കാന്തപുരത്തിന്റെ റമദാന്‍ പ്രഭാഷണം വെള്ളിയാഴ്ച അബുദാബിയില്‍

July 17th, 2013

kantha-puram-in-icf-dubai-epathram
അബുദാബി : അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി.അബൂബക്കര്‍ മുസ്‌ലിയാരുടെ വാര്‍ഷിക റമദാന്‍ പ്രഭാഷണം ജൂലായ്‌ 19 ന് ജുമുഅ നിസ്‌കാര ശേഷം അബുദാബി എയര്‍പോര്‍ട്ട് റോഡിലെ പഴയ പോസ്റ്റോഫീസിനു സമീപമുള്ള വലിയ പള്ളിയില്‍ (ദാഇറത്തുല്‍ മിയ) നടക്കും.

കഴിഞ്ഞ 32 വര്‍ഷമായി അബുദാബി യില്‍ കാന്തപുരം റമദാന്‍ പ്രഭാഷണം നടത്തി വരുന്നുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: സമദാനിയുടെ പ്രഭാഷണം 27ന്

July 15th, 2013

samadani-iuml-leader-ePathram
ദുബായ് : രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടിയോട് അനുബന്ധിച്ച് കെ. എം. സി. സി. യുടെ ആഭിമുഖ്യ ത്തില്‍ ജൂലായ്‌ 27ശനിയാഴ്ച തറാവീഹ്‌ നിസ്കാര ശേഷം ഖിസൈസ് ജം ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയ ത്തില്‍ എം. പി. അബ്ദു സമദ് സമദാനി പ്രഭാഷണം നടത്തും.

’മദീന യിലേക്കുള്ള പാത’ എന്ന പ്രഭാഷണ പരമ്പരയുടെ തുടര്‍ച്ച യാണിത്. ദുബായ് ഗവണ്‍മെന്റിന്റെ നേതൃത്വ ത്തില്‍ നടക്കുന്ന പരിപാടിയില്‍ മൂന്നാം തവണ യാണ് സമദാനി പ്രഭാഷണം നടത്തുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എമിറേറ്റ്സ് ഇന്ത്യാ ഫ്രട്ടേനിറ്റി ഫോറം ഇഫ്താർ സംഗമം

July 15th, 2013

eiff-iftar-2013-ePathram
അബുദാബി : എമിറേറ്റ്സ് ഇന്ത്യാ ഫ്രട്ടേനിറ്റി ഫോറം അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വ്രത മാസ ത്തിന്റെ ആത്മീയ വിശുദ്ധിയും സാഹോദര്യവും വിളംബരം ചെയ്ത ഇഫ്താർ വിരുന്നിൽ, മാധ്യമ പ്രവർത്തകർ, വിവിധ സംഘടന പ്രതിനിധി കൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

ചടങ്ങിൽ ഷാജഹാൻ ഒരുമനയൂർ സ്വാഗതം പറഞ്ഞു. ഹൈദർ മൗലവി റമദാൻ സന്ദേശം നല്കി. അൻവർ സാദത് അധ്യക്ഷത വഹിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇഫ്താര്‍ സംഗമവും റംസാന്‍ റിലീഫ്‌ പദ്ധതി യും

July 15th, 2013

അബുദാബി : കുന്നംകുളം മണ്ഡലം കെ. എം. സി. സി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും റംസാന്‍ റിലീഫ്‌ പദ്ധതി യും ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടന്നു. ഇഫ്താര്‍ സംഗമ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “പരിശുദ്ധ റമസാന്‍ – വിശുദ്ധിക്ക് വിജയ ത്തിന്”എന്ന സെമിനാര്‍ യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജര്‍ മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു.

ഹക്കീം പള്ളിക്കുളം അധ്യക്ഷത വഹിച്ചു. കുന്നംകുളം മണ്ഡലം കമ്മിറ്റി യുടെ റമസാന്‍ റിലീഫ്‌ പദ്ധതി ആയിരം വിധവ കള്‍ക്കുള്ള പെന്‍ഷന്‍ സംരഭ ത്തിലേ ക്കുള്ള പത്തു ലക്ഷം രൂപ യുടെ ആദ്യ ഗഡു നല്‍കി. തുടര്‍ന്ന് നടന്ന ഇസ്ലാമിക്‌ ക്വിസ്‌ മത്സര ത്തില്‍ വിജയി കള്‍ക്കുള്ള സമ്മാന വിതരണം നടത്തി.

ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ പ്രസിഡന്റ്‌ പി. ബാവഹാജി, സയ്യിദ്‌ അബ്ദുറഹ്മാന്‍ തങ്ങള്‍, റഫീഖ്‌ ഹൈദ്രോസ്‌ പന്നിത്തടം എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭാരവാഹികളെ തെരഞ്ഞെടുത്തു

July 12th, 2013

അബുദാബി : താഴേക്കോട് പഞ്ചായത്ത്‌ കെ. എം. സി. സി. യുടെ കീഴില്‍ സംഘടിപ്പിച്ച കൂട്ടായ്മ യുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ ചേര്‍ന്ന യോഗത്തിൽ ഹമീദ് കരിങ്കല്ലത്താണി (പ്രസിഡന്റ്), ബഷീർ നെല്ലിപ്പറമ്പ് (ജനറല്‍ സെക്രട്ടറി), കരീം താഴേക്കോട് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഷിനാസ് നാലകത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റമദാന്‍ വിജ്ഞാന വിരുന്ന്’ : ബ്രോഷര്‍ പ്രകാശനം ചെയ്തു
Next »Next Page » ആയഞ്ചേരി പഞ്ചായത്തിൽ ‘ബൈത്തുൽ റഹ്മ’ പദ്ധതി നടപ്പിലാക്കും »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine