പ്രവാസി ഗായക ന്റെ സംഗീത ആൽബം ഹിറ്റ് ചാർട്ടിലേക്ക്

March 17th, 2018

aseem-kayyalakal-kannurile-monchathi-ePathram

അബുദാബി : സംഗീത വേദികളിലൂടെയും റേഡിയോ റിയാലിറ്റി ഷോ കളിലൂടെയും യു. എ. ഇ. യിലെ സംഗീത പ്രേമികൾക്ക് സുപരിചിതനായ ഗായകൻ അസീം കണ്ണൂർ പാടി അഭിനയിച്ച ‘കണ്ണൂരിലെ മൊഞ്ചത്തി’ എന്ന സംഗീത ദൃശ്യാവിഷ്‌കാരം പ്രേക്ഷക ശ്രദ്ധ നേടി ഹിറ്റ് ചാർട്ടിലേക്കു കുതിക്കുന്നു.

അബുദാബി ലുലു ഗ്രൂപ്പിലെ ജീവന ക്കാരനായ അസീമി ന്റെ സ്വപ്ന സാക്ഷാത്കാര ത്തിന് കൂട്ടായി ക്കൊണ്ട് പ്രവാസി യായ അൻസാർ ഹുസ്സൈൻ കൊല്ലം ഇതിന്റെ നിർമ്മാണം ഏറ്റെടുത്തു. പൂർണ്ണ മായും കണ്ണൂരി ന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ഗാനം, ഒരു യുവാ വിന്റെ നിശബ്ദ പ്രണയ വും പ്രണയ തകർച്ച യും ചിത്രീ കരി ച്ചിരിക്കുന്നു.

ഗാന രചന – സംഗീതം : സിദ്ധീഖ് ചക്കുംകടവ്. അസീം കണ്ണൂർ, അപർണ്ണ എന്നിവർ അഭിനയിച്ച ദൃശ്യാ വിഷ്കാരം സംവിധാനം ചെയ്തത് തുളസി കല്ലേരി. ക്യാമറ : പ്രവീൺ രാജ്, ജിഷാദ്, ഫൈസൽ നല്ലളം, നിധിൻ, ബബ്‌നാ അനിൽ തുടങ്ങിയവരാണ് പിന്നണിയിൽ. യൂ ട്യൂബ്ഫെയ്‌സ് ബുക്ക് അടക്കം സാമൂഹ്യ മാധ്യമ ങ്ങളി ലൂടെ മില്ലേനിയം റിലീസ് ചെയ്ത ആൽബം ഇപ്പോൾ രണ്ടു ലക്ഷത്തി മുപ്പതിനായിര ത്തോളം പേർ കണ്ടു കഴിഞ്ഞു.

അബുദാബി കേന്ദ്രമായി പ്രവർത്തി ക്കുന്ന സോംഗ് ലവ് ഗ്രൂപ്പ്, ഇശൽ ബാൻഡ്, റിഥം അബുദാബി തുടങ്ങിയ സംഗീത കൂട്ടായ്മകളിലെ സജീവ സാന്നിദ്ധ്യവുമാണ് അസീം കണ്ണൂർ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാളം മിഷൻ അബു ദാബി ചാപ്റ്റർ ഉദ്ഘാടനം വെള്ളിയാഴ്ച

March 15th, 2018

logo-malayalam-mission-of-kerala-government-ePathram
അബുദാബി : ലോകമെമ്പാടും മലയാള ഭാഷ യും സംസ്‌കാരവും പ്രചരി പ്പിക്കുന്ന തിനായി കേരള സർ ക്കാർ ആരംഭിച്ച ‘മലയാളം മിഷൻ’ അബു ദാബി ചാപ്റ്റർ ഉദ്ഘാടനം മാര്‍ച്ച് 16 വെള്ളി യാഴ്ച വൈകു ന്നേരം 6 മണിക്ക് കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടക്കും. ‘എവിടെ യെല്ലാം മലയാളി അവിടെ യെല്ലാം മലയാളം‘ എന്ന താണ് മിഷന്റെ ലക്ഷ്യം.

മലയാളം മിഷൻ യു. എ. ഇ. ചാപ്റ്റ റിന്റെ ഭാഗ മായ അബു ദാബി മേഖല യിലെ കുട്ടി കൾക്കായി ആരംഭി ക്കുന്ന മല യാളം ക്ലസ്സു കളുടെ ഉദ്‌ഘാടനവും മലയാളം മിഷൻ ഡയ റക്ടർ പ്രഫ. സുജ സൂസൻ ജോർജ്ജ് നിർ വ്വ ഹിക്കും.

മലയാളം മിഷൻ ചിട്ടപ്പെടുത്തിയ പാഠ്യ പദ്ധതി അനു സരി ച്ചുള്ള ക്ലാസ്സു കളില്‍ ചേർന്നു പഠിക്കുവാൻ ആഗ്ര ഹിക്കുന്ന കുട്ടി കളുടെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നിയമ വിരുദ്ധ മായി റോഡ് മുറിച്ചു കടന്ന 50,595 പേർ പോലീസ് പിടിയിലായി

March 4th, 2018

abudhabi-police-booked-jaywalkers-in 2017-ePathram
അബുദാബി : നിയമ വിരുദ്ധ മായി റോഡ് മുറിച്ചു കടന്ന തിന് 2017 ല്‍ 50,595 പേർക്ക് എതിരെ അബു ദാബി പൊലീസ് നടപടി എടുത്തു.

