
അബുദാബി : സി. എച്ച്. മുഹമ്മദ് കോയ : ഇതിഹാസ ത്തിന്റെ നാൾ വഴികൾ എന്ന പേരിൽ ഒലിവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച നസീർ രാമന്തളി യുടെ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു.
എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ വി. ടി. വി. ദാമോദരൻ, നൗഷാദ് ഹാഷിം എന്നിവർ ചേർന്ന് പുസ്തക മേളയിലെ റൈറ്റേഴ്‌സ് ഫോറം വേദിയിലാണ് ‘സി. എച്ച്. മുഹമ്മദ് കോയ : ഇതിഹാസത്തിന്റെ നാൾ വഴികൾ’ പ്രകാശന കർമ്മം നിർവ്വഹിച്ചത്.

ടി. മുഹമ്മദ് ഹിദായത്തുള്ള, സലിം ചിറക്കൽ, പി. അഹമ്മദ് ഷെരീഫ്, എം. പി. അബ്ദുൽ ഖാദർ, ഇബ്രാഹിം കുടുക്കിൽ തുടങ്ങിയവർ സംബന്ധിച്ചു.
പ്രഗത്ഭരായ എഴുത്തുകാരിലൂടെ വിരചിതമായ സി. എച്ചിന്റെ ജീവിതം വീണ്ടും എഴുതി ക്കൊണ്ടിരി ക്കുന്നത് എന്തിന് എന്നുള്ള ചോദ്യത്തിന് നൽകുന്ന വിനീതമായ ഉത്തരമാണ് 600 താളുകൾ ഉള്ള പ്രസ്തുത പുസ്തകം എന്ന് രചയിതാവ് നസീർ രാമന്തളി തന്റെ നന്ദി പ്രസംഗത്തിൽ പറഞ്ഞു.
യു. എ. ഇ. യിലെ സാമൂഹിക സാംസ്കാരിക മേഖല യിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പുസ്തകം ആവശ്യമുള്ളവർ ബന്ധപ്പെടുക : +971 55 549 1496 (നസീർ രാമന്തളി).





























