അബുദാബി : കെ. പി. സി. സി. യുടെ നേതൃത്വ ത്തില്‍ ഏപ്രില്‍ 11, 12, 13 തീയതി കളില്‍ അബുദാബി യില്‍ നടക്കുന്ന ‘ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റ് 2013’ നുള്ള ഒരുക്ക ങ്ങള്‍ വില യിരുത്താനായി കോണ്‍ഗ്രസ് നേതാക്കള്‍ അബുദാബി യില്‍ എത്തി.
ഗള്‍ഫിലെ എല്ലാ രാജ്യ ങ്ങളിലെയും വിവിധ ചേരി കളിലായി നില്ക്കുന്ന കോണ്‍ഗ്രസ് അനുകൂല സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഈ ഗ്ലോബല്‍ മീറ്റ് വഴി സാധിക്കും എന്ന് കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ഒ. ഐ. സി. സി. അബുദാബി മീറ്റിനെക്കുറിച്ച് വിശദീകരിക്കാന്‍ അബുദാബി മലയാളി സമാജ ത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.
മൂന്നു ദിവസ ങ്ങളിലായി നടക്കുന്ന സമ്മേളനം ഗള്‍ഫിലെ ഇന്ത്യക്കാരുടെ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുമെന്ന് ചെന്നിത്തല വ്യക്തമാക്കി. കേരള മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി, വിദേശ കാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി, വ്യോമയാന വകുപ്പ് സഹ മന്ത്രി കെ. സി. വേണു ഗോപാല്‍, കേരള ത്തിലെ കേന്ദ്ര മന്ത്രിമാര്‍, എം. പി. മാര്‍, എം. എല്‍. എ. മാര്‍, മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ സമ്മേളന ത്തില്‍ പങ്കെടുക്കും.
ഗള്‍ഫ് മലയാളി കള്‍ ഉന്നയിക്കുന്ന വിഷയ ങ്ങള്‍ സമ്മേളനം ഗൗരവമായി ചര്‍ച്ച ചെയ്യും. സമ്മേളന ത്തിന്റെ വിജയക രമായ നടത്തിപ്പിനു വേണ്ടി 16 സബ് കമ്മിറ്റികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയതായി വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്ത് എം. എം. ഹസ്സന്‍ പറഞ്ഞു.
ഒ. ഐ. സി. സി. അബുദാബി പ്രസിഡന്റ് ഡോ. മനോജ് പുഷ്കര്‍, കെ. എച്ച്. താഹിര്‍, ഷുക്കൂര്‍ ചാവക്കാട്, ടി. എ. നാസര്‍, പള്ളിക്കല്‍ ഷുജാഹി, ഷിബു വര്‍ഗീസ്, ജീബാ എം. സാഹിബ്, വിദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെ. പി. സി. സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, കെ. പി. സി. സി. സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് എന്നിവരും പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, മലയാളി സമാജം, സംഘടന