അധികാരത്തിൽ വന്നാൽ ജി. എസ്. ടി. പുനർ നിർണ്ണയിക്കും : രാഹുല്‍ ഗാന്ധി

January 13th, 2019

br-shetty-ma-yousufali-presinting-ibpg-memento-rahul-gandhi-ePathram
അബുദാബി : ഇന്ത്യ ഇന്ന് അഭി മുഖീ കരിക്കുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മ എന്നു രാഹുൽ ഗാന്ധി. കോൺ ഗ്രസ്സ് അധി കാര ത്തി ലേക്ക് എത്തി യാൽ ജി. എസ്. ടി. പുനർ നിർണ്ണ യിക്കും. വിദ്യാ ഭ്യാസ, ആരോഗ്യ മേഖ ല കൾക്ക് കൂടുതൽ പ്രാധാന്യം നൽകി ക്കൊണ്ട് ഡോ. മൻ മോഹൻ സിംഗിന്റെ സാമ്പ ത്തിക നയ ങ്ങള്‍ നടപ്പി ലാ ക്കും.

ഇന്ത്യൻ ബിസിനസ്സ് ആൻഡ്‌ പ്രൊഫ ഷണൽ ഗ്രൂപ്പ് (ഐ. ബി. പി. ജി) അബു ദാബി ദുസിത് താനി ഹോട്ട ലില്‍ സംഘ ടിപ്പിച്ച സ്വീകരണ ചടങ്ങി ലാണ് രാഹുല്‍ ഗാന്ധി ഇക്കാ ര്യ ങ്ങൾ പറഞ്ഞത്.

സാമ്പ ത്തിക രംഗത്ത് നരേന്ദ്ര മോഡി സര്‍ക്കാര്‍ നടപ്പി ലാക്കിയ അശാസ്ത്രീയ നട പടി കള്‍ കാരണം ബാങ്കിംഗ് മേഖല തകര്‍ച്ച യിലാണ് ജി. എസ്. ടി. യും നോട്ടു നിരോ ധന വും ചെറുകിട വ്യവ സായ ങ്ങളെ തകര്‍ത്തു. ദശ ലക്ഷ ക്കണക്കിന് തൊഴിൽ സാദ്ധ്യതകള്‍ ഇല്ലാ തായി.

പ്രവാസികൾക്ക് കൂടെ നില്‍ക്കുവാന്‍ ആഗ്ര ഹി ക്കുന്ന ആളാണ് താന്‍ എന്നും പ്രവാസി വോട്ട് കോൺഗ്രസ്സി ന്റെ പ്രകടന പത്രിക യിൽ ഉൾ പ്പെടുത്തും എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വെറും അഞ്ചു മിനിറ്റു മാത്രം ഉണ്ടായിരുന്ന തന്റെ ആമുഖ പ്രസംഗ ത്തിന് ശേഷം സദസ്യ രുമാ യുള്ള സംവാദ ത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യ ങ്ങൾ പറ ഞ്ഞത്.

ഇന്ത്യന്‍ ബിസിനസ്സ് ആന്‍ഡ് പ്രൊഫഷണല്‍ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. ആർ. ഷെട്ടി, വൈസ് പ്രസിഡണ്ട് എം. എ. യൂസഫലി, യു. എ. ഇ. എക്സ് ചേഞ്ച് പ്രസി ഡണ്ട് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂ ണിക്കേ ഷന്‍ ഓഫീസര്‍ വി. നന്ദ കുമാര്‍, ഇന്ത്യൻ ഓവർ സീസ് കോൺ ഗ്രസ്സ് ചെയർ മാൻ സാം പിത്രോഡ, മിലിന്ദ് മുരളി ദിയോറ തുട ങ്ങി യവര്‍ സംബന്ധിച്ചു. ഐ. ബി. പി. ജി. ഉപ ഹാരം രാഹുൽ ഗാന്ധിക്ക് സമ്മാ നിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വേറിട്ട അനുഭവ മായി അബു ദാബി സാഹിത്യോത്സവ്

January 13th, 2019

logo-risala-study-circle-rsc-ePathram
അബുദാബി : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി) കലാലയം സംഘടിപ്പിച്ച അബു ദാബി സിറ്റി സെന്‍ട്രല്‍ സാഹിത്യോ ത്സവ്, പരി പാടി കളുടെ വൈവിധ്യത്താൽ ശ്രദ്ധേയമായി.

ഇന്ത്യൻ ഇന്റർ നാഷണൽ കൾച്ചറൽ ഫൗണ്ടേ ഷൻ (ഐ. സി. എഫ്.) സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹംസ അഹ്സനി ഉദ്ഘാടനം ചെയ്ത സമ്മേളന ത്തിൽ ആര്‍. എസ്. സി. സെൻ ട്രൽ കമ്മിറ്റി ചെയർ മാൻ സുബൈർ ബാലു ശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

abudhabi-rsc-sahithyolsav-inaugurated-abubacker-azhari-ePathram

അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ഡയറ ക്ടർ ബോർഡ് മെമ്പർ ഖാൻ സുറൂർ സമാൻ ഖാൻ ദേശീയ ഉദ്ഗ്രഥന സമ്മേളന – ദൃശ്യാവിഷ്‌ക്കാരം സ്വിച്ച് ഓൺ കർമ്മം നിർവ്വ ഹിച്ചു. സാഹിത്യ സാംസ്കാരിക രംഗ ത്തെ പ്രമുഖർ സംബന്ധിച്ചു.

ആർ. എസ്. സി. ഗൾഫ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗ വും സ്വാഗത സംഘം ജനറൽ കൺ വീന റുമായ അബ്ദുൽ ബാരി പട്ടുവം, നാസർ മാസ്റ്റർ, ഫഹദ് സഖാഫി തുടങ്ങി യവർ പ്രസംഗിച്ചു.

മുപ്പത് യൂണിറ്റു കളിൽ നിന്നും മികവ് തെളിയിച്ച് ഖാലിദിയ, നാദിസിയ, മദീന സായിദ്, മുറൂർ, അൽ വഹ്ദ എന്നീ സെക്ടറു കളിൽ നടന്ന മത്സര ങ്ങളിൽ ജേതാ ക്കളായ നാനൂറോളം പ്രതിഭ കളാണ് 79 ഇനങ്ങ ളിൽ വാദി ഹത്ത, വാദി ശീസ്, വാദി സിജി എന്നീ വേദി കളി ലായി തങ്ങളുടെ പ്രകടനം കാഴ്‌ച വെച്ചത്.

അൽ വഹ്ദ, നാദിസിയ, ഖാലിദിയ സെക്ടറുകൾ യഥാ ക്രമം ഒന്ന, രണ്ട്, മൂന്ന് സ്ഥാന ങ്ങൾ കരസ്ഥ മാക്കി. ഖാലിദിയ സെക്ട റിലെ ഫഹീം അബ്ദുൽ സലാം കലാ പ്രതിഭ യായും മുറൂര്‍ സെക്ട റിലെ മുഹമ്മദ്‌ റമീസ്, നാദിസിയ്യ സെക്ടറിലെ ഫാത്തിമ മുഹമ്മദ്‌ എന്നിവർ സർഗ്ഗ പ്രതിഭ കൾ ആയും തെരഞ്ഞെടുക്കപ്പെട്ടു.

ഐ. സി. എഫ്. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഉസ്മാൻ സഖാഫി തിരു വത്ര യുടെ അദ്ധ്യക്ഷത യിൽ നടന്ന സമാ പന സമ്മേ ളനം ആർ. എസ്. സി. ഗൾഫ് കൗൺസിൽ ചെയർമാൻ അബൂബക്കർ അസ്ഹരി ഉദ്ഘാടനം ചെയ്തു.

പ്രവാസി രിസാല എക്സി ക്യൂട്ടീവ് എഡിറ്റർ ടി. എ. അലി അക്ബർ സന്ദേശ പ്രഭാ ഷണം നടത്തി. ഷമീം തിരൂർ, സക്കരിയ ശാമിൽ ഇർ ഫാനി, സി. ഒ. കെ. മുഹ മ്മദ് മാസ്റ്റർ, സിദ്ധീഖ് അൻവരി, ലത്തീഫ് ഹാജി മാട്ടൂൽ, ഹംസ മദനി, ഖാസിം പുറ ത്തീൽ, അബ്ദു റഹ്മാൻ ഹാജി, പി. സി. ഹാജി കല്ലാച്ചി, നദീർ മാസ്റ്റർ, സുഹൈൽ പാല ക്കോട്, സമദ് സഖാഫി, ഹനീഫ ബാലു ശ്ശേരി, സിദ്ധീഖ് പൊന്നാട്, അസ്ഫർ മാഹി, യാസിർ വേങ്ങര തുടങ്ങി യവർ സംബന്ധിച്ചു. സഈദ് വെളിമുക്ക് സ്വാഗ തവും നൗഫൽ ഉപവനം നന്ദിയും പറഞ്ഞു.

സാഹിത്യോത്സവ് അങ്കണത്തിൽ ഒരുക്കിയ മഴ വിൽ സംഘം, ഇശൽ മെഹ്ഫിൽ എന്നീ വേദി കളിൽ ഗാന ആലാ പനവും മീഡിയ വാൾ, ആർട്ട്‌ ഗ്യാലറി, ഐ. പി. ബി. പവ ലിയൻ, എന്നി വിട ങ്ങളി ലായി വിദ്യാഭ്യാസ – സാഹിത്യ- സാംസ്കാ രിക സെഷനു കളും നടന്നു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

രാഹുല്‍ ഗാന്ധി യുടെ സന്ദര്‍ശനം : പതിനായിരം പ്രവര്‍ ത്തകര്‍ അബു ദാബി യില്‍ നിന്നും

January 10th, 2019

congress-president-rahul-gandhi-in-uae-ePathram
അബുദാബി : കോൺഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി യുടെ യു. എ. ഇ. സന്ദര്‍ശന ത്തിന്‍റെ വിജയ ത്തിനായി ഇന്‍ കാസ് അബു ദാബി യുടെയും കെ. എം. സി. സി. യു ടെയും നേതൃത്വ ത്തില്‍ വിപുല മായ ഒരുക്ക ങ്ങള്‍ പൂര്‍ത്തി യായി എന്ന് സംഘാ ടകര്‍ അറിയിച്ചു.

ഡിസംബര്‍  11 വെള്ളി യാഴ്ച വൈകു ന്നേരം ദുബായ് ക്രിക്കറ്റ് സ്റ്റേഡി യത്തിൽ നടക്കുന്ന പൊതു സമ്മേള നത്തി ലേക്ക്‌ അബു ദാബി യില്‍ നിന്നും പതി നായിരം പ്രവര്‍ ത്തകരെ എത്തി ക്കു വാൻ ഇരു സംഘടനകളും ഒരുങ്ങി ക്കഴി ഞ്ഞു. ഇതിനായി 200 ബസ്സുകൾ ഒരുക്കി യിട്ടുണ്ട് എന്നും സംഘാ ടകർ അറിയി ച്ചു.

ഇന്‍കാസ് അബു ദാബി യുടെ ബസ്സു കള്‍ വെള്ളി യാഴ്ച 1.30 ന് മുസ്സഫ യിലെ മലയാളീ സമാജ ത്തില്‍ നിന്നും ജെംസ് സ്‌കൂൾ പരി സരത്തു നിന്നും പുറ പ്പെടുന്നു.

കെ. എം. സി. സി. ഒരുക്കിയ ബസ്സു കള്‍ അബു ദാബി ഇന്ത്യന്‍ ഇസ്ലാ മിക്‌ സെന്‍ററില്‍ നിന്നും അബു ദാബി മദീനാ സായിദ് (പോസ്റ്റ് ഓഫീസ്) പരി സരത്തു നിന്നും വെള്ളി യാഴ്ച 1.30 ന് പുറപ്പെടും.

ബന്ധപ്പെടെണ്ട നമ്പര്‍ : 052 383 9276 (അബ്ദുള്‍ ഖാദര്‍ തിരു വത്ര, ഇന്‍കാസ് അബുദാബി). 050 750 2034 (അഷറഫ് പൊന്നാനി, കെ. എം. സി. സി.)

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പത്താമത് സാഹിത്യോത്സവ് അബു ദാബി യിൽ

January 10th, 2019

rsc-sahithyolsav-2019-ePathram
അബുദാബി : കലാലയം സാംസ്കാരിക വേദി യുടെ ബാനറിൽ സംഘടി പ്പിക്കുന്ന സാഹിത്യോത്സവ് (പത്താ മത് എഡിഷൻ കലാ – സാഹിത്യ മത്സര ങ്ങൾ) ജനു വരി 11 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ അബു ദാബി ഫോക് ലോർ തിയ്യേറ്റ റിൽ വെച്ച് നടക്കും.

കഥ, കവിത, പ്രബന്ധം, പ്രസംഗം, മാപ്പിള പ്പാട്ട്, ഖവാലി, ദഫ് മുട്ട്, സംഘ ഗാനം തുടങ്ങിയ ഒട്ടേറെ ഇന ങ്ങളി ലായി അഞ്ചു സെക്ടറു കളിൽ നിന്നുള്ള നാനൂ റോളം പ്രതിഭ കൾ മാറ്റുരക്കും.

വൈകുന്നേരം നാലു മണിക്ക് ഗായകൻ അബ്ദു ഷുക്കൂർ ഇർഫാനി ചെമ്പരിക്ക നേതൃത്വം നൽകുന്ന ‘ഇശൽ മെഹ് ഫില്‍’ അരങ്ങേറും. തുടർന്ന്, സമാപന സംഗമ ത്തിൽ ആർ. എസ്. സി. ഗൾഫ് കൗൺസിൽ മുൻ ജന റൽ കൺ വീനറും പ്രവാസി രിസാല എക്സിക്യൂട്ടീവ് എഡിറ്ററു മായ ടി. എ. അലി അക്ബർ സന്ദേശ പ്രഭാഷണം നടത്തും.

ഖാൻ സമാൻ സുറൂർ ഖാൻ (മാനേജിംഗ് ഡയ റക്ടര്‍ അൽ ഇബ്രാഹിമി ഗ്രൂപ്പ്), യൂസഫ് ചാവക്കാട് (മാനേ ജിംഗ് ഡയ റക്ടര്‍ ലൈറ്റ് ടവർ ഇല്യൂ മിനേഷൻസ്) തുട ങ്ങിയ പ്രമുഖരും സംബ ന്ധിക്കും.

അബുദാബി ബസ്സ് സ്റ്റേഷനു സമീപ ത്തുള്ള ഫോക് ലോർ തിയ്യേറ്റർ ലൊക്കേഷൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വിശദ വിവര ങ്ങൾക്ക് ബന്ധപ്പെടുക : 055 793 2819

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബനിയാസ് കെ. എം. സി. സി. യുടെ പുതിയ സാരഥി കൾ

January 8th, 2019

abudhabi-kmcc-logo-ePathramഅബുദാബി : ബനിയാസ് കെ. എം. സി. സി. യുടെ കൗണ്‍സില്‍ യോഗ ത്തില്‍ മജീദ് അണ്ണാൻ തൊടി (പ്രസിഡണ്ട്), അനീസ് പെരിഞ്ചേരി (ജനറൽ സെക്ര ട്ടറി), മൊയ്തീൻ കുഞ്ഞി ബാവാ നഗർ (ട്രഷറർ) എന്നിവ രുടെ നേതൃത്വ ത്തിലുള്ള പുതിയ കമ്മിറ്റി നില വിൽ വന്നു.

majeed-annan-thodi-baniyas-kmcc-committee-2019-ePathram

മജീദ്, അനീസ്, മൊയ്തീൻ കുഞ്ഞി

മറ്റു ഭാര വാഹി കളാ യി അതീഖ് അനന്താവൂർ (മുഖ്യ രക്ഷാധികാരി), നവാസ് ബല്ലാ കട പ്പുറം, കരീം ആയ ഞ്ചേരി, മജീദ് മുട്ടിക്കാട്ടിൽ, മുഹമ്മദ് വി. കെ., നൂറുദ്ധീൻ വെട്ടുകാട്, ഉസ്മാൻ സി. പി., മുഹമ്മദ് മാണൂർ (വൈസ് പ്രസിഡണ്ടു മാര്‍), ഷഫീഖ് കട്ടുപ്പാറ, മഹ്‌ഷൂഖ് കണ്ണൂർ, ഹാരിസ് ആലമ്പാടി, സിറാജ്, സത്താർ വിളയൂർ, മുഹ മ്മദുണ്ണി തൃക്കണാപുരം, അയ്യൂബ് അലനല്ലൂർ (സെക്ര ട്ടറി മാർ) എന്നിവരെ തെരഞ്ഞടുത്തു.

ബനിയാസ് അൽ വലീദ് റെസ്റ്റോറന്റിൽ വെച്ച് ചേർന്ന കൗൺസിൽ യോഗം അബു ദാബി സംസ്ഥാന കെ. എം. സി. സി. സെക്ര ട്ടറി റഷീദ് പട്ടാമ്പി നിയന്ത്രിച്ചു.

സിദ്ദിഖ് തളിക്കുളം, റിയാസ് വാഴമ്പുറം, റിഷാദ് സി. വി. മണ്ണാർ ക്കാട്, ജാഫർ നാലകത്ത് തുടങ്ങി യവര്‍ സംസാ രിച്ചു.

മജീദ് അണ്ണാൻ തൊടി അദ്ധ്യക്ഷത വഹിച്ചു. അനീസ് പെരിഞ്ചേരി സ്വാഗതവും ഷഫീഖ് കട്ടുപ്പാറ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. സി. സാഹിത്യോ ത്സവ വും യുവ ജനോ ത്സവവും – ഫെബ്രു വരി യില്‍
Next »Next Page » പത്താമത് സാഹിത്യോത്സവ് അബു ദാബി യിൽ »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine