റമദാന്‍ വിജ്ഞാന വിരുന്ന്’ : ബ്രോഷര്‍ പ്രകാശനം ചെയ്തു

July 12th, 2013

അബുദാബി : കാസര്‍കോഡ് ജില്ലാ എസ്. കെ. എസ്. എസ്. എഫ് കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ ജൂലായ് 18ന് സംഘടി പ്പിക്കുന്ന ”വിജ്ഞാന വിരുന്ന്” റമദാന്‍ പ്രഭാഷണ പരിപാടി യുടെ ബ്രോഷര്‍ പ്രകാശന കര്‍മ്മം ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടന്നു.

മുഹമ്മദലി ദാരിമി, സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, ഹാരിസ് ബാഖവി കടമേരി, സിംസാറുല്‍ ഹഖ് ഹുദവി, പല്ലാര്‍ മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, ഡോ.അബ്ദുറഹ്മാന്‍ മൗലവി ഒളവട്ടൂര്‍, മൊയ്തു ഹാജി കടന്നപ്പള്ളി, എം. പി. എം. റഷീദ്, ഷമീര്‍ മാസ്റ്റര്‍ പരപ്പ, ഷാഫി സിയാറത്തുങ്കര, നൗഷാദ് മിഅറാജ്, യൂസുഫ് ഹാജി ബന്ദിയോട് എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പേരോട് അബ്ദുറഹിമാന്‍ സഖാഫി റമദാന്‍ പ്രഭാഷണ ത്തിനായി അബുദാബി യില്‍

July 10th, 2013

അബുദാബി : യു. എ. ഇ. ഭരണാധികാരി ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അതിഥി യായി എത്തിയ പണ്ഡിതനും പ്രഭാഷകനും എസ്. വൈ. എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി യുമായ പേരോട് അബ്ദു റഹിമാന്‍ സഖാഫിക്ക് ഔഖാഫ് പ്രതിനിധി കളും ഐ. സി. എഫ്. – ആര്‍. എസ്. സി. പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരണം നല്‍കി.

റംസാന്‍ പ്രഭാഷണങ്ങ ള്‍ക്കായി എത്തിയ പേരോട്, ജൂലായ്‌ 10 ബുധനാഴ്ച തറാവീഹ് നിസ്‌കാര ത്തിനു ശേഷം അബുദാബി മദീന സായിദി ലെ ബിന്‍ ഹമൂദ പള്ളി യില്‍ നടക്കുന്ന പ്രഭാഷണ ത്തോടെ റമളാന്‍ പ്രഭാഷണ ങ്ങള്‍ക്ക് തുടക്കം കുറിക്കും.

വ്യാഴാഴ്ച തറാവീഹ് നിസ്‌കാര ത്തിനു ശേഷം പഴയ പാസ്‌പോര്‍ട്ട് റോഡിലെ അബ്ദുള്‍ ഖാലിഖ് പള്ളി യിലും വെള്ളിയാഴ്ച ജുമുഅ നിസ്‌കാര ശേഷം മുസഫ ശാബിയ 10 ലെ മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സായിദ് പള്ളി യിലും പ്രഭാഷണം നടത്തും.

യു. എ. ഇ. യിലെ 27-ഓളം പള്ളികളില്‍ റംസാന്‍ പ്രഭാഷണം നടത്തുന്ന അദ്ദേഹം 25 ന് വ്യാഴാഴ്ച തറാവീഹ് നിസ്‌കാര ത്തിനു ശേഷം അബുദാബി നാഷണല്‍ തിയേറ്ററിലും പ്രഭാഷണം നടത്തും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കല മ്യൂസിക് വേവ്‌സ് സംഗീത സാന്ദ്രമായി

July 6th, 2013

അബുദാബി : കല അബുദാബി യുടെ സംഗീത വിഭാഗമായ കല മ്യൂസിക് വേവ്‌സ് പ്രശസ്ത ഗായകനും ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം എക്‌സിക്യൂട്ടീവു മായ രാജീവ് കോടമ്പള്ളി ഉദ്ഘാടനം നിര്‍വഹിച്ചു.

കേരള സോഷ്യല്‍ സെന്‍റില്‍ നടന്ന ചടങ്ങില്‍ കല അബുദാബി പ്രസിഡന്‍റ് സുരേഷ് പയ്യന്നൂര്‍, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് എം. യു. വാസു, കല വനിതാ വിഭാഗം സെക്രട്ടറി സായിദാ മെഹബൂബ് എന്നിവര്‍ ആശംസാ പ്രസംഗം ചെയ്തു.

തുടര്‍ന്ന് രാജീവ് കോടമ്പള്ളി യും കല യിലെ ഗായകരും ചേര്‍ന്ന് അവതരിപ്പിച്ച ഗാനമേള അരങ്ങേറി. വിനോദ് പട്ടുവം, വിചിത്ര വീര്യന്‍, ഷീമ മധു, അനില്‍ പിള്ള, രാജ്, ജവാദ്, സന്ധ്യാ ഷാജു, ഷെറീന്‍, അമല്‍ ബഷീര്‍ എന്നിവര്‍ പാട്ടുകള്‍ പാടി.

സുചിത്ര യുടെ മോഹിനിയാട്ടവും ബിജു കിഴക്കനേല, രാകേഷ് മധുക്കോത്ത് എന്നിവര്‍ അവതരിപ്പിച്ച ചിത്രീകരണവും ശ്രദ്ധേയ മായി.

കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍, ജനറല്‍ സെക്രട്ടറി ദിനേശ് ബാബു, ട്രഷറര്‍ അരുണ്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിംസാറുള്‍ ഹഖ് ഹുദവി യുടെ “അഹ് ലന്‍ റമദാന്‍” ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍

July 4th, 2013

simsarul-haq-hudawi-ePathram
അബുദാബി : എസ്. കെ. എസ്. എസ്. എഫ്. അബുദാബി – കോഴിക്കോട് ജില്ലാ ക്കമ്മിറ്റി സംഘടിപ്പിക്കുന്ന, പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സിംസാറുള്‍ ഹഖ് ഹുദവി യുടെ “അഹ് ലന്‍ റമദാന്‍” എന്ന പ്രഭാഷണ സദസ്സ് ജൂണ്‍ 5 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇ. പി. ഷെഫീഖിന് യാത്രയയപ്പ് നല്‍കി

July 2nd, 2013

gulf-madhyamam-ep-shefeek-imf-sent-off-ePathram
ദുബായ് : കൊച്ചി യിലേക്ക് സ്ഥലംമാറി പ്പോകുന്ന ഗള്‍ഫ് മാധ്യമം ദിനപ്പത്ര ത്തിന്റെ സീനിയര്‍ കറസ്‌പോണ്ടന്‍റ് ഇ. പി. ഷെഫീഖിന് ദുബായിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്ത്യന്‍ മീഡിയാ ഫോറം (ഐ. എം. എഫ്.) യാത്രയയപ്പ് നല്‍കി.

ഐ. എം. എഫ്. പ്രസിഡന്‍റ് എല്‍വിസ് ചുമ്മാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിയോ രാധാകൃഷ്ണന്‍, ഫൈസല്‍ ബിന്‍ അഹമ്മദ്, ശ്രീജിത്ത് ലാല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.  ഇ. പി. ഷെഫീഖ് മറുപടി പ്രസംഗം നടത്തി.

ഗള്‍ഫ് മാധ്യമം അബുദാബി ബ്യൂറോ ചീഫ്‌ ആയിരുന്ന ഇ. പി. ഷെഫീഖ്, ഇന്ത്യന്‍ മീഡിയ അബുദാബി യിലും (ഇമ) സജീവ മായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരള ത്തില്‍ നഷ്ടപ്പെടുന്ന പൊതു ഇടങ്ങള്‍ പ്രവാസി കള്‍ തിരിച്ചു പിടിക്കുന്നു : സലാം ബാപ്പു
Next »Next Page » മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അഭിനന്ദിച്ചു »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine