ദുബായിൽ മരിച്ച പ്രവാസി യുടെ മയ്യിത്ത് നാട്ടിൽ ഖബറടക്കി

October 27th, 2017

അബുദാബി : വ്യാഴാഴ്ച രാവിലെ ദുബായില്‍ വെച്ചു മരണ പ്പെട്ട ബ്ലാങ്ങാട് സ്വദേശി എം. വി. അബ്ദുല്‍ റഹി മാന്റെ ഖബറ ടക്കം ഇന്ന് ഉച്ചക്ക് ശേഷം ബ്ലാങ്ങാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.

blangad-mv-abdul-rahiman-ePathram

പനിയെ തുടര്‍ന്ന് ദേര യിലെ ദുബായ് ഹോസ്പിറ്റലിൽ പ്രവേശി പ്പി ച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മരണം സംഭ വിച്ചു. നിയമ നടപടി കൾ പൂർത്തിയാക്കി വെള്ളി യാഴ്ച പുലര്‍ച്ചെ മയ്യിത്ത് നാട്ടിലേക്കു കൊണ്ടു പോയി

പരേതനായ ഖത്തീബ് എം. സി. കുഞ്ഞു മുഹ മ്മദ് മുസ്ലി യാരുടെ മകനായ എം. വി. അബ്ദുല്‍ റഹിമാന്‍ കുടുംബ സമേതം ദുബായില്‍ ആയിരുന്നു.

ബ്ലാങ്ങാട് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി എം. വി. അബ്ദുൽ ജലീൽ, എം. വി. അബ്ദുൽ മജീദ് (അബു ദാബി), എം. വി. അബ്ദുൽ അസീസ് (ദുബായ്) എന്നിവർ സഹോ ദര ങ്ങളാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സംഗീത സന്ധ്യ കെ. എസ്. സി. യില്‍

October 27th, 2017

അബുദാബി : യുവകലാസാഹിതി യുടെ നേതൃത്വ ത്തിൽ പി. ഭാസ്കരൻ മാസ്റ്റർ മ്യൂസിക് ക്ലബ്ബ് ഒരുക്കുന്ന ‘സംഗീത സന്ധ്യ’ ഒക്ടോ ബർ 27 വെള്ളി യാഴ്ച രാത്രി 8 മണിക്ക് കേരള സോഷ്യൽ സെന്റർ ഓഡി റ്റോറി യത്തിൽ. പ്രവേശനം സൗജന്യം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശക്തി യുടെ രക്ത ദാന ക്യാമ്പ്

October 27th, 2017

blood-donation-save-a-life-give-blood-ePathram
അബുദാബി : ബ്ലഡ്‌ ബാങ്കിന്റെ സഹ കരണ ത്തോടെ കേരള സോഷ്യൽ സെൻററിൽ വെച്ച് ഒക്ടോബർ 27 വെള്ളി യാഴ്ച വൈകു ന്നേരം 4 മണി മുതൽ 9 മണി വരെ ശക്തി തിയ്യറ്റേഴ്സ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇശൽ ബാൻഡ് രണ്ടാം വാർഷികം : മെഗാ മ്യൂസിക്കൽ കോമഡി ഫെസ്റ്റി വലും മെഡിക്കൽ ക്യാമ്പും

October 26th, 2017

logo-ishal-band-abudhabi-ePathram
അബുദാബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബി (ഐ. ബി. എ.) യുടെ രണ്ടാം വാർഷീക ആഘോഷ പരി പാടി കളുടെ ഭാഗ മായി ഒക്‌ടോബർ 26 വ്യാഴാഴ്ച വൈകീട്ട് 7 മണി മുതൽ അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ഇശൽ ബാൻഡ് അബു ദാബി യുടെ കലാ കാര ന്മാർക്കൊപ്പം മൈലാഞ്ചി ഫെയിം ആസിഫ് കാപ്പാട്, അഫ്സൽ ബിലാൽ, മുജീബ് കോഴിക്കോട്, കലാഭവൻ നസീബ് എന്നി വർ അണി നിരക്കുന്ന മെഗാ മ്യൂസിക്കൽ കോമഡി ഫെസ്റ്റി വൽ അരങ്ങേറും.

പരിപാടിയുടെ ഭാഗ മായി നടക്കുന്ന സാംസ്കാരിക സമ്മേളന ത്തിൽ കല സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖർ സംബ ന്ധിക്കും. ഇശൽ ബാൻഡിന്റെ ജീവ കാരുണ്യ പദ്ധതി യുടെ ഈ വർഷത്തെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.

നിരവധി കലാ കാരന്മാരെ പ്രോത്സാ ഹിപ്പി ക്കുകയും പ്രവാസ ലോക ത്തെ ജോലി ത്തിരക്കു കൾ ക്കിട യിൽ മറ ഞ്ഞിരുന്ന പ്രവാസി കലാ കാര ന്മാരെ കണ്ടെത്തി അവ സര ങ്ങൾ നൽകി അവത രിപ്പി ക്കുക യും ചെയ്ത സോംഗ് ലവ് ഗ്രൂപ്പ് അഡ്മിന്‍  സിദ്ധീഖ് ചേറ്റുവ ക്ക് ഇശൽ ബാൻഡ് അബു ദാബി യുടെ പുരസ്കാരം സമ്മാ നിക്കും.

ഒക്ടോബർ 27 വെള്ളി യാഴ്ച ഓക്‌സ്‌ ഫോർഡ് മെഡിക്കൽ സെന്ററു മായി സഹകരിച്ചു കൊണ്ട് 9 സ്പെഷ്യ ലിറ്റി ഡോക്ടർ മാർ ഉൾപ്പെടെ സൗജന്യ മെഡി ക്കൽ ക്യാമ്പ് രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് 3 മുതൽ 8 വരെയും നടക്കും.

മുസ്സഫ, ബനിയസ് എന്നീ ഭാഗ ങ്ങളിൽ നിന്നും സൗജന്യ വാഹന സൗകര്യ ങ്ങളോട് കൂടിയാണ് മെഡിക്കൽ ക്യാമ്പ് ഒരുക്കി യിട്ടുള്ളത്.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൺസോൾ അബു ദാബി യിൽ രൂപ വത്കരിച്ചു

October 25th, 2017

chavakkad-console-medical-charitable-trust-ePathram
അബുദാബി ; നിർദ്ധനരായ വൃക്ക രോഗികൾക്ക് സൗജന്യ മായി ഡയാലിസിസ് നൽകു കയും അനുബന്ധ ചികി ത്സയും ബോധ വത്കരണ ക്ലാസ്സു കളും നൽകി വരുന്ന ചാവക്കാട് കേന്ദ്ര മായി പ്രവർത്തി ക്കുന്ന ‘കൺ സോൾ’ എന്ന കൂട്ടായ്മ യുടെ അബു ദാബി ഘടകം രൂപ വത്കരിച്ചു.

ജാതി മത ഭേത മന്യേ നിർദ്ധന രായ രോഗി കൾക്ക് ആശ്വാസം പകർന്നു കൊണ്ട് കഴിഞ്ഞ ഏഴു വർഷ മായി പ്രവർത്തി ക്കുന്ന ‘കൺസോൾ’ ഇതിനകം തന്നെ 28,000 വൃക്ക രോഗി കൾക്ക് സൗജന്യ ഡയാലിസിസ് ചെയ്തു കൊടുത്ത തായും സംഘാ ടകർ അറി യിച്ചു.

ചാവക്കാട് താലൂക്ക് തല ത്തിൽ പ്രവർത്തി ക്കുന്ന ‘കൺസോളി’ ന്റെ ജീവ കാരുണ്യ രംഗത്തെ മുന്നേറ്റ ത്തിന് കൂടുതൽ ഊർജ്ജം പകരുന്നതി നാ യിട്ടാണ് പ്രവാസ ലോകത്തെ ചാവക്കാട്ടു കാരായ പൊതു പ്രവർ ത്തകർ ചേർന്ന് ‘കൺ സോൾ അബുദാബി ഘടക’ ത്തിന് രൂപം നല്കി യത്.

ഇന്ത്യൻ ഇസ്‌ലാമിക് സെന്റ റിൽ ചേർന്ന യോഗ ത്തിൽ, കൺസോൾ മാനേജിംഗ് ട്രസ്റ്റിയും ഫാത്തിമ ഗ്രൂപ്പ്‌ ചെയർ മാനു മായ ഇ. പി. മൂസ്സ ഹാജി അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് കെ. എസ്. എ. ബഷീർ കൺ സോളി ന്റെ പ്രവർത്തന ങ്ങളെ ക്കുറിച്ച് വിശദീ കരിച്ചു. പി. വി. ഉമ്മർ, കെ. പി. സക്കരിയ്യ, ഷബീർ മാളിയേക്കൽ തുടങ്ങി യവർ സംസാരിച്ചു.

ഈ കൂട്ടായ്മയുടെ ബന്ധപ്പെടുവാൻ താല്പര്യ മുള്ളവർ വിളിക്കുക : 050 566 1153, 050 818 3145.

വിശദ വിവര ങ്ങള്‍ക്ക് കണ്‍സോള്‍ ഫേയ്സ് ബുക്ക് പേജ് സന്ദര്‍ശിക്കുക.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഹല്യ മെഡിക്കൽ ഗ്രൂപ്പിന് സൂപ്പർ ബ്രാൻഡ് പുരസ്കാരം
Next »Next Page » ഇശൽ ബാൻഡ് രണ്ടാം വാർഷികം : മെഗാ മ്യൂസിക്കൽ കോമഡി ഫെസ്റ്റി വലും മെഡിക്കൽ ക്യാമ്പും »



  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine