ദോഹ : ഗള്‍ഫ് മേഖല സാമ്പത്തിക രംഗത്ത് ശക്ത മായ കുതിച്ചു ചാട്ടം നടത്തു കയാണെന്നും അന്താരാഷ്ട്ര അടിസ്ഥാന ത്തിൽ തന്നെ നിക്ഷേപത്തിന് ഏറ്റവും അനു യോജ്യ മായ മേഖല യായി സാമ്പത്തിക ഭൂപട ത്തിൽ ഖത്തർ സ്ഥാനം പിടിച്ച തായും ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽ നെറ്റ്വര്‍ക് പ്രസിഡണ്ട് ആസിം അബ്ബാസ് അഭിപ്രായപ്പെട്ടു.
ഗ്രാന്റ് ഖത്തർ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി യുടെ ഏഴാമത് പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.
ഗള്‍ഫ് രാജ്യങ്ങൾ സാമ്പത്തിക രംഗത്ത് സ്വീകരിക്കുന്ന ഉദാര വല്‍ക്കരണവും നിക്ഷേപ ചങ്ങാത്ത സമീപനവും കൂടുതൽ സംരംഭ കരെ ഈ മേഖല യിലേക്ക് കൊണ്ടു വരുന്നുണ്ട്. സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക കായിക രംഗ ങ്ങളിൽ മാതൃകാ പരമായ നടപടി കളിലൂടെ ഗള്‍ഫ് മേഖല യിൽ അസൂയാ വഹമായ പുരോഗതി യാണ് ഖത്തർ കൈ വരിക്കുന്നത്.
റിയൽ എസ്റ്റേറ്റ് മേഖല യിലും വിദ്യാഭ്യാസ രംഗത്തും അടക്കം വിവിധ മേഖല കളില്‍ ഖത്തറിന്റെ നേട്ട ങ്ങളും പുരോഗതി യിലേക്കുള്ള കുതിച്ചു ചാട്ടവും ഏറെ വിസ്മയ കരമാണ്.
പുതിയ സംരംഭ കര്‍ക്കും നില വിലുള്ള വ്യവസായി കള്‍ക്കും തങ്ങളുടെ പ്രവര്‍ത്തന ങ്ങൾ അനായാസം നിര്‍വഹി ക്കുവാൻ സഹായ കരമായ സംരംഭ മാണ് ബിസിനസ് കാര്‍ഡ് ഡയറക്ടറി. ഇന്ത്യ യിൽ നിന്നും ഖത്തറിലെത്തു ബിസിനസ് സംഘ ങ്ങളൊക്കെ ഈ ഡയറക്ടറി പ്രയോജനപ്പെടുന്നു എന്നും ആസിം അബ്ബാസ് പറഞ്ഞു.
ഡയറക്ടറിയുടെ ആദ്യ പ്രതി നിസാർ ചോമയിൽ ഏറ്റുവാങ്ങി. ഉപ ഭോക്താ ക്കളുടേയും സംരംഭ കരുടേയും താല്‍പര്യവും നിര്‍ദേശവും കണക്കി ലെടുത്ത് താമസി യാതെ ഡയറക്ടറി ഓണ്‍ ലൈനിലും ലഭ്യമാക്കും എന്ന്‍ അമാനുല്ല വടക്കാങ്ങര പറഞ്ഞു.
ശുക്കൂർ കിനാലൂർ അധ്യക്ഷത വഹിച്ചു. എം. പി. ഹസ്സൻ കുഞ്ഞി, സിദ്ധീഖ് പുറായിൽ എന്നിവർ സംസാരിച്ചു.
– കെ. വി. അബ്ദുൽ അസീസ് ചാവക്കാട് – ഖത്തർ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഖത്തര്‍, മാധ്യമങ്ങള്‍