാവലാള്‍ ആവേണ്ട ബാധ്യത എഴുത്തുകാര്‍ ഏറ്റെടുക്കണം എന്നും അബ്ദുറഷീദ് കുട്ടമ്പൂര്‍ പറഞ്ഞു.

വായന കൂട്ടം പ്രസിഡന്റ് അഡ്വ. ജയരാജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സലഫി ടൈംസ് മാനേജിംഗ് എഡിറ്റര്‍ കെ. എ. ജബ്ബാരി സ്വാഗതം ആശംസിച്ചു.

ഒരുമാസം നീളുന്ന പത്ര-പുസ്തക ആനുകാലിക പ്രസിദ്ധീകരണ പ്രദര്‍ശനം അല്‍ ദീക് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. വി. എ. അഹ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. എം. സി. എ. നാസര്‍ , ജീനാ രാജീവ്, പുന്നക്കന്‍ മുഹമ്മദലി, രാജന്‍ കൊളവിപ്പാലം, സുബൈര്‍ വെള്ളിയോട്, ഡയസ് ഇടിക്കുള, അബ്ദുള്ളക്കുട്ടി ചേറ്റുവ, എ. റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

2012 ജനുവരി മുതല്‍ ജൂണ്‍ വരെ ഗള്‍ഫ് മേഖല യില്‍ നിന്ന് സാമൂഹിക പ്രതിബദ്ധത, ജീവ കാരുണ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം, സാഹിത്യ സാംസ്‌കാരികാദി മണ്ഡല ങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച വിവിധ ബഹുമുഖ പ്രതിഭാ പുരസ്‌കാര ജേതാക്കളായ 23 പേര്‍ക്ക് സ്വീകരണ സംഗമവും സംഘടിപ്പിച്ചു .

ഐസ്സക് ജോണ്‍, പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍, എല്‍വിസ് ചുമ്മാര്‍, ഷീലാ പോള്‍, ലത്തീഫ് മമ്മിയൂര്‍, കമാല്‍ കാസിം, നെയ്യാറ്റിന്‍കര നൗഷാദ്, ലീനാ സാബു വര്‍ഗീസ്, തുടങ്ങിയവര്‍ അനുമോദനച്ചടങ്ങിന്റെ പ്രതീകമായ പുഷേ്പാപഹാരം ഏറ്റുവാങ്ങി മറുപടി പ്രസംഗം നിര്‍വഹിച്ചു. യു. എ. ഇ. യിലെ പൊതു പ്രവര്‍ത്തകന്‍ സബാ ജോസഫ് ഉദ്ഘാടനം ചെയ്തു. മാപ്പിള കലാ അക്കാദമി ചാപ്റ്റര്‍ പ്രസിഡന്റ് നാസര്‍ പരദേശി കൃതജ്ഞത രേഖപ്പെടുത്തി.

- pma

വായിക്കുക: , , , ,

1 അഭിപ്രായം »

അക്കാഫ് ഇഫ്താര്‍ സംഗമം തൊഴിലാളി ക്യാമ്പുകളില്‍

July 18th, 2012

akcaf-iftar-2012-ePathram
ദുബായ്: ഓള്‍ കേരള കോളെജസ് അലുംനെ ഫോറം (അക്കാഫ്) ന്റെ ആഭിമുഖ്യത്തില്‍ റംസാന്‍ മാസ ത്തില്‍ എല്ലാ ദിവസവും ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട തൊഴിലാളി ക്യാമ്പുകളില്‍ ഇഫ്താര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു.

അക്കാഫ്‌ അംഗങ്ങളുടെ സഹകരണത്തോടെ വിവിധ ക്യാമ്പുകളില്‍ പതിനായിര ത്തില്‍ ഏറെ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് സാനു മാത്യു, ജനറല്‍ സെക്രട്ടറി അഡ്വ. ബക്കര്‍അലി, ട്രഷറര്‍ വേണു കണ്ണന്‍ എന്നിവര്‍ പറഞ്ഞു. ചാരിറ്റി ചാള്‍സ് പോള്‍, ജനറല്‍ കണ്‍വീനര്‍ മോഹന്‍ ശ്രീധരന്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായ അമീര്‍ കല്ലട്ര, രാജു തേവര്‍മഠം, ഡോ. ജെറോ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് മീഡിയ കണ്‍വീനര്‍ പോള്‍ ജോര്‍ജ് പൂവതേരില്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വൈ. എം. സി. എ. പ്രവര്‍ത്തനോല്‍ഘാടനം

July 18th, 2012

ymca-abudhabi-2012-inauguration-ePathram
അബുദാബി : മത സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന വൈ. എം. സി. എ. യുടെ അബുദാബി ഘടകം പുതിയ ഭരണ സമിതിയുടെ പ്രവര്‍ത്തന ഉല്‍ഘാടനം സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്ററില്‍ നടന്നു. റവ. ഫാ. വി. സി. ജോസ്, ഫാ. ഡോ. ജോണ്‍ ഫിലിപ്പ്, ഫാ. മാത്യു മാത്യു, ഫാ. ഷാജി തോമസ്‌, ഫാ. ചെറിയാന്‍ ജേക്കബ്‌, മറ്റു വൈദികരും വൈ. എം. സി. എ അബുദാബിയുടെ ചീഫ്‌ പാട്രന്‍ സ്റ്റീഫന്‍ മല്ലേല്‍, പ്രസിഡന്റ് പ്രിന്‍സ്‌ ജോണ്‍, സെക്രട്ടറി രാജന്‍ തറയശ്ശേരി, ട്രഷറര്‍ സാം ദാനിയേല്‍, ജോയിന്റ് സെക്രട്ടറി വര്‍ഗീസ്‌ ബിനു എന്നിവരും വൈ. എം. സി. എ അംഗ ങ്ങളും പങ്കെടുത്തു.
ymca-abudhabi-2012-board-members-ePathram
മുന്‍ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ചിരുന്ന സാന്ത്വനം പോലെയുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷവും മുന്‍തൂക്കം കൊടുക്കും എന്ന് ഭാരവാഹികള്‍ പറഞ്ഞു.

- pma

വായിക്കുക: ,

1 അഭിപ്രായം »

ദുബായില്‍ ഭാവനാ രാഗലയം സംഘടിപ്പിച്ചു

July 17th, 2012

ദുബായ് : ഭാവനാ ആര്‍ട്‌സ് സൊസൈറ്റി സംഘടിപ്പിച്ച സംഗീത വിരുന്ന് ദുബായില്‍ നടന്നു. ശശി വെന്നിക്കല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബി. മോഹന്‍ കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ തണ്ടിലം, ഹാരിദ് വര്‍ക്കല എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സെബാസ്റ്റിയന്‍ ജോസഫ്, റഹ്മ അല്‍സുല്‍ത്താന്‍, ശ്രീകണ്ഠന്‍ നായര്‍, കെ. എ. ജബ്ബാരി, ബാബു പീതാംബരന്‍, എന്‍. പി. രാമചന്ദ്രന്‍, ചന്ദ്രന്‍ ആയഞ്ചേരി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.

ഗസല്‍ ഗായകരായ ഷഫീക് ഷാ, അലി അക്ബര്‍, സുചിത്ര ഷാജി, സിറാജ്, ആനന്ദ, സമദ്‌ എന്നിവര്‍ ഗാനങ്ങളാലപിച്ചു. ഷാനവാസ് ചാവക്കാട് പരിപാടികള്‍ നിയന്ത്രിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പയ്യോളിക്കാരുടെ കസ്സിംക്കാക്ക് യാത്രയയപ്പ് നല്‍കി

July 16th, 2012

payyoli-peruma-sent-off-to-kassim-ePathram
ദുബായ് : മൂന്നര പതിറ്റാണ്ടിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന കളത്തില്‍ കാസിമിന് പെരുമ പയ്യോളി ഹൃദ്യമായ യാത്രയപ്പ് നല്‍കി. ദുബായിലെ പ്രമുഖ കമ്പനിയില്‍ ലീഗല്‍ കണ്സള്‍ട്ടന്റ് ആയി ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹം, പെരുമ പയ്യോളിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.

‘പ്രവാസികള്‍ക്ക് സാമ്പത്തീക ഭദ്രത’ എന്ന ആശയത്തെ മുന്‍ നിറുത്തി പെരുമ പ്രോപ്പര്‍ട്ടീസ്‌ എന്ന കമ്പനി രൂപികരിച്ചു കൊണ്ട് തിക്കൊടി, പയ്യോളി, തുരയൂര്‍ പഞ്ചായത്തുകളിലെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ജീവിതസൌഭാഗ്യം ഒരുക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ദേര മുതീനയിലെ ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടന്ന ‘സ്നേഹപൂര്‍വ്വം കസിംക്കാക്ക് ‘എന്ന ചടങ്ങില്‍ വിനോദ് നമ്പ്യാര്‍ ‍(യു. എ.ഇ. എക്സ്ചേഞ്ച് സെന്റര്‍) മുഖ്യാതിഥി യായി പങ്കെടുത്തു പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടന പ്രതിനിധികള്‍ ആശംസ കള്‍ നേര്‍ന്നു.

പ്രസിഡന്റ്‌ സമദ് മേലടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാജിദ് പുറതോട്ടില്‍ ‍സ്വാഗതവും സുനില്‍ നന്ദിയും പറഞ്ഞു. പെരുമ പയ്യോളിയുടെ കലാ വിഭാഗം സെക്രട്ടറി പ്രേമദാസന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബിയില്‍ വാഹനാപകടം : മലയാളി അടക്കം മൂന്നു മരണം
Next »Next Page » വായനമുറി തുറന്നു »



  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine