നൗഷാദിന് കെ. എസ്. സി. യിൽ സ്വീകരണം നൽകി 

September 9th, 2019

reception-to-noushad-kochi-at-ksc-ePathram
അബുദാബി : സ്നേഹം കൊണ്ട് പ്രളയ ത്തെ തോൽപ്പിച്ച നൗഷാദിന് അബു ദാബി കേരള സോഷ്യൽ സെന്ററും ശക്തി തിയ്യറ്റേഴ്‌സും സംയുക്തമായി സ്വീകരണം നൽകി.

കെ. എസ്. സി. പ്രഡിസണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യ ക്ഷത വഹിച്ചു. മുഖ്യ മന്ത്രി യുടെ ദുരിതാ ശ്വാസ നിധി യി ലേക്ക് പ്രവാസി കളുടെ ഭാഗത്തു നിന്നും ഇനിയും സഹാ യങ്ങൾ ഉണ്ടാവണം എന്ന് നൗഷാദ് തന്റെ പ്രസംഗ ത്തില്‍ ഓര്‍മ്മിപ്പിച്ചു.

മികച്ച ശാസ്ത്രാദ്ധ്യാപകനുള്ള അവാർഡ് നേടിയ മനോജ് കോട്ടക്കൽ, മുഖ്യ അതിഥി നൗഷാദ് എന്നിവർക്ക് ഉപഹാര ങ്ങൾ സമ്മാനിച്ചു. ബിജിത് കുമാർ, അഡ്വ. അൻ സാരി, സി. കെ. ഷെരീഫ്, അഫി അഹമ്മദ്, പ്രിയ ബാല ചന്ദ്രൻ, ഷൈനി ബാല ചന്ദ്രൻ തുട ങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നൗഷാദിന് ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ സ്വീകരണം

September 5th, 2019

textail-business-kochi-brodway-noushad-ePathram
അബുദാബി : പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തി ലൂടെ ശ്രദ്ധേയനായ കൊച്ചി യിലെ ചെറുകിട കച്ചവടക്കാ രന്‍ കൂടിയായ നൗഷാദ് അബുദാബി യില്‍ എത്തുന്നു.

noushad-image-created-with-dresses-by-davinci-suresh-ePathram

സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ നൗഷാദിനു സെപ്റ്റംബര്‍ 7 ശനിയാ ഴ്ച വൈകുന്നേരം 7 മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ സ്വീകരണം നല്‍കും എന്നു ഭാരവാഹികള്‍ അറിയിച്ചു.

Image Credit : Actor Sidheek FB 

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി സഭ യുടെ സുവർണ്ണ ജൂബിലി ആഘോഷം

July 8th, 2019

golden-jubilee-celebration-st-stephen-orthodox-church-ePathram
അബുദാബി : സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറി യാനി സഭ യുടെ സുവർണ്ണ ജൂബിലി ആഘോഷം ഒരു വർഷ ക്കാലം നീണ്ടു നിൽക്കുന്ന ജനകീയ പരിപാടി കളോടെ നടത്തും. അബു ദാബിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽ വെച്ച് ഭാര വാഹി കൾ അറി യിച്ചതാണ് ഇക്കാര്യം.

സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2019 ആഗസ്റ്റ് 3 ശനിയാഴ്ച പെരുമ്പാവൂ രിലെ ‘കൊയ്നോ നിയ’ എന്ന ആശ്രയ കേന്ദ്ര ത്തിൽ രണ്ട് ഡയാ ലിസിസ് യൂണിറ്റു കൾക്ക് കുറിക്കും. ഇതോടു അനു ബന്ധിച്ച് 50 വൃക്ക രോഗി കൾക്ക് ഡയാലിസിസ് കിറ്റു കൾ സൗജന്യ മായി നൽകും.

st-stephen-s-syrian-orthodox-church-golden-jubilee-ePathram

അർബുദ രോഗ ബാധി തർ ആയിട്ടുള്ള 50 പേർ ക്ക് ചികിത്സാ സഹായം നൽകും. ഇടുക്കി ജില്ല യിലെ 50 നിർദ്ധന രായ വിദ്യാർത്ഥി കൾക്ക് വിദ്യാ ഭ്യാസ സഹായ വും സ്‌കൂൾ നവീ കരണ ത്തി നുള്ള സൗകര്യ വും ഏർപ്പെ ടുത്തും.

ഇട വക യിലെ വനിതാ സംഘവും യുവജന വിഭാഗവു മാണ് ക്ഷേമ പ്രവർ ത്തന ങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഇടവക മെത്രാ പ്പോലീത്ത ഐസക് മാർ ഒസ്താത്തി യോസ്,‌ ഇട വക വികാരി ഫാ. ജിജൻ എബ്രഹാം, സെക്ര ട്ടറി സൈജി കെ. പി, ട്രസ്റ്റി ബിനു തോമസ്, ജൂബിലി യുടെ ജനറൽ കൺ വീനർ സൈമൺ തോമസ്, ട്രസ്റ്റി ലിജു ഐപ്പ്, ഷിബി പോൾ, സന്ദീപ് ജോർജ്ജ് എന്നി വർ വാർത്താ സമ്മേളന ത്തിൽ സംബ ന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ശിഹാബ് തങ്ങൾ വിഷൻ അവാർഡ്‌ കെ. പി. സഹീറി നു സമ്മാനിച്ചു

July 8th, 2019

panakkad-shihab-thangal-ePathram
ദുബായ് : പാണക്കാട് സയ്യിദ് മുഹ മ്മദലി ശിഹാബ് തങ്ങളുടെ പേരിലുളള വിഷൻ അവാർഡ്, പ്രവാസി സംരംഭകന്‍ കെ. പി. സഹീറി നു സമ്മാനിച്ചു.

നരിക്കുന്നി പാണ ക്കാട് സയ്യിദ് മുഹ മ്മദലി ശിഹാബ് തങ്ങൾ വിഷൻ ആൻഡ് കൾച്ചറൽ സെന്റർ ദാറുൽ ബിർ ഇസ്ലാമിക അക്കാദമി യാണ് ജീവ കാരുണ്യ പ്രവർ ത്തന ങ്ങൾക്ക് നൽകി വരുന്ന പിന്തുണ മാനിച്ചു കൊണ്ട് അവാർഡ് നൽകി യത്.

അക്കാദമി യുടെ അഞ്ചാം വാർഷിക ചടങ്ങിൽ വെച്ചു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങ ളിൽ നിന്ന് കെ. പി. സഹീർ പുര സ്കാരം ഏറ്റു വാങ്ങി. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്രോണറ്റ് ഗ്രൂപ്പ് സി. ഇ. ഒ. യും സ്റ്റോറീ സ് സ്ഥാപ കനു മാണ് കെ. പി. സഹീര്‍.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തൊഴിലാളി ക്യാമ്പിൽ നിത്യോപ യോഗ സാധന ങ്ങളു മായി പയസ്വിനി കാസർ ഗോഡ്

June 2nd, 2019

payaswini-kasargod-ePathram
അബുദാബി : ജോലിയും ശമ്പളവും ഇല്ലാതെ മുസ്സഫ യിലെ ലേബർ ക്യാമ്പിൽ ദുരിതം അനുഭ വിക്കു ന്ന മല യാളി കൾ ഉൾ പ്പെടെ യുള്ള മുന്നൂ റോളം തൊഴി ലാളി കൾക്ക് ഭക്ഷ ണ സാധന ങ്ങളും മറ്റു നിത്യോ പയോഗ സാധന ങ്ങളും റമദാൻ മാസ ത്തിൽ എത്തിച്ച് കൊണ്ട് ‘പയ സ്വിനി കാസർ ഗോഡ്’ മറ്റു പ്രവാസി കൂട്ടായ്മ കൾക്ക് മാതൃക യായി.

അരി, പച്ച ക്കറി കൾ, തേയില, പാൽ പ്പൊടി തുടങ്ങി ഒരു ക്യാ മ്പി ലേക്ക് വേണ്ട തായ എല്ലാ വിധ സാധ നങ്ങളും കൂട്ടായ്മ നൽകുക യുണ്ടായി.

പത്തു മാസക്കാലമായി തൊഴി ലാളി കൾ അനു ഭവി ക്കുന്ന ദുരിത ത്തെ കുറിച്ച് വാർത്താ മാധ്യമ ങ്ങളി ലൂടെ അറിഞ്ഞ പയ സ്വിനി ഭാര വാഹി കൾ, അംഗ ങ്ങളിൽ നിന്ന് സ്വരൂ പിച്ച സാധന ങ്ങളും പണവും കൂടി യാണ് ഏക ദേശം പതി നഞ്ചു ദിവസ ത്തേ ക്ക് വേണ്ട തായ ഭക്ഷണ സാധന ങ്ങളും മറ്റു നിത്യോപ യോഗ സാധന ങ്ങളും എത്തിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യൻ മീഡിയ അബു ദാബി യുടെ ഇഫ്താർ സംഗമം
Next »Next Page » എം. എ. യൂസഫലിക്ക് യു. എ. ഇ. ഗോൾഡ് കാർഡ് സമ്മാനിച്ചു »



  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine