ദുബായ് : കാലാവധി പൂര്‍ത്തിയാക്കി ദുബായില്‍ നിന്നും സ്ഥലം മാറി പോകുന്ന കോണ്‍സല്‍ ജനറല്‍ വേണു രാജാമണിക്ക് യു.എ.ഇ. യിലെ എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഓര്‍മ (ഓവര്‍സീസ് റീയൂണിയന്‍ ഓഫ് മഹാരാജാസ് ആലുംനി) യാത്രയയപ്പ് നല്‍കി. ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് ദുബായ് ദെയ്‌റയിലെ ഫ്ലോറ ക്രീക്ക് ഹോട്ടലില്‍ നടന്ന യാത്രയയപ്പില്‍ പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും സംബന്ധിച്ചു.
കലാലയ ജീവിത കാലത്ത് ഏറണാകുളം മഹാരാജാസ് കോളജ് യൂണിയന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു വേണു രാജാമണി.
ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
– രാംമോഹന്‍ പാലിയത്ത്




അബുദാബി : പ്രമുഖ പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനായ വി. ടി. വി. ദാമോദരന്‍ ഈ വര്‍ഷത്തെ മലയാള ഭാഷാ പാഠശാലയുടെ പ്രവാസി സംസ്കൃതി അവാര്‍ഡിന് അര്‍ഹനായി. സാമൂഹ്യ, സാംസ്കാരിക, ജീവ കാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കാഴ്ച വെച്ചിട്ടുണ്ട്. വിദേശത്തു ആദ്യമായി പയ്യന്നൂര്‍ കോല്‍ക്കളി അവതരിപ്പിച്ച ദാമോദരനെ കേരള നാടന്‍ കലാ അക്കാദമി പുരസ്കാരം നല്‍കി ആദരിച്ചിരുന്നു. 

