കാൽ നട യാത്ര ക്കാർക്കു വേണ്ടി നിര്‍മ്മിച്ച നട പ്പാല ങ്ങൾ, അടി പ്പാത കൾ എന്നിവ ഉപയോഗി ക്കാതെ റോഡ് മുറിച്ചു കടക്കു കയും ഫെന്‍ സിംഗു കള്‍ ചാടി ക്കട ക്കു കയും ചെയ്ത വര്‍ക്കാണ് പിഴ നല്‍കിയത് എന്ന്അ ബു ദാബി പോലീസ് പുറത്തി റക്കിയ വാര്‍ത്താ ക്കുറി പ്പില്‍ അറിയിച്ചു.

നിര്‍ദ്ദിഷ്ട ഇടങ്ങളില്‍ അല്ലാതെ റോഡ് മുറിച്ചു കടക്കു ന്നവർക്ക് 400 ദിർഹം പിഴ നല്‍കി വരു ന്നുണ്ട്. സീബ്രാ ലൈനു കളിലൂടെ മാത്രമേ റോഡ് മുറിച്ചു കടക്കാവൂ എന്ന് അധികൃതർ അറി യിച്ചു. സിഗ്നല്‍ ക്രോസ് ചെയ്യു മ്പോള്‍ കാല്‍ നടക്കാര്‍ മൊബൈല്‍ ഫോണ്‍ ഉപ യോഗി ക്കുന്ന തും നിയമ വിരുദ്ധ മാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ എല്‍. എല്‍. എച്ച്. ആശുപത്രിക്ക്

March 4th, 2018

dr.shamseer-receive-sheikh-khalifa-excellence-award-2014-ePathramഅബുദാബി : ആരോഗ്യ മേഖല യിലെ മികച്ച പ്രവര്‍ ത്തന ങ്ങള്‍ക്ക് എല്‍. എല്‍. എച്ച്. ആശു പത്രിക്ക് ശൈഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു.

അബുദാബി ഇന്‍ വെസ്റ്റ്‌ മെന്റ് അഥോ റിറ്റി മാനേജിംഗ് ഡയറക്ടര്‍ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാ നില്‍ നിന്നും ഡോക്ടര്‍. ഷംസീര്‍ വയലില്‍ ശൈഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡ് സ്വീകരിച്ചു.

യു. എ. ഇ. കേന്ദ്ര മായി പ്രവര്‍ ത്തിക്കുന്ന വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറ ക്ടറു മായ ഡോക്ടര്‍. ഷംസീര്‍ വയലില്‍   പ്രവാസി ഭാരതീയ സമ്മാൻ ജേതാ വാണ്.

അബുദാബി യിലെ വാണിജ്യ വ്യവസായ മേഖല യില്‍ മികവ് തെളി യിക്കുന്ന വരെ ആദരി ക്കുന്ന തി നായി അബു ദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡ സ്ട്രി യാണ് ശൈഖ് ഖലീഫാ എക്സല ന്‍സ് അവാര്‍ഡ് നല്‍കി വരുന്നത്.

അഞ്ചാം തവണ യാണ് എല്‍. എല്‍. എച്ച്. ആശുപത്രി ഈ നേട്ടം കൈ വരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ കാല്‍ നട യാത്രക്കാര്‍ക്കായി 15 സ്മാര്‍ട്ട് സിഗ്നലുകള്‍ കൂടി

March 4th, 2018

new-smart-traffic-signals-for-pedestrians-in-dubai-ePathram
ദുബായ് : റോഡ് മുറിച്ചു കടക്കു ന്നതിനു വേണ്ടി 15 സ്മാര്‍ട്ട് സിഗ്നലു കള്‍ കൂടി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌ പോര്‍ട്ട് അഥോറിറ്റി (ആര്‍. ടി. എ) ദുബായ് നഗര ത്തിന്റെ വിവിധ ഭാഗ ങ്ങ ളില്‍ സ്ഥാപിക്കുന്നു.

അല്‍ മുറാഖാബാദ്, അല്‍ റിഗ്ഗ, ബനിയാസ്, സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റ്, മക്തൂം സ്ട്രീറ്റ്, ശൈഖ് ഖലീഫ സ്ട്രീറ്റ് അല്‍ ബര്‍ഷ, അല്‍ മങ്ഖൂള്‍ തുടങ്ങിയ ഇടങ്ങ ളിലാണ് ആര്‍. ടി. എ. സ്മാര്‍ട്ട് സിഗ്നലുകള്‍ സ്ഥാപിക്കുക.

അല്‍ സാദാ റോഡില്‍ ആദ്യമായി സ്ഥാപിച്ച സ്മാര്‍ട്ട് സിഗ്ന ലിന്റെ വിജയ മാണ് മറ്റു പതിനഞ്ച് ഇട ങ്ങളി ലേക്കു കൂടി ഇത് വ്യാപി പ്പി ക്കുവാന്‍ പ്രചോദന മായത്.

Photo Courtesy : Dubai R T A  

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൗദി ഭരണ രംഗത്തേക്ക് വനിതയും : ഡോ. തമാദർ ബിൻത് യൂസഫ് മന്ത്രി യായി അധികാരമേറ്റു
Next »Next Page » ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ എല്‍. എല്‍. എച്ച്. ആശുപത്രിക്ക് »



  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine