ഖത്തറില്‍ തൊഴില്‍ ഉടമ യുടെ അനുമതി ഇല്ലാതെ വിദേശി കള്‍ക്ക് രാജ്യം വിട്ടു പോകാം

September 6th, 2018

qatar-national-flag-ePathram
ദോഹ : ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസി കൾക്ക് രാജ്യം വിട്ടു പോകുവാന്‍ ഇനി മുതല്‍ തൊഴില്‍ ഉടമ യുടെ അനുമതി (എക്സിറ്റ് പെർമിറ്റ്) ആവശ്യമില്ല. ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി അംഗീ കാരം നൽകി. എൻട്രി, എക്സിറ്റ്, താമസ നിയമ ങ്ങളിൽ ഭേദഗതി വരുത്തി യാണ് പ്രവാസി കൾക്ക് ആനു കൂല്യം നൽകു ന്നത്.

ഖത്തറിലെ നില വിലെ നിയമം അനു സരിച്ച് ജോലി മാറു വാനും രാജ്യ ത്തിന് പുറത്തേക്ക് യാത്ര ചെയ്യു വാനും സ്പോണ്‍സര്‍ നല്‍കുന്ന എക്സിറ്റ് പെർമിറ്റ് ആവശ്യ മാണ്. ഗാർഹിക ത്തൊഴി ലാളി കൾ ഉൾപ്പെടെ ഉള്ള വർക്ക് പുതിയ നിയമ ഭേതഗതി ബാധകം ആയി രിക്കും. എന്നാൽ, ജോലി യുടെ സ്വഭാവം അനു സരിച്ച് ചിലർക്ക് തൊഴില്‍ ഉടമ യുടെ എൻ. ഒ. സി. നിര്‍ബ്ബന്ധം തന്നെ യാണ്. ഇവരു ടെ വിവര ങ്ങൾ തൊഴില്‍ ഉടമ മന്ത്രാലയ ത്തിന് സമര്‍പ്പി ച്ചിരി ക്കണം.

പുതിയ നിയമം പ്രാബല്യ ത്തില്‍ വരുന്നതോടെ തൊഴി ലാളി കളുടെ അവകാശ ങ്ങൾ സംര ക്ഷി ക്ക പ്പെടും എന്നും തൊഴിൽ മേഖല യിലെ പ്രശ്ന ങ്ങൾ ഏറെക്കുറെ പരി ഹരിക്ക പ്പെടും എന്നുമാണ് കരുതുന്നത്.

സമൂഹ ത്തിന്റെ വിവിധ തുറ കളിൽ നിന്നും മികച്ച പ്രതി കരണം ആണ് കിട്ടുന്നത്. നിയമ ഭേദഗതി യെ അന്താ രാഷ്ട്ര തൊഴിൽ സംഘടന (ഐ. എൽ. ഒ.) സ്വാഗതം ചെയ്തു.

വാര്‍ത്ത അയച്ചു തന്നത് : കെ. വി. അസീസ്, ദോഹ.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സ്പോൺസർ അവധി നിഷേധിച്ചു; വരനു പകരം സഹോദരി താലി ചാർത്തി

May 4th, 2012

thaali-kettu-epathram

ദുബായ് :സ്‌പോണ്‍സര്‍ അവധി അനുവദിക്കാത്തതിനെ തുടര്‍ന്ന് ദുബായിൽ നിന്നു വരനു നാട്ടിലെത്താന്‍ കഴിഞ്ഞില്ല. അതിനെ തുടര്‍ന്ന് വരന്റെ സഹോദരി വധുവിനു താലി ചാര്‍ത്തി. ഇന്നലെ മുതുകുളം തെക്ക്‌ പാണ്ടവര്‍കാവ്‌ ദേവീ ക്ഷേത്രത്തില്‍ വെച്ചാണ് ഈ ‘അപൂര്‍വ താലികെട്ട്‌’ നടന്നത്‌. ആറാട്ടുപുഴ വട്ടച്ചാല്‍ കലേഷ്‌ ഭവനത്തില്‍ ചന്ദ്രൻ – സുഷമ ദമ്പതികളുടെ മകന്‍ കമലേഷാണ് ആ നിര്‍ഭാഗ്യവാനായ വരൻ . മുതുകുളം തെക്ക്‌ ഉണ്ണിക്കൃഷ്‌ണ ഭവനത്തില്‍ ഉത്തമന്റേയും ശാന്തയുടെയും മകള്‍ ശാരി കൃഷ്‌ണയാണ് വധു. ഇവര്‍ തമ്മിലുള്ള വിവാഹം പാണ്ടവര്‍കാവ്‌ ദേവീ ക്ഷേത്രത്തില്‍ വെച്ച് നടത്താന്‍ നേരത്തെ നിശ്‌ചയിച്ചിരുന്നു. കമലേഷ് അവധിക്കു നാട്ടിൽ എത്തിയപ്പോഴായിരുന്നു വിവാഹ നിശ്‌ചയം.

ദുബായിലെ ഫര്‍ണിച്ചര്‍ കമ്പിനിയില്‍ മൂന്നു വര്‍ഷത്തിലേറെ കാലമായി ജോലി ചെയ്‌തു വരികയാണ് കമലേഷ്. തലേ ദിവസമെങ്കിലും നാട്ടില്‍ തന്റെ വിവാഹത്തിനു എത്തിച്ചേരാന്‍ കഴിയുമെന്നാണ് കമലേഷ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളും കാറ്റില്‍ പറത്തി സ്പോണ്സര്‍ അവധി നിഷേധിച്ചതോടെ മുഹൂര്‍ത്ത സമയത്ത് വരനു എത്താന്‍ കഴിയില്ലെന്ന് ഉറപ്പായി. ഇതോടെ ഇരു കുടുംബങ്ങളുടെയും സമ്മത പ്രകാരം കമലേഷിന്റെ സഹോദരി കവിത ശാരികൃഷ്‌ണയെ താലി ചാര്‍ത്തുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൌദിയിൽ വിവാഹത്തിന് പ്രായപരിധി വരാൻ സാദ്ധ്യത

April 20th, 2012

child-crying-epathram

ജെദ്ദ : സൌദിയില്‍ പെണ്‍കുട്ടികളുടെ വിവാഹത്തിന് കുറഞ്ഞ പ്രായ പരിധി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായി നീതിന്യായ വകുപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ശൈശവ വിവാഹം വ്യാപകമായ സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ അന്താരാഷ്ട്ര വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ഇത് സംബന്ധിച്ച് മന്ത്രാലയം വ്യക്തമായ നിലപാടുകൾ സ്വീകരിച്ചു കഴിഞ്ഞതായി നീതിന്യായ വകുപ്പിന്റെ കീഴിലുള്ള വിവാഹ കാര്യ വിഭാഗം തലവൻ അറിയിച്ചു. ഇത് നിയമമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പുതിയ നിയമങ്ങൾ കൊണ്ടു വരുന്നതിൽ ഭരണകൂടത്തിന് ഉപദേശം നൽകുന്ന ഷൂറാ കൌൺസിൽ വിവാഹത്തിന് കുറഞ്ഞ പ്രായപരിധി കൊണ്ടു വരണം എന്ന് നിർദ്ദേശിച്ചതായി കഴിഞ്ഞ വർഷം വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇതിൽ പുരോഗതിയൊന്നും ഉണ്ടായില്ല.

പെണ്‍കുട്ടിയുടെ സമ്മതം വിവാഹത്തിന് ആവശ്യമാണെങ്കിലും പലപ്പോഴും ഇത് ആരും പരിഗണിക്കാറില്ല. മനുഷ്യാവകാശ സംഘടനകള്‍ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണം എന്ന് ഏറെ കാലമായി ആ‍വശ്യപ്പെടുന്നുണ്ട്.

സൌദിയിലെ യാഥാസ്ഥിതികര്‍ ഇത്തരം ഒരു നീക്കത്തിന് എതിരാണെങ്കിലും സര്‍ക്കാരില്‍ നിന്നു തന്നെ ഇത്തരം ഒരു പ്രായ പരിധി കൊണ്ടു വരുന്നതിന് അനുകൂലമായ നിലപാട് പ്രകടമായ സ്ഥിതിക്ക് പുതിയ നിയമ ഭേദഗതികള്‍ ഈ കാര്യത്തില്‍ വരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

2009ൽ 8 വയസുള്ള ഒരു പെൺകുട്ടിയെ 50 വയസുള്ള ഒരാൾ വിവാഹം ചെയ്തത് അസാധുവാക്കണം എന്ന പെൺകുട്ടിയുടെ അമ്മയുടെ ആവശ്യം കോടതി തള്ളിയത് എറെ വിവാദമായിരുന്നു. പെണ്‍കുട്ടി പ്രായപൂര്‍ത്തി ആവുന്നത് വരെ കാത്തിരിക്കണം എന്നും പ്രായപൂര്‍ത്തി ആയതിനു ശേഷമേ പെണ്‍കുട്ടിക്ക് വിവാഹ മോചനത്തിന് ഉള്ള ഹരജി കോടതിയില്‍ സമര്‍പ്പിക്കാന്‍ ഉള്ള അവകാശം ഉള്ളൂ എന്ന കാരണം പറഞ്ഞാണ് കോടതി അപേക്ഷ തള്ളിയത്.

2010ൽ 12 വയസുള്ള ഒരു പെൺകുട്ടിയ്ക്ക് 80 വയസുള്ള ഭർത്താവിൽ നിന്നും വിവാഹ മോചനം ലഭിക്കുന്നതിനായി സൌദിയിലെ മനുഷ്യാവകാശ കമ്മീഷൻ തന്നെ നിയമ സഹായം നൽകിയത് പെൺകുട്ടികളുടെ വിവാഹത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കപ്പെടാനുള്ള പ്രതീക്ഷ ഉണർത്തിയിരുന്നു.

18 വയസിന് താഴെ പ്രായം ഉള്ളവരെ കുട്ടികളായി പരിഗണിക്കുന്ന ഐക്യ രാഷ്ട്ര സഭയുടെ അന്താരാഷ്ട്ര ഉടമ്പടിയിൽ സൌദി അറേബ്യയും ഒപ്പു വെച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വാഹനം ഓടിച്ചതിന് സൗദി വനിതയ്ക്ക്‌ ചാട്ടവാര്‍ അടി

September 28th, 2011

saudi-women-driving-epathram

റിയാദ്‌ : സ്ത്രീകള്‍ക്ക് വാഹനം സ്വന്തമായി ഓടിക്കാന്‍ വിലക്കുള്ള സൗദി അറേബ്യയില്‍ വാഹനം ഓടിച്ചു പോലീസ്‌ പിടിയിലായ ഒരു വനിതയ്ക്ക്‌ 10 ചാട്ടവാര്‍ അടി ശിക്ഷയായി നല്‍കാന്‍ വിധിയായി. ഏറെ യാഥാസ്ഥിതികമായ നിയമ വ്യവസ്ഥയുള്ള സൗദി അറേബ്യ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ നിരോധനമുള്ള ലോകത്തെ ഏക രാജ്യമാണ്.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് സൌദിയില്‍ നിയമ തടസ്സം ഇല്ലെങ്കിലും സാമൂഹികമായി നിലനില്‍ക്കുന്ന വിലക്കിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. രാജ കുടുംബത്തിലെ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും ഈ നിരോധനത്തോട്‌ യോജിപ്പില്ലെങ്കിലും യാഥാസ്ഥിതികരെ പിണക്കാനുള്ള മടി കാരണം ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളത് പോലുള്ള സ്ത്രീ വിമോചനം തങ്ങളുടെ ഇസ്ലാമിക സമൂഹത്തില്‍ വേണ്ട എന്നാണ് യാഥാസ്ഥിതികരുടെ ഉറച്ച നിലപാട്‌.

സാധാരണയായി വാഹനം ഓടിക്കുന്ന സ്ത്രീകളെ പിടികൂടിയാല്‍ ഇനി വാഹനം ഓടിക്കില്ല എന്ന് എഴുതി വാങ്ങി കൂടുതല്‍ നടപടികള്‍ ഒന്നും ഇല്ലാതെ വെറുതെ വിട്ടയക്കാറാണ് പതിവ്. ഇത് ആദ്യമായാണ്‌ ഇത്തരം ഒരു ശിക്ഷ നല്‍കുന്നത്.

സ്ത്രീകളുടെ അവകാശ സംരക്ഷണത്തെ പറ്റി ഏറെ ചര്‍ച്ച നടക്കുകയും സ്ത്രീകള്‍ക്ക് വോട്ടവകാശം പ്രഖ്യാപിക്കുകയും ചെയ്ത് മണിക്കൂറുകള്‍ക്കകം വന്ന ഈ നടപടി മനുഷ്യാവകാശ പ്രവര്‍ത്തകരെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , , , ,

4 അഭിപ്രായങ്ങള്‍ »

സൌദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകളുടെ അവകാശ സമരം

June 18th, 2011

saudi-women-drive-campaign-epathram

റിയാദ്‌ : വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശം നിഷേധിക്കുന്നതിന് എതിരെ പ്രതിഷേധ പ്രകടനമായി ഒരു സംഘം സ്ത്രീകള്‍ ഇന്നലെ സൌദിയിലെ നിരത്തുകളിലൂടെ കാറുകള്‍ ഓടിച്ചു. സംഘം ചേരുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ള സൗദി അറേബ്യയില്‍ മൈക്രോ ബ്ലോഗ്ഗിംഗ് വെബ് സൈറ്റായ ട്വിറ്റര്‍ വഴിയാണ് ഇവര്‍ തങ്ങളുടെ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ട്വിറ്ററില്‍ നിശ്ചയിച്ച് ഉറപ്പിച്ചത് അനുസരിച്ച് വൈകുന്നേരമായപ്പോഴേക്കും അന്‍പതോളം സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനുള്ള ദേശീയ നിരോധനം ലംഘിച്ചു കൊണ്ട് സൌദിയിലെ നിരത്തുകളില്‍ കാറുകള്‍ ഓടിച്ചു.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് സൌദിയില്‍ നിയമ തടസ്സം ഇല്ലെങ്കിലും സാമൂഹികമായി നിലനില്‍ക്കുന്ന വിലക്കിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. രാജ കുടുംബത്തിലെ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും ഈ നിരോധനത്തോട്‌ യോജിപ്പില്ലെങ്കിലും യാഥാസ്ഥിതികരെ പിണക്കാനുള്ള മടി കാരണം ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളത് പോലുള്ള സ്ത്രീ വിമോചനം തങ്ങളുടെ ഇസ്ലാമിക സമൂഹത്തില്‍ വേണ്ട എന്നാണ് യാഥാസ്ഥിതികരുടെ ഉറച്ച നിലപാട്‌.

1998ല്‍ 48 വനിതകള്‍ വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശത്തിനായി സമരം നടത്തുകയുണ്ടായി. റിയാദില്‍ ഒരു മണിക്കൂറോളം സംഘം ചേര്‍ന്ന് ഇവര്‍ വാഹനം ഓടിച്ചു. എന്നാല്‍ കര്‍ശനമായാണ് സര്‍ക്കാര്‍ ഇവരെ ശിക്ഷിച്ചത്‌. ഇവരുടെ തൊഴിലുകള്‍ നിര്‍ത്തലാക്കുകയും സൗദി അറേബ്യക്ക് വെളിയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും ഇവരെ സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. മത നേതാക്കള്‍ ഇവരെ “വേശ്യകള്‍” എന്ന് മുദ്ര കുത്തി. ഇതേ തുടര്‍ന്നാണ് സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് നിരോധിച്ചു കൊണ്ട് രാജ്യത്തെ മത നേതൃത്വം ഫത്വ പുറപ്പെടുവിച്ചത്‌. ഈ ഫത്വയുടെ പിന്‍ബലത്തിലാണ് ഇപ്പോള്‍ സ്ത്രീകളെ വാഹനം ഓടിക്കുന്നതില്‍ നിന്നും സൌദിയില്‍ തടയുന്നത്.

അടുത്ത കാലത്തായി അത്യാവശ്യത്തിന് വാഹനം ഓടിച്ച നിരവധി സൗദി വനിതകള്‍ പോലീസ്‌ പിടിയില്‍ ആവുന്നത് സൌദിയില്‍ പതിവാണ്. ഇവരെ ഒരു പുരുഷ രക്ഷാകര്‍ത്താവ് വരുന്നത് വരെ തടവില്‍ വെയ്ക്കുകയും ഇവരെ ഇനി വാഹനം ഓടിക്കാന്‍ അനുവദിക്കില്ല എന്ന ഉറപ്പ് രക്ഷാകര്‍ത്താവില്‍ നിന്നും രേഖാമൂലം ഒപ്പിട്ടു വാങ്ങിയതിന് ശേഷം മാത്രം വിട്ടയയ്ക്കുകയുമായിരുന്നു ചെയ്തു വന്നത്. എന്നാല്‍ വാഹനം ഓടിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുകയും താന്‍ അല്‍ ഖോബാര്‍ നിരത്തുകളില്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത മനാല്‍ അല്‍ ഷെരീഫ്‌ പോലീസ്‌ പിടിയിലായി. ഒന്‍പതു ദിവസത്തോളം തടവില്‍ കിടന്ന ഇവരെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഏറെ തല്‍പ്പരനായ സൗദി രാജാവ്‌ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ്‌ നേരിട്ട് ഇടപെട്ടാണ് മോചിപ്പിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

1 of 212

« Previous « ദല മാതൃഭാഷ പുരസ്ക്കാരം
Next Page » ദുബായില്‍ പ്രകൃതി സ്നേഹികളുടെ കൂട്ടായ്മ »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine