ഇ – നെസ്റ്റ് ദേശീയ ദിനം ആഘോഷിച്ചു

December 10th, 2013

enest-national-day-celebration-ePathram
ദുബായ് : കൊയിലാണ്ടി പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി യുടെ കീഴിലുള്ള ‘നെസ്റ്റ്’ ആതുര ലയ ത്തിനു വേണ്ടി യു. എ. ഇ. യില്‍ പ്രവര്‍ത്തി ക്കുന്ന വളന്‍റിയര്‍മാരുടെ കൂട്ടായ്മ യായ എമിറേറ്റ്‌സ് നെസ്റ്റ് (ഇ നെസ്റ്റ്) യു. എ. ഇ. യുടെ ദേശീയ ദിനം ആഘോഷിച്ചു.

ദുബായ് ഖിസൈസ് പോണ്ട് പാര്‍ക്കില്‍ നടന്ന പരിപാടി റേഡിയോ അവതാരക ശാലു ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഇ നെസ്റ്റ് പ്രസിഡന്‍റ് അഡ്വ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. യാസിര്‍ ഹമീദ് മുഖ്യാതിഥി ആയിരുന്നു. പി. എം. അബ്ദുള്‍ ഖാദര്‍, അബൂബക്കര്‍ സിദ്ദിക്ക്, ഹാഷിം പുന്നക്കല്‍, രാജന്‍ കൊളാവി പാലം, അഫ്‌സല്‍ കൊയിലാണ്ടി, സി. എച്ച്. അബൂബക്കര്‍, കെ. എം. പ്രവീണ്‍, ഫൈസല്‍ മേലടി, റാബിയ ഹുസൈന്‍, യു. സത്യന്‍ എന്നിവര്‍ സംസാരിച്ചു. മുജീബ് റഹ്മാന്‍ സ്വാഗതവും നബീല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് : ബ്രോഷര്‍ പ്രകാശനം ചെയ്തു

December 10th, 2013

perinthalmanna-pathaikkara-nri-forum-ePathram
ഉമ്മുല്‍ ഖുവൈന്‍ : യു. എ. ഇ. യിലെ പെരിന്തല്‍മണ്ണ പാതായ്ക്കര നിവാസി കളുടെ പ്രവാസി കൂട്ടായ്മ പാതായ്ക്കര പ്രവാസി സംഘം ഉമ്മുല്‍ ഖുവൈനില്‍ സംഘടി പ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം, പരിപാടി യുടെ പ്രായോജ കരായ ഫാസ്റ്റ് ട്രാക്കിന്റെ സി. ഇ. ഒ. ടി. എം. ഹമീദ്, മാനേജിംഗ് ഡയറക്ടര്‍ അംജദ് അലി മഞ്ഞളാംകുഴി, മാട്ടുമ്മല്‍ ഹംസ ഹാജി എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു.

യു. എ. ഇ. തല ത്തില്‍ സംഘടി പ്പിക്കുന്ന ടൂര്‍ണ്ണമെന്റ് ഡിസംബര്‍ 13 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ടര മണിക്ക് ഉമ്മുല്‍ ഖുവൈന്‍ എമിഗ്രേഷനു സമീപമുള്ള അല്‍ അറബി സ്‌റ്റേഡിയ ത്തില്‍ നടക്കും. ടൂര്‍ണ്ണമെന്റ്‌റില്‍ 24 ടീമുകള്‍ മത്സരിക്കും എന്നു സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാള നാട് ഗ്രാമിക 2013 ശ്രദ്ധേയമായി

December 6th, 2013

malayala-nadu-gramika-2013-ePathram
ഷാര്‍ജ : മലയാള നാട് ആഗോള മലയാളി കൂട്ടായ്മ യുടെ യു. എ. ഇ. ചാപ്റ്റർ മൂന്നാമത് വാർഷികം ‘ഗ്രാമിക-2013‘ ഷാർജ ഇൻഡ്യൻ അസോസി യേഷനിൽ വെച്ച് വിവിധ കലാ സാംസ്കാരിക പരിപാടി കളോടെ ആഘോഷിച്ചു.

‘ദി ഗിൽഡ്’ എന്ന യു. എ. ഇ. യിലെ ചിത്ര കാരന്മാരുടെ കൂട്ടായ്മ, പ്രശസ്ത ചിത്രകാരൻ പ്രമോദ് കുമാറിന്റെ നേതൃത്വ ത്തില്‍ ഒരുക്കിയ ചിത്ര പ്രദർശന ത്തോടെ യാണ് ചടങ്ങുകൾ ആരംഭിച്ചത്.

അന്തരിച്ച സംഗീത സംവിധായകന്‍ രാഘവൻ മാസ്റ്റർക്ക് പ്രണാമം അർപ്പിച്ച് പ്രശസ്ത ഗായകൻ വി. ടി. മുരളി, പാട്ടുപെട്ടി എന്ന പരിപാടി അവതരിപ്പിച്ചു. ‘ശ്രേഷ്ഠ ഭാഷ മലയാളം’ എന്ന വിഷയ ത്തിൽ നടന്ന സെമിനാറിൽ പ്രശസ്ത എഴുത്തു കാരൻ കല്പറ്റ നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. സന്തോഷ് ഋഷികേശ്, പ്രകാശൻ കല്യാണി എന്നിവർ സംസാരിച്ചു.

ഉച്ചക്ക് ശേഷംനടന്ന കഥ – കവി അരങ്ങിൽ കല്പറ്റ നാരായണൻ മാഷിനൊപ്പം യു. എ. ഇ. യിലെ എഴുത്തു കാരായ അസ്മോ പുത്തൻ‌ചിറ, അനൂപ് ചന്ദ്രൻ, ടി. ഏ. ശശി, ചാന്ദ്നി ഗാനൻ, ജിലു ജോസഫ്, സോണി ജോസ് വേളൂക്കാരൻ, തോമസ് മേപ്പുള്ളി എന്നിവർ കവിത കളും സലിം അയ്യനത്ത്, സോണിയ റഫീക് എന്നിവർ കഥ കളും അവതരിപ്പിച്ചു. അനിൽകുമാർ സി. പി. മോഡറേറ്റര്‍ ആയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പെരിങ്ങോട്ടുകര നാട്ടുക്കൂട്ടം കുടുംബ സംഗമം വെള്ളിയാഴ്ച

December 6th, 2013

അബുദാബി : തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകര നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ “നാട്ടുക്കൂട്ടം” കുടുംബ സംഗമം നടത്തുന്നു.

ഡിസംബര്‍ 6 വെള്ളിയാഴ്ച രാവിലെ 11.30 മുതല്‍ അബുദാബി അഡ്ഗാസിനു സമീപമുള്ള കോര്‍ണീഷ് പാര്‍ക്കില്‍ വെച്ച് സംഘടി പ്പിക്കുന്ന പരിപാടി യില്‍ അംഗങ്ങള്‍ക്കും കുട്ടികള്‍ക്കുമായി വിനോദ പരിപാടി കളും ഒരുക്കുന്നു.

വിവരങ്ങള്‍ക്ക് : 050 52 12 758, 050 78 23 001

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസ ലോകത്ത് മലയാള ഭാഷ വളരുന്നു : കല്പറ്റ നാരായണന്‍

December 5th, 2013

അബുദാബി : കേരള ത്തില്‍ മലയാള ത്തെ സംരക്ഷിക്കൂ എന്നു വിളിച്ചു പറയേണ്ട ഈ കാലത്ത് പ്രവാസ മണ്ണില്‍ മലയാളി കള്‍ മലയാള ത്തെ നെഞ്ചിലേറ്റി നടക്കുന്നത് കാണുമ്പോള്‍ വല്ലാത്ത ഒരാശ്വാസ മാണെന്നും അതു കൊണ്ട് തന്നെ പ്രവാസ ലോകത്തു മലയാളം വളരുക യാണ് എന്നും പ്രശസ്ത എഴുത്തുകാരന്‍ കല്പറ്റ നാരായണന്‍ പറഞ്ഞു.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ കോലായ സാഹിത്യ കൂട്ടായ്മ യുടെ സുവനീര്‍ പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുക യായിരുന്നു. കോലായ സുവനീര്‍ കല്പറ്റ നാരായണ നില്‍ നിന്നും കെ എസ് സി സാഹിത്യ വിഭാഗം സെക്രട്ടറി ചന്ദ്രശേഖരന്‍ ഏറ്റു വാങ്ങി കവി അസ്മോ പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ചു. വി. ടി. വി. ദാമോദരന്‍, കൃഷ്ണകുമാര്‍ അജി രാധാ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊയ്ത്തുത്സവം ആഘോഷിച്ചു
Next »Next Page » പെരിങ്ങോട്ടുകര നാട്ടുക്കൂട്ടം കുടുംബ സംഗമം വെള്ളിയാഴ്ച »



  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine