ക്വയര്‍ ഫെസ്റ്റിവല്‍ അബുദാബിയില്‍

May 23rd, 2012

csi-church-choir-fest-logo-ePathram
അബുദാബി : യു. എ. ഇ. യിലെ സി. എസ്. ഐ. ക്വയര്‍ ഫെസ്റ്റിവല്‍ കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിക്കുന്ന പതിനൊന്നാമത് സി. എസ്. ഐ. ക്വയര്‍ ഫെസ്റ്റിവല്‍ മെയ്‌ 24 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി സെന്റ്‌ ആന്‍ഡ്രൂസ് ചര്‍ച്ചില്‍ നടക്കും.

അബുദാബി, ദുബായ്, ഷാര്‍ജ സി. എസ്. ഐ. ഇടവകകളിലെ ഗായക സംഘ ങ്ങള്‍ ആലപിക്കുന്ന ഗാന ശുശ്രൂഷയില്‍ സി. എസ്. ഐ. മദ്ധ്യകേരള മഹാ ഇടവക ബിഷപ്പ്‌ റവ. തോമസ്‌ കെ. ഊമ്മന്‍ മുഖ്യ അതിഥിയായി പങ്കെടുക്കും.
വിശദ വിവരങ്ങള്‍ക്ക് ; അനില്‍ മാത്യു 050 59 20 361

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നക്ഷത്രങ്ങള്‍ കരയാറില്ല

May 18th, 2012

nakshthrangal-karayaarilla-epathram

ദോഹ : പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ അനുയായികളില്‍ പ്രമുഖനായ ബിലാല്‍ ( റ:അ: ) യുടെ ജിവിത കഥയെ ആസ്പദമാക്കി “തനിമ” കലാ സാംസ്കാരിക വേദി ഒരുക്കുന്ന “നക്ഷത്രങ്ങള്‍ കരയാറില്ല” എന്ന മ്യൂസിക്കല്‍ ഡോക്യു ഡ്രാമ ഖത്തറിൽ അരങ്ങേറും .

ആറാം നൂറ്റാണ്ടിലെ അറേബ്യയില്‍ നില നിന്നിരുന്ന അടിമത്ത സമ്പ്രദായവും അവിടെ യജമാനന്മാരുടെ പീഡനത്തിന് ഇരയാകേണ്ടി വന്ന ബിലാല്‍ അടക്കമുള്ളവരുടെ ജീവിത യാത്രയുമാണ് “നക്ഷത്രങ്ങള്‍ കരയാറില്ല ” എന്ന ഡ്രാമയുടെ ഇതിവൃത്തം. അടങ്ങാത്ത പ്രവാചക സ്നേഹം കൊണ്ട് വീർപ്പുമുട്ടിയ അവരുടെ അതിജീവനത്തിന്റെയും , സമൂഹത്തിന്റെ ഉന്നത തലങ്ങളിലേക്ക് ഉയർത്തപ്പെടുന്നതിന്റെയും നേർചിത്രമാണ് ഈ ഡോക്യു ഡ്രാമയെന്ന്‌ തനിമ ഡയറക്ടർ അസീസ്‌ മഞ്ഞിയില്‍ , പ്രോഗ്രാം കണ്‍വീനർ അഹമ്മദ് ഷാഫി എന്നിവര്‍ പറഞ്ഞു. ദോഹയിലെ അമ്പതോളം പ്രവാസി മലയാളികള്‍ വേഷമിടുന്ന ഇത്തരം ‍ ഡോക്യു ഡ്രാമ ദോഹയില്‍ ആദ്യമാണെന്നും , മൂന്ന് സ്റ്റേജുകളിലായാണ് പരിപാടി അരങ്ങേറുകയെന്നും ഇതിന്റെ സംഘാടകര്‍ അറിയിച്ചു. ഉസ്മാന്‍ മാരാത്ത് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ ഡ്രാമയിലെ ഗാന രചന ജമീല്‍ അഹമ്മദ് , പി. ടി. അബ്ദുറഹ്മാൻ, കാനേഷ് പൂനൂര്‍ , ഖാലിദ് കല്ലൂര്‍ എന്നിവരും സംഗീതം ഷിബിലി , അമീൻ യാസര്‍ , അൻഷാദ് തൃശൂര്‍ എന്നിവരും ആണ്.

മീഡിയ പ്ലസുമായി സഹകരിച്ച് തനിമ ഒരുക്കുന്ന രണ്ട് മണിക്കൂറോളം ദൈര്‍ഘ്യമുളള ഈ ഡ്രാമ അറേബ്യന്‍ ഉപ ഭൂഖണ്ഡത്തിലെ പുരാതന ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരിക്കുമെന്ന് ഉസ്മാന്‍ മാരാത്ത് അഭിപ്രായപ്പെട്ടു.

പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്ന ഈ പരിപാടി മെയ്‌ 18 ന്‌ വൈകീട്ട് ഏഴിന് അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലാണ് അരങ്ങേറുക.

കെ. വി. അബ്ദുല്‍ അസീസ്‌, ചാവക്കാട് – ദോഹ – ഖത്തര്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭാര്യയെ തല്ലിയതിന് ശിക്ഷ ഖുർആൻ വായന

May 11th, 2012

niqab-burqa-purdah-epathram

ദമ്മാം : ഭാര്യയെ തല്ലിയ ഭർത്താവിനോട് ഖുർആനിൽ ഭാര്യാ ഭർത്തൃ ബന്ധത്തെ സംബന്ധിക്കുന്ന ഭാഗങ്ങൾ പാരായണം ചെയ്യാൻ സൌദിയിലെ ഒരു കോടതി ഉത്തരവിട്ടു. വായനയ്ക്ക് ശേഷം ഈ ഭാഗങ്ങളെ ആസ്പദമാക്കി നടത്തുന്ന പരീക്ഷയിലും ഇയാൾ പങ്കെടുക്കണം. ഖുർആനിലെ പ്രസക്തമായ 5 ഭാഗങ്ങളും പ്രവാചകന്റെ 100 തിരുവചനങ്ങളും വായിച്ചു പഠിക്കുവാനാണ് ഉത്തരവ് എന്ന് സൌദി പത്രമായ അൽ മദീന റിപ്പോർട്ട് ചെയ്തു. ഇതിനു പുറമെ ഇയാൾ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി 7000 റിയാൽ നല്കണം. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണം എന്നും കോടതി ഇയാളോട് നിർദ്ദേശിച്ചിട്ടുണ്ട്.

തന്റെ വീട്ടുകാരെ കാണാൻ പോകണം എന്ന് പറഞ്ഞതിൽ കുപിതനായാണ് ഇയാൾ തന്നെ മർദ്ദിച്ചത് എന്ന് ഭാര്യ അധികൃതരോട് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാതോലിക്കാ ബാവ ശൈഖ് സായിദ് പള്ളി സന്ദര്‍ശിച്ചു

April 28th, 2012

mar-baselios-marthoma-paulose-visit-sheikh-zayed-masjid-ePathramഅബുദാബി : മലങ്കര ഓര്‍ത്തഡോക്സ് സഭ യുടെ കാതോലിക്കയായി സ്ഥാനമേറ്റ ശേഷം ആദ്യമായി അബുദാബിയില്‍ എത്തിച്ചേര്‍ന്ന  പരിശുദ്ധ ബസേലി യോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയും സംഘവും അബുദാബി ശൈഖ് സായിദ് പള്ളി യില്‍ സന്ദര്‍ശനം നടത്തി പ്രത്യേക പ്രാര്‍ത്ഥന നടത്തി.

marthoma-paulose-in-grand-masjid-ePathram

അബുദാബി ശൈഖ് സായിദ് മോസ്‌ക് സെന്റര്‍ ഡയറക്ടര്‍ യൂസഫ് അല്‍ ഉബൈദിലിയുടെ നേതൃത്വ ത്തിലുള്ള സംഘം കാതോലിക്കാ ബാവയെ സ്വീകരിച്ചു. ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ്, ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഏലിയാസ്, അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. വി. സി. ജോസ് ചെമ്മനം തുടങ്ങിയവരും അദ്ദേഹ ത്തോടൊപ്പം ഉണ്ടായിരുന്നു.

യു. എ. ഇ. യുടെ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ഖബറിട ത്തില്‍ കാതോലിക്കാ ബാവ പ്രാര്‍ത്ഥന നടത്തി .

marthoma-paulose-in-abudhabi-sheikh-zayed-masjid-ePathram

പിന്നീട് ലൈബ്രറി സന്ദര്‍ശിച്ചു. സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പു വെക്കുകയും ചെയ്തു. ചില അത്യപൂര്‍വ ഗ്രന്ഥങ്ങള്‍ ബാവയും സംഘവും  പരിശോധിച്ചു.
ഇസ്ലാമിക വാസ്തു ശില്‍പ വിദ്യ ഇന്ത്യയില്‍, ഇന്‍ഡോ – ഇസ്ലാമിക് വാസ്തു ശില്‍പ വിദ്യ തുടങ്ങിയവ പ്രത്യേകം പരിശോധിച്ചു.

പള്ളി യുടെ നിര്‍മാണ മാതൃകയും മറ്റും ഗൈഡ് മുഹമ്മദ് അബ്ദുല്ല അല്‍ ഹാശിമി വിശദീകരിച്ചു. പ്രസംഗ പീഠം കണ്ടപ്പോള്‍ രണ്ടു മത ങ്ങളിലെയും വിശ്വാസം, ആരാധന എന്നിവയെ കുറിച്ചും രണ്ടു മത ങ്ങളുടെയും ഇബ്രാഹീമി (അബ്രഹാം) പാരമ്പര്യവും ബാവ എടുത്തു പറഞ്ഞു. ഖുതുബയും കുര്‍ബാനയും തമ്മിലെ സാമ്യതയും ചര്‍ച്ച യില്‍ വന്നു.

മതങ്ങള്‍ ലോക ത്തിന് നന്‍മയും സമാധാനവുമാണ് നല്‍കുന്നത് എന്നും ഇത് എല്ലാവരും മനസ്സിലാക്കിയാല്‍ ലോകത്ത് സംഘര്‍ഷം ഉണ്ടാവില്ല എന്നും ബാവാ തിരുമേനി പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സര്‍ക്കാരുകള്‍ സഭയെ കബളിപ്പിച്ചു : കാതോലിക്ക ബാവ

April 27th, 2012

moran-mar-baselios-marthoma-paulose-2nd-in-abudhabi-ePathram
അബുദാബി : മാറി മാറി വരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ സഭയെ കബളിപ്പിച്ചു കൊണ്ടിരിക്കുക യാണ് എന്ന്  മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മാര്‍ ബസേലിയോസ് മാര്‍തോമാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ  അബുദാബിയില്‍ പറഞ്ഞു.

കോലഞ്ചേരി പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ടു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് ബാവാ തിരുമേനി സര്‍ക്കാരുകള്‍ക്ക് എതിരെ പ്രതികരിച്ചത്. ഗവണ്മെന്റിനു കഴിയാത്ത ഒരു ഉറപ്പ്‌ ആര്‍ക്കും കൊടുക്കരുത്. എന്നാല്‍ എഴുതപ്പെട്ട  രണ്ട് ഉറപ്പുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും സഭക്ക് നല്‍കിയിരുന്നു. അതൊന്നും പാലിക്കപ്പെട്ടില്ല. അധികാരം നില നിര്‍ത്തുക എന്നതാണ് സര്‍ക്കാരുകളുടെ ലക്‌ഷ്യം. അതിനു കോട്ടം തട്ടുന്ന പലതും അവര്‍ കണ്ടില്ലെന്നു നടിക്കും. ചില എം. എല്‍. എ. മാരുടെ തടവില്‍ ഒരു ഗവന്മേന്റ്റ്‌ കഴിയുമ്പോള്‍ ആ സര്‍ക്കാരിന് സത്യസന്ധത ഉണ്ടാവില്ല. സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാറിന് കഴിയില്ലാ എങ്കില്‍ അത് തുറന്നു പറയണം.

രാഷ്ട്രീയ സംഘര്‍ഷ ങ്ങളുടെ പേരില്‍ രക്ത രൂഷിതമായ കലാപങ്ങള്‍ പല സ്ഥലത്തും നടക്കുന്നുണ്ട്. പള്ളിത്തര്‍ക്ക ങ്ങളും ഈ രീതിയില്‍ കലാപ ത്തിലേക്ക് നീങ്ങാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നമ്മള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കരുത് എന്നും തിരുമേനി കൂട്ടിച്ചേര്‍ത്തു.

press-meet-of-mar-baselios-in-church-ePathram

മത മണ്ഡലം എന്ന് പറയുന്നത് സമൂഹ ത്തിലെ മാലിന്യങ്ങള്‍ ശുദ്ധീകരി ക്കാനുള്ളതാണ്. ശരീരത്തിലെ അഴുക്ക് കളയാന്‍ സോപ്പ് ഉപയോഗി ക്കുന്നത് പോലെ. എന്നാല്‍ സോപ്പില്‍ തന്നെ അഴുക്ക് ഉണ്ടായാല്‍ എന്ത് ചെയ്യും? മതം ഒരു രാഷ്ട്രീയ ശക്തിയായി തീര്‍ന്നാല്‍ മതത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കാന്‍ ആവില്ല – സഭയുടെ രാഷ്ട്രീയ നിലപാടിനെ കുറിച്ചു ചോദിച്ചപ്പോള്‍ തിരുമേനി പ്രതികരിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. പിറവത്തായാലും നെയ്യാറ്റിന്‍കരയിലായാലും ഇന്നയാള്‍ക്ക് വോട്ട് ചെയ്യണമെന്ന് സഭ പറയില്ല. പക്ഷെ സഭാവിശ്വാസികള്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. പ്രാദേശിക മായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഓരോ ഇടവകക്കും സന്ദര്‍ഭങ്ങള്‍ അനുസരിച്ച് അവരുടെതായ തീരുമാനം എടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്.

press-meet-orthodox-cathedral-abudhabi-ePathram

അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ആഘോഷ ത്തില്‍ പങ്കെടുക്കാനാണ്  കാതോലിക്ക ബാവ  അബുദാബിയില്‍ എത്തിയത്.  വാര്‍ത്താ സമ്മേളന ത്തില്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയ നൊപ്പം യാക്കൂബ് മാര്‍ ഏലിയാസ്, തോമസ് മാര്‍ അത്താനിയോസ്, ഫാദര്‍ വി. സി. ജോസ് ചെമ്മനം, ട്രസ്റ്റി സ്റ്റീഫന്‍ കെ. കെ., സെക്രട്ടറി കെ .ഇ. തോമസ്, മീഡിയാ സെക്രട്ടറി ജോര്‍ജ് എബ്രഹാം എന്നിവരും പങ്കെടുത്തു.

ഏപ്രില്‍ 27 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് അബുദാബി നാഷണല്‍ തിയേറ്ററില്‍ കാതോലിക്ക ബാവയ്ക്ക് അബുദാബി ഇടവകയുടെ നേതൃത്വ ത്തില്‍ പൗരസ്വീകരണം നല്‍കും.

സ്വീകരണ സമ്മേളന ത്തില്‍  യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് മുബാറക് അല്‍ നഹ്യാന്‍, ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ്, അബുദാബി പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് അലി അല്‍ഹാശ്മി, അബുദാബി ചേംബര്‍ ഡയറക്ടര്‍ യൂസഫലി എം. എ., ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കൂബ്മാര്‍ ഏലിയസ് മെത്രാപ്പൊലീത്ത, ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനിയോസ്, വിവിധ സഭാ നേതാക്കള്‍, സാമുദായിക നേതാക്കള്‍, വ്യവസായ പ്രമുഖര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « പട്ടിണിയോടു പട പൊരുതി ഗള്‍ഫില്‍ ഒരു മലയാളി കുടുംബം
Next »Next Page » സദു അഴിയൂര്‍ : അദ്ധ്യാപകരിലെ സൌമ്യ സാന്നിദ്ധ്യം »



  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine