ക്രൈസ്തവ സംഗീത സന്ധ്യ : നിന്‍ സ്നേഹം പാടുവാന്‍

November 7th, 2012

ദുബായ്: ഗള്‍ഫ് മലയാളി ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ഫോറം, ബാഫ റേഡിയോ, മന്ന വാര്‍ത്ത പത്രിക എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അന്തരിച്ച പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞന്‍ ജെ. വി. പീറ്ററിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ‘നിന്‍ സ്‌നേഹം പാടുവാന്‍’ എന്ന പേരില്‍ സംഗീത സന്ധ്യ ഒരുക്കുന്നു.

നവംബര്‍ 8 വ്യാഴം വൈകിട്ട് എട്ടിന് ഷാര്‍ജ വര്‍ഷിപ്പ് സെന്റര്‍ മെയിന്‍ ഹാളിലും, നവംബര്‍ 10 ശനി വൈകിട്ട് എട്ടിന് അബുദാബി മുസ്സഫ ബ്രെദറണ്‍ ചര്‍ച് മെയിന്‍ ഹാളി ലുമാണ് സംഗീത സന്ധ്യ നടക്കുക, പ്രവേശനം സൗജന്യം.

ജെ. വി. പീറ്റര്‍ ന്റെ ഭാര്യ നിര്‍മല പീറ്റര്‍, ബിജു കുമ്പനാട്, ലിജി യേശുദാസ്, യേശുദാസ് ജോര്‍ജ് എന്നിവര്‍ സംഗീത സന്ധ്യക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : 050 35 406 76 – 050 80 430 97- 050 32 416 10 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വ്യാഴാഴ്ച യു. എ. ഇ. യില്‍ പൊതു അവധി

November 6th, 2012

അബുദാബി: ഇസ്ലാമിക പുതു വര്‍ഷ പിറവി (മുഹര്‍റം) പ്രമാണിച്ചു നവംബര്‍ 15 വ്യാഴാഴ്‌ച രാജ്യത്തെ മന്ത്രാലയ ങ്ങള്‍ക്കും സര്‍ക്കാര്‍ മേഖല സ്ഥാപന ങ്ങള്‍ക്കും അവധി ആയിരിക്കും എന്ന് ഫെഡറല്‍ അതോറിറ്റി പ്രഖ്യാപിച്ചു. സ്വകാര്യ മേഖല കള്‍ക്കും ഇതേ ദിവസം അവധി ആയിരിക്കും എന്ന് തൊഴില്‍ മന്ത്രി സഖര്‍അല്‍ ഖോബാഷ്‌ അറിയിച്ചു.

ഭരണാധി കാരികളായ ശൈഖ് ഖലീഫ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, ശൈഖ് മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം മറ്റു വകുപ്പു മന്ത്രിമാരും ഇസ്ലാമിക വര്‍ഷ പിറവി ആശംസ അറിയിച്ചു.

-അബൂബക്കര്‍ പുറത്തീല്‍ – അബുദാബി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബലിപെരുന്നാള്‍ നിസ്കാര ത്തില്‍ ഭരണാധികാരികള്‍ പങ്കെടുത്തു

October 27th, 2012

eid-prayer-at-sheikh-zayed-grand-masjid-ePathram
അബുദാബി : ശൈഖ് സായിദ്‌ വലിയ പള്ളി യില്‍ നടന്ന ബലി പെരുന്നാള്‍ നിസ്കാര ത്തില്‍ ഭരണാധി കാരികളും പൗരപ്രമുഖരും പങ്കെടുത്തു.

അബുദാബി കിരീടാവകാശിയും യു. എ. ഇ. ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ്‌ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍,  ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ്‌ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, ശൈഖ് സൈഫ്‌ ബിന്‍ മുഹമ്മദ്‌ അല് നഹ്യാന്‍, ശൈഖ് സുറൂര്‍ ബിന്‍ മുഹമ്മദ്‌ അല് നഹ്യാന്‍, ശൈഖ് ഹസ്സ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, ശൈഖ് സയീദ് ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, ശൈഖ് നഹ്യാന്‍ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, ശൈഖ് തഹനൂന്‍ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, ശൈഖ് ദിയാബ്‌ ബിന്‍ സായിദ്‌ അല് നഹ്യാന്‍, ഒമര്‍ ബിന്‍ സായിദ്‌ അല് നഹ്യാന്‍, ഡോക്റ്റര്‍ സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്നഹ്യാന്‍, ഉന്നത വിദ്യാഭ്യാസ ഗവേഷണ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന്, പൊതു മരാമത്തു മന്ത്രി ശൈഖ് ഹംദാന്‍ ബിന്‍ മുബാറക്‌ അല് നഹ്യാന്‍, ഉന്നത പട്ടാള മേധാവികള്‍, ഉന്നത പോലീസ് മേധാവികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, അറബ്, ഇസ്ലാമിക്‌ രാജ്യ ങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

eid-al-adha-2012-at-sheikh-zayed-masjid-ePathram

രാജ്യ ത്തിന്റെമ ഒട്ടുമിക്ക സ്ഥല ങ്ങളില്‍ നിന്നും ഒട്ടേറെപ്പേര്‍ പെരുന്നാള്‍ നിസ്കാര ത്തിനായി എത്തി ച്ചേര്‍ന്നിരുന്നു. പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് അലി അല്‍ ഹാശ്മി പെരുന്നാള്‍ നിസ്കാര ത്തിനു നേതൃത്വം നല്കി.


-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ – അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ പെരുന്നാള്‍ നിസ്കാരം 06:54 ന്

October 25th, 2012

eid-mubarak-ePathram
അബുദാബി : യു. എ. ഇ. യില്‍ ബലി പെരുന്നാള്‍ നിസ്കാരം പള്ളികളിലും ഈദ് ഗാഹു കളിലുമായി 995 സ്ഥല ങ്ങളില്‍ നടക്കും. പള്ളികളുടെ പേരുകളും ഔഖാഫ് അതോറിറ്റി പ്രഖ്യാപിച്ചു.

പെരുന്നാള്‍ നിസ്കാരം നടക്കേണ്ട പള്ളികളും ഈദ് ഗാഹുകളും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടു ജുമുഅ നിസ്കാര ത്തിനും അതിനുള്ള ഖുത്തുബ നിര്‍വ്വഹിക്കാനുള്ള ഖത്തീബു മാരെയും തെരഞ്ഞെടുത്തിട്ടുണ്ട്.

അബുദാബി യില്‍ രാവിലെ 06:54 നും ദുബായില്‍ 06:50 നും ഷാര്‍ജ യില്‍ 06:49 നും അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ 06:45 നും റാസല്‍ഖൈമ, ഫുജൈറ 06:44നും എന്ന ക്രമ ത്തിലാണ് പെരുന്നാള്‍ നിസ്കാരം നടക്കുക.

യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ്‌ അല്‍നഹ്യാന്‍, കിരീടാവകാശി ശൈഖ് മുഹമ്മദ്‌ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം, മറ്റു എമിറേറ്റ്സ് ഭരണാധി കാരികളും പൌര പ്രമുഖരും രാജ്യത്തെ എല്ലാ വിശ്വാസി കള്‍ക്കും ബലി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. വിശ്വാസത്തെ മുറുകെ പ്പിടിക്കുകയും പെരുന്നാളിന്റെ പവിത്രതയെ കാത്തു സൂക്ഷിക്കുകയും ചെയ്യുക എന്നും ഓര്‍മിപ്പിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് സത്യധാര കാല ത്തിന്റെ ആവശ്യം : ഖാസി ത്വാഖ അഹ്മദ് മൌലവി അല്‍ അസ്ഹരി

October 24th, 2012

qasi-ahmad-moulavi-al-azhari-ePathram
അബുദാബി : സത്യധാര യുടെ ഗള്‍ഫ് പതിപ്പ് പുറത്തിറങ്ങുന്നതില്‍ സന്തോഷം ഉണ്ടെന്നും ഗള്‍ഫ് സത്യധാര കാല ത്തിന്റെ ആവശ്യം ആണെന്നും അതിനെ വിജയിപ്പിക്കുവാന്‍ ഏവരും കര്‍മ്മ രംഗത്തിറങ്ങണമെന്നും കീഴൂര്‍ മംഗലാപുരം ഖാസി ത്വാഖ അഹ്മദ് മൌലവി അല്‍ അസ്ഹരി ആവശ്യപ്പെട്ടു.

‘ഗള്‍ഫ് സത്യധാര’ യുടെ യു. എ. ഇ. തല പ്രചാരണ പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

ലോകത്ത് മറ്റെവിടെയും കാണാത്ത വിധം ധാര്‍മിക മൂല്യത്തിലൂന്നിയ ജീവിതം നയിക്കുന്ന ഒരു ദിശാ ബോധമുള്ള സമൂഹത്തെ ശ്രഷ്ടിച്ച് എടുക്കുന്നതില്‍ സമസ്ത വഹിച്ച പങ്ക് നിസ്തൂല മാണെന്നും അദ്ദേഹം പറഞ്ഞു. എളിമയും ലാളിത്യവും നിറഞ്ഞ ജീവിതം നയിച്ച് ആധുനിക സമൂഹ ത്തിനു ഒരു ഉത്തമ ജീവിത മാതൃക കാഴ്ച വെച്ച് കടന്നു പോയ സമസ്ത പ്രസിഡന്റ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ ജീവിത വഴി നാം പിന്തുടരണം എന്നും അദ്ദേഹം പറഞ്ഞു.

അബുദാബി സുന്നീ സെന്റര്‍ പ്രസിഡന്റ്‌ ഡോ. അബ്ദു റഹ്മാന്‍ മൌലവി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു.

‘ഗള്‍ഫ് സത്യധാര’യുടെ പ്രവാസീ ലോകത്തെ പ്രസക്തിയെ കുറിച്ച് ഇല്യാസ് വെട്ടം മുഖ്യ പ്രഭാഷണം നടത്തി. എസ്. കെ. എസ്. എസ്. എഫ്. അബുദാബി സ്റ്റേറ്റ് പ്രസിഡന്റ്‌ സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി ഹാരിസ് ബാഖവി കടമേരി, കെ. എം. സി. സി. അബുദാബി സ്റ്റേറ്റ് പ്രസിഡന്റ്‌ എന്‍. കുഞ്ഞിപ്പ എന്നിവര്‍ പ്രസംഗിച്ചു. ഉസ്മാന്‍ ഹാജി സ്വാഗവും കരീം മൌലവി നന്ദിയും പറഞ്ഞു.

-അയച്ചു തന്നത് : സാജിദ്‌ രാമന്തളി – അബുദാബി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഈദ്‌ ഇശല്‍ നൈറ്റ്‌ : മൂന്നാം പെരുന്നാളിന്
Next »Next Page » പോലീസ്‌ ചമഞ്ഞ് ഫ്ലാറ്റില്‍ മോഷണം »



  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine