ഇസ്ലാമിക്‌ സെന്ററില്‍ വ്യാഴാഴ്ച രാത്രി ‘തസ്കിയത് ക്യാമ്പ്’

August 9th, 2012

അബുദാബി : റമദാന്‍ വിശുദ്ധിക്ക് വിജയത്തിന് എന്ന വിഷയ ത്തില്‍ എസ്. കെ. എസ്. എസ്. എഫ്. അബുദാബി കമ്മറ്റി ആചരിക്കുന്ന റമദാന്‍ കാമ്പ യിന്റെ ഭാഗമായി സ്റ്റേറ്റ് കമ്മിറ്റിയും കണ്ണൂര്‍ ജില്ല സത്യധാര സ്റ്റഡി സെന്ററും സംയുക്തമായി ‘തസ്കിയത് ക്യാമ്പ്’ സംഘടിപ്പിക്കുന്നു.

ആഗസ്റ്റ്‌ 9 വ്യാഴാഴ്ച രാത്രി 11 മണി മുതല്‍ ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കുന്ന ക്യാമ്പില്‍ ‘ലൈലത്തുല്‍ ഖദര്‍ ‘എന്ന വിഷയ ത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രഭാഷണം നടത്തും.

തുടര്‍ന്ന് പ്രമുഖ പണ്ഡിതന്മാരുടെ നേതൃത്വ ത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സില്‍ ഖതമുല്‍ ഖുര്‍ആന്‍ തസ്ബീഹ് നിസ്കാരം,ദികര്‍ – ദുആ മജ്‌ലിസ് എന്നിവ നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നായകന്റെ സ്മരണയില്‍ രാജ്യം

August 9th, 2012

shaikh-zayed-epathram
അബുദാബി : റമദാന്‍ 19ന് ഇഹലോക വാസം വെടിഞ്ഞ യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഓര്‍മ്മ ദിനത്തില്‍ രാജ്യം നായകന്റെ സ്മരണയില്‍.

അബുദാബി യിലെ ശൈഖ് സായിദ് ഗ്രാന്‍റ് മസ്ജിദിലാണ് ശൈഖ് സായിദിന്റെ സ്മരണ നില നിര്‍ത്തിയ പ്രധാന ചടങ്ങു നടന്നത്. യു. എ. ഇ. പ്രസിഡന്‍ഷ്യല്‍ കാര്യവകുപ്പിന്റെയും ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സിന്റെയും ആഭിമുഖ്യ ത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

sheikh-zayed-remembering-yousuf-ali-ePathram

യു. എ. ഇ. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ജനറല്‍ അതോറിറ്റീ ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ചെയര്‍മാന്‍ ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്രോയി, പ്രമുഖ പണ്ഡിതര്‍, നയതന്ത്ര പ്രതിനിധികള്‍, സ്വദേശി പ്രമുഖര്‍, പ്രമുഖ ഇന്ത്യന്‍ വ്യവസായി എം. എ. യൂസഫലി എന്നിവരോടൊപ്പം വലിയ ജനാവലി ഉണ്ടായിരുന്നു.

ശൈഖ് സായിദിനെപ്പറ്റി അദ്ദേഹത്തിന്റെ നാമധേയ ത്തിലുള്ള പള്ളിയില്‍ വെച്ച് സംസാരിക്കാന്‍ അവസരം ലഭിച്ചത് തന്റെ ജീവിത ത്തിലെ അസുലഭ നിമിഷങ്ങളില്‍ ഒന്നായിരുന്നു എന്ന് യൂസഫലി പറഞ്ഞു.

yousuf-ali-in-sheikh-zayed-masjid-ePathram

യു. എ. ഇ. യെ ഇന്നു കാണുന്ന ആധുനികത യിലേക്ക് നയിച്ച ശൈഖ് സായിദിനെപ്പറ്റി എത്ര പറഞ്ഞാലും അധികമാകില്ല. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്ന് ഇവിടെ എത്തിയ എല്ലാവരോടും അദ്ദേഹം ഏറെ സ്‌നേഹ ത്തോടെ പെരുമാറിയിരുന്നു.

ശൈഖ് സായിദിനെ നേരില്‍ കണ്ട് സംസാരിക്കാന്‍ കിട്ടിയ അവസരത്തെ പ്പറ്റിയും എം. എ. യൂസഫലി ഓര്‍മിച്ചു. ശൈഖ് സായ്ദിന്റെ ദീര്‍ഘ വീക്ഷണവും നേതൃ പാടവവും രാജ്യത്തിന് മാത്രമല്ല, മേഖല യിലെ മറ്റു രാജ്യങ്ങള്‍ക്കും ഏറെ പ്രയോജനപ്പെട്ടു. യു. എ. ഇ. യെ ഗള്‍ഫ് മേഖല യിലെ ഏറ്റവും കരുത്തുറ്റ രാഷ്ട്രമാക്കിയതില്‍ അദ്ദേഹം വഹിച്ച പങ്ക് ഏറെ പ്രാധാന്യം അര്‍ഹി ക്കുന്നതാണ് എന്ന് എം. എ. യൂസഫലി അനുസ്മരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഖലീലുല്‍ ബുഖാരി തങ്ങള്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ സന്ദര്‍ശിച്ചു

August 8th, 2012

khaleel-bukhari-with-sheikh-muhammed-bin-zayed-ePathram
അബുദാബി : യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെ അതിഥി യായ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ അബുദാബി കിരീട അവകാശിയും യു. എ. ഇ. ആംഡ് ഫോഴ്‌സസ് ഡെപ്യൂട്ടി കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സുല്‍ത്താന്‍ അല്‍ നഹ്‌യാനെ സന്ദര്‍ശിച്ച് റമദാന്‍ ആശംസകള്‍ നേര്‍ന്നു.

ജനക്ഷേമ ത്തിലും ധാര്‍മിക അടിത്തറയിലും ഊന്നി നിന്നു കൊണ്ട് വികസന ത്തിന്റെ വഴിയില്‍ മുന്നേറുന്ന യു. എ. ഇ. ലോക രാജ്യങ്ങള്‍ക്ക് മാതൃക യാണെന്ന് ഖലീല്‍ തങ്ങള്‍ പറഞ്ഞു. ലക്ഷ ക്കണക്കിന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദേശ പൗരന്മാര്‍ക്ക് തൊഴിലും ജീവിത അവസരങ്ങളും നല്‍കുന്ന യു. എ. ഇ. യുടെ വിശാല കാഴ്ചപ്പാടും സ്‌നേഹവും തുല്യത ഇല്ലാത്തതാണെന്നും അദ്ദേഹം ശൈഖ് മുഹമ്മദിനെ അറിയിച്ചു.

ചടങ്ങില്‍ ഡോ. ശൈഖ് ഉസാമ സയ്യിദ് അസ്ഹരി (ഈജിപ്ത്) പ്രസംഗിച്ചു. പണ്ഡിതരുടെയും ഭരണ നേതൃത്വ ത്തിന്റെയും ശരിയായ രീതിയിലുള്ള ഇടപെടലുകള്‍ സമൂഹ ത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണാ യകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണ മാണ് യു. എ. ഇ.

ശൈഖ് സായിദ് അടിത്തറയിട്ട ഒരുമ യുടെ ഈ മാതൃക ശക്തി പ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പണ്ഡിത സമൂഹ ത്തിന്റെ സജീവമായ പിന്തുണ യുണ്ടാകും : അദ്ദേഹം ഓര്‍മിപ്പിച്ചു. ശൈഖ് സായിദിനു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന യോടെ അവസാനിച്ച ചടങ്ങില്‍ യു. എ. ഇ. യിലെ നൂറുകണക്കിന് സുപ്രധാന വ്യക്തിത്വങ്ങളും പങ്കെടുത്തു

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കാലം ആഗ്രഹിക്കുന്നത് ദൈവസ്മരണ വറ്റാത്ത തലമുറയെ : റഹ്മത്തുള്ള ഖാസിമി

August 8th, 2012

rahmathullah-kasimi-moothedam-ePathram
അബുദാബി : ദൈവ സ്മരണയാണ് നല്ല കുടുംബ ത്തിന്റെ ആധാരമെന്നും അതുവഴി മാത്രമേ നല്ല തലമുറ പിറക്കുകയുള്ളൂ എന്നും പ്രസിദ്ധ ഖുര്‍ ആന്‍ പണ്ഡിതന്‍ റഹ്മത്തുള്ള ഖാസിമി പ്രസ്താവിച്ചു.

യു. എ. ഇ. ഭരണാധിപതി ഷെയ്ഖ് ഖലീഫ ബിന് സായിദ് അല്‍ നഹ്യാന്റെ വിശിഷ്ടാതിഥി യായി എത്തിയ അദ്ദേഹം അബൂദാബി നാഷണല്‍ തിയേറ്ററില്‍ നടത്തിയ റംസാന്‍ പ്രഭാഷണ പരിപാടി യില്‍ മുഖ്യപ്രഭാഷണം നടത്തുക യായിരുന്നു.

കാലം അതി ദയനീയമായ സാഹചര്യങ്ങളിലൂടെ യാണ് കടന്നു പോയ്‌ക്കൊ ണ്ടിരിക്കുന്നത്. സമാധാനവും സന്തോഷവുമുള്ള പഴയ ഭൂമിക മരിച്ചു കൊണ്ടിരിക്കുകയാണ്. അറബികള്‍ ‘ഖൈറുള്ള’ എന്ന് വിളിച്ച ദൈവ ത്തിന്റെ സ്വന്തംനാടായ കേരളം പോലും മനുഷ്യ ക്കുരുതിയുടെയും വിദ്വേഷ വിധ്വംസന ങ്ങളുടെയും ഈറ്റില്ലമായി മാറിയിരിക്കുകയാണ്. ദൈവ സ്മരണയുള്ള നല്ലതലമുറ ജനിക്കാത്ത താണ് ഈ ദാരുണാവസ്ഥ യുടെ മൂല കാരണം. നല്ലതലമുറ ജനിക്കണമെങ്കില്‍ മാതാ പിതാക്കളിലും കുടുംബാന്തരീ ക്ഷത്തിലും ദൈവസ്മരണ നിലനില്‍ക്കണം. അതില്ലാത്ത കാലത്തോളം നല്ലൊരു സമൂഹം ഇവിടെ പുലരില്ലെന്നും ഈ ലോകം രക്ഷപ്പെടുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതു തിരക്കിനിടയിലും മക്കളോടു കൂടെ ചിലവഴിക്കാന്‍ രക്ഷിതാക്കള്‍ സമയം കണ്ടെത്തണമെന്ന് ഷെയ്ഖ് ഖലീഫയുടെ വിശിഷ്ടാതിഥിയും പ്രമുഖ പണ്ഡിതനും സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറിയുമായ പ്രൊഫ. ആലിക്കുട്ടി മുസലിയാര്‍ അഭിപ്രായപ്പെട്ടു.

സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി പരിപാടി ഉദ്ഘാടനംചെയ്തു. ഡോക്ടര്‍ അബ്ദുല്‍ റഹിമാന്‍ മൗലവി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. എം. കെ. ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ എം. എ. യൂസഫലി ആശംസാ പ്രഭാഷണം നടത്തി. ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ്‌ സ്വാഗതവും ട്രഷറര്‍ ഷുക്കൂറലി കല്ലുങ്ങല്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

റമദാനിന്റെ സ്‌നേഹ സന്ദേശം കുടുംബ ങ്ങളിലേക്കു പകരണം : സയ്യിദ് ഖലീലുല്‍ ബുഖാരി

August 8th, 2012

khaleel-bukhari-at-islamic-centre-ePathram
അബുദാബി : സ്‌നേഹവും സമാധാനവും കുടുംബ ങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരാനും ബന്ധ ങ്ങളില്‍ ആദരവും കരുണയും പുനഃസ്ഥാപി ക്കാനും ഈ വിശുദ്ധ റമദാന്‍ കാരണമാകണം എന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ റമദാന്‍ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.

ശിഥിലമായി ക്കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളാണ് പുതിയ കാലത്തെ ഏറ്റവും വലിയ വെല്ലുവിളി. മാതൃ പിതൃ ബാദ്ധ്യതകള്‍ അറിയാത്ത മക്കളും കുട്ടികളെ സ്‌നേഹിക്കാനും അവരുടെ അവസരങ്ങളും അവകാശങ്ങളും വക വെച്ചു കൊടുക്കാത്ത രക്ഷിതാ ക്കളുമാണ് അസ്വസ്ഥത കള്‍ക്കു കാരണം.

ഭാര്യ ഭര്‍തൃ ബന്ധത്തിലെ പാവനത ഉള്‍ക്കൊള്ളാത്ത തിന്റെ അനന്തര ഫല ങ്ങളാണ് ദിവസവും കുടുംബ കോടതി കളില്‍ കുന്നു കൂടുന്ന കേസുകള്‍. കുടുംബ ത്തിലെ കുഴപ്പങ്ങള്‍ ലഹരി ഉപയോഗ ത്തിലേക്കും തുടര്‍ന്ന് ആത്മഹത്യ യിലേക്കും എത്തിക്കുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഹരി പദാര്‍ത്ഥ ങ്ങളുടെ ഉപയോഗം ഫാഷനായി എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. 1980കളില്‍ മദ്യം ഉപയോഗിച്ചു തുടങ്ങിയിരുന്ന പ്രായം 28 ആയിരുന്നെങ്കില്‍ ഇന്നത് 15 വയസ്സിലേക്ക് ചുരുങ്ങി യിരുക്കുന്നു എന്നതാണ് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. വികസിത നഗര ങ്ങളില്‍ ഇത് 13 വയസ്സു വരെ ആയിരിക്കുന്നു എന്ന വസ്തുത എല്ലാവരുടെയും കണ്ണു തുറപ്പി ക്കേണ്ടതാണ് – ഖലീല്‍ തങ്ങള്‍ പറഞ്ഞു.

സ്‌നേഹ ത്തിലും ഐക്യ ത്തിലും അടിത്തറയിട്ട കുടുംബ ങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്കും പ്രവര്‍ത്തന ങ്ങള്‍ക്കും ഈ റമദാനില്‍ പ്രത്യേക സമയം കണ്ടെത്തേണ്ടതുണ്ട് എന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ഇസ്‌ലാമിക് സെന്ററിനെയും പരിസര ത്തെയും ജന നിബിഡ മാക്കിയ പരിപാടി യില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ല്യാര്‍ മുഖ്യാതിഥി ആയിരുന്നു.

ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവഹാജി ഉദ്ഘാടനം ചെയ്തു. സമാപന പ്രാര്‍ത്ഥനയ്ക്ക് കാന്തപുരം നേതൃത്വം നല്‍കി. മുസ്തഫ ദാരിമി, ഡോ.അബ്ദുള്‍ ഹക്കിം അസ്ഹരി, സിദ്ദിഖ് അന്‍വരി, പി. വി. അബൂബക്കര്‍ മൗലവി, സമദ് സഖാഫി മുണ്ടക്കോട് എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « എമിറേറ്റ്സ് ഇന്ത്യാ ഫ്രേറ്റര്‍നിറ്റി ഫോറം ഇഫ്താര്‍ സംഗമം
Next »Next Page » അബുദാബി മലയാളി സമാജം ഇസ്‌ലാമിക് സാഹിത്യ മത്സരം »



  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine