സാര്‍വ്വ ദേശീയ വനിതാ ദിനം ആചരിച്ചു

March 12th, 2013

അബുദാബി : പ്രസക്തിയും ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പും സംയുക്ത മായി അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വിവിധ പരിപാടി കളോടെ സാര്‍വ്വ ദേശീയ വനിതാ ദിനം ആചരിച്ചു.

സ്ത്രീ ശക്തി പോസ്റ്റര്‍ പ്രദര്‍ശനം, കാത്തെ കോള്‍വിറ്റ്‌സ് അനുസ്മരണം, സംഘ ചിത്രരചന, ചരിത്ര ത്തില്‍ ഇടം നേടിയ വനിതകള്‍ എന്ന വിഷയ ത്തില്‍ ചര്‍ച്ച എന്നിവ യായിരുന്നു പ്രധാന പരിപാടികള്‍.

സാംസ്‌കാരിക പ്രവര്‍ത്തക അഡ്വ: ആയിഷ സക്കീര്‍ ഹുസൈന്‍ വനിതാദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രിയ ദിലീപ്കുമാര്‍ അധ്യക്ഷ യായിരുന്നു. ടി. കൃഷ്ണകുമാര്‍, രാജേഷ് ചിത്തിര എന്നിവര്‍ പ്രസംഗിച്ചു.

‘സ്ത്രീ ശക്തി’ പോസ്റ്റര്‍ പ്രദര്‍ശനം, ഷാഹുല്‍ കൊല്ലങ്കോട് വരച്ച ‘പിച്ചി ചീന്തപ്പെടുന്ന സ്ത്രീ ശരീരവും വ്യക്തിത്വവും’ എന്ന കൊളാഷ് പെയിന്റിംഗ് അനാച്ഛാദനം ചെയ്തു കൊണ്ട് കവയത്രി ദേവസേന ഉദ്ഘാടനം ചെയ്തു.

ചരിത്ര ത്തിലിടം നേടിയ നൂറോളം വനിതാ വ്യക്തിത്വ ങ്ങളെയും സംഭവങ്ങളും വിവരിക്കുന്ന ‘സ്ത്രീ ശക്തി’ പോസ്റ്റര്‍ പ്രദര്‍ശനം വേറിട്ട അനുഭവമായി മാറി.

യുദ്ധ ത്തിന്റെ ഭീകരത യെയും സ്ത്രീ കളുടെയും കുട്ടികളുടെയും പരിതാപ കരമായ സാമൂഹി കാവസ്ഥ യെയും പകര്‍ത്തിയ വിഖ്യാത ജര്‍മ്മന്‍ ചിത്രകാരിയും ശില്പി യുമായ ‘കാത്തെ കോള്‍വിറ്റ്‌സ്’ അനുസ്മരണ പ്രഭാഷണം ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ഇ. ജെ റോയിച്ചന്‍ നടത്തി.

‘ചരിത്ര ത്തില്‍ ഇടം നേടിയ വനിതകള്‍’ എന്ന വിഷയ ത്തില്‍ നടന്ന ചര്‍ച്ച, പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തക പ്രസന്ന വേണു ഉദ്ഘാടനം ചെയ്തു. റൂഷ് മെഹര്‍ വിഷയം അവതരിപ്പിച്ചു. ജെയ്ബി എന്‍. ജേക്കബ്, ഈദ് കമല്‍, മുഹമ്മദലി കല്ലുര്‍മ്മ, മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു. പ്രസക്തി വൈസ് പ്രസിഡന്റ് ഫൈസല്‍ ബാവ അധ്യക്ഷനായിരുന്നു.

പ്രസക്തി ജനറല്‍ സെക്രട്ടറി അബ്ദുള്‍ നവാസ്, സുധീഷ് റാം, സുനില്‍ കുമാര്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാഫഖി തങ്ങളും പേരോടും ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റ്ററില്‍

March 2nd, 2013

zainul-abdeen-bafakhi-thangal-ePathram
അബുദാബി : ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പുത്രനും കാരന്തൂര്‍ സുന്നി മര്‍കസ് വൈസ് പ്രസിഡന്റും പ്രമുഖ പണ്ഡിത നുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ക്ക് മാര്‍ച്ച്‌ 3 ഞായറാഴ്ച വൈകുന്നേരം 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റ്ററില്‍ വെച്ച് സ്വീകരണം നല്‍കും.

സ്വീകരണ പരിപാടി യില്‍ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹിമാന്‍ സഖാഫി, ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റ്റര്‍ പ്രസിഡന്റ്റ് ബാവ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രീകൃഷ്ണ കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ കുടുംബ സംഗമം

March 1st, 2013

guruvayur-sree-krsihna-collage-alumni-qatar-meet-ePathram
ദോഹ : ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് അലുംനി അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്ററിന്റെ കുടുംബ സംഗമം ദോഹ സലത്ത ജദീദിലുള്ള സ്കില്‍സ് ഡെവലപ്പ്മെന്റ് സെന്ററില്‍ വെച്ച് നടന്നു.

1968 മുതല്‍ 2012 വരെ പഠിച്ച വിദ്യാര്‍ഥി കളുടെ സംഗമ മായിരുന്നു ഇവിടെ നടന്നത്.

മികച്ച ഗാന രചയിതാ വിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേടിയ ശ്രീകൃഷ്ണ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടി യായ റഫീഖ് അഹമ്മദിനെ യോഗം അനുമോദിച്ചു. ലതേഷ്, മുഹമ്മദ്‌ കബീര്‍, പ്രമോദ്, ഒമര്‍ ബാനിഷ് എന്നിവര്‍ സംസാരിച്ചു

sree-krishna-collage-alumni-qatar-chapter-ePathram

ഈ കാലയള വില്‍ പഠിച്ചിറ ങ്ങിയവര്‍ പങ്കെടുത്ത, എല്ലാവരെയും ഒരുപാട് നാളുകള്‍ പുറകി ലേക്ക് കൂട്ടി ക്കൊണ്ട് പോകാന്‍ ഈ കൂട്ടായ്മക്ക് കഴിഞ്ഞു.

വിവാഹം കഴിഞ്ഞവരും മക്കളായവരും മുത്തച്ച ന്മാരായ വരും അവരുടെ ചെത്തി നടന്ന ആ ഓര്‍മ്മ യിലെ നല്ല കാലം വേദി യില്‍ പങ്ക് വെച്ചപ്പോള്‍ എല്ലാവരു ടെയും മുഖത്ത് അന്നത്തെ ആ യുവത്വവും പ്രസരിപ്പും തെളിയുക യായിരുന്നു.

അസോസി യേഷന്‍ അംഗങ്ങളും അവരുടെ കുട്ടികളും സിംഗിംഗ് ബേഡ്സ് ഓര്‍ക്കസ്ട്ര യുടെ പിന്നണി യോടെ അവതരിപ്പിച്ച ഗാനമേള യില്‍ വിനോദ് നമ്പലാട്ട്, സന്തോഷ്‌ നമ്പലാട്ട്, സുനില്‍, നേഹ പ്രസാദ്‌, ഹരിത രാജീവ്, നവാല്‍ അബൂബക്കര്‍, ഫദ്വ തുടങ്ങി യവര്‍ ഗാന ങ്ങള്‍ ആലപിച്ചു.

ശ്രീ കൃഷ്ണ യിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി യായ നജ്മ പങ്കു വെച്ച കാമ്പസ് അനുഭവങ്ങളും അതിന്റെ പശ്ചാത്തല ത്തില്‍ അവതരി പ്പിച്ച സ്വന്തം കവിതയും പലരു ടെയും മനസ്സിനെ അല്പം നൊമ്പര പ്പെടുത്തി യിട്ടുണ്ടാവാം.

മൊഹമ്മദ്‌ നിഹാല്‍, ഇസ ഫാത്തിന്‍ എന്നീ കുട്ടി കളുടെ നൃത്തങ്ങളും ശ്രദ്ധേയമായി. തുടര്‍ന്ന് നടന്ന നറുക്കെടു പ്പില്‍ ഒന്നാം സമ്മാന മായ കാമറ സുകേശും രണ്ടാം സമ്മാന മായ ഡിജിറ്റല്‍ ഫോട്ടോ ഫ്രയിം മണികണ്‍ഠനും മൂന്നാം സമ്മാന മായ ഡി. വി. ഡി. പ്ലയര്‍ ഹരിത രാജീവും നേടി.

ഡിന്നറോട് കൂടി എല്ലാവരും യാത്ര പറഞ്ഞ് പോകു മ്പോള്‍ കലാലയ വിദ്യാഭ്യാസം പൂര്‍ത്തി യാക്കി യാത്രയയപ്പും കഴിഞ്ഞ് കാമ്പസി നോട് വിട പറയുന്ന പ്രതീതി യായിരുന്നു എല്ലാവരു ടെയും മുഖത്ത്.

-കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട്, ദോഹ.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭാവനാമൃതം 2013 ആഘോഷിച്ചു

February 23rd, 2013

sugatha-kumari-inbhavana-arts-dubai-28th-anniversary-ePathram
ദുബായ് : ഭാവനാ ആര്‍ട്‌സ് സൊസൈറ്റി യുടെ 28 ആമത് വാര്‍ഷികം വര്‍ണ്ണാഭമായ പരിപാടി കളോടെ ആഘോഷിച്ചു. ഡോ. ടിജു തോമസ് ഉദ്ഘാടനം ചെയ്തു. കവയിത്രി സുഗത കുമാരി മുഖ്യാതിഥി ആയിരുന്നു. സുലൈമാന്‍ തണ്ടിലം അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ഷാജി വര്‍ഗീസ് പൊന്നാനി ആമുഖ പ്രസംഗം നടത്തി. ത്രിനാഥ്‌, മോഹന്‍ കുമാര്‍, നൗഷാദ് പുന്നത്തല എന്നിവര്‍ ആശംസാ പ്രസംഗ ങ്ങള്‍ നടത്തി. ലത്തീഫ് മമ്മിയൂര്‍ സ്വാഗതം പറഞ്ഞു. സുലൈമാന്‍ തണ്ടിലും ഉപഹാരം നല്‍കി. വിവിധ കലാപരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഹ്രസ്വ സിനിമാ മത്സരം ; സൃഷ്ടികള്‍ ക്ഷണിക്കുന്നു

February 22nd, 2013

short-film-competition-epathram
ദുബായ് : അന്തരിച്ച പ്രമുഖ ചലച്ചിത്രകാരന്‍ ഭരതന്റെ സ്മരണാര്‍ത്ഥം ‘സൃഷ്ടി ദുബായ്’ സംഘടിപ്പിക്കുന്ന രണ്ടാമത് ‘ഭരതന്‍ മെമ്മോറിയല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍’ മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ ദുബായ് ഗിസൈസിലെ എമിറേയ്റ്റ്സ് കോളേജില്‍ നടക്കും.

പത്ത് മിനിട്ട് മുതല്‍ മുപ്പതു മിനിറ്റ് വരെ ദൈര്‍ഘ്യം ഉള്ള ചിത്രങ്ങളാണ് ഈ മത്സര ത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉള്ളത്. ഫെബ്രുവരി 26 നു മുന്‍പ് ലഭിക്കുന്ന ചിത്ര ങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കൂ എന്ന് സംഘാടകര്‍ അറിയിച്ചു.

(പ്രവേശന ഫീസ്‌ ഈടാക്കുകയില്ല).

വിശദ വിവര ങ്ങള്‍ക്ക് വിളിക്കുക : 055 25 71 016 – അനില്‍ കുമാര്‍)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വണ്‍ഡേ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അബുദാബി യില്‍
Next »Next Page » സിങ്കപ്പൂര്‍ ഫൂഡ് ഫെസ്റ്റിവല്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ »



  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
  • സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്
  • മലയാള രത്ന പുരസ്കാര ജേതാക്കളെ അനോര ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine