പരലോക വിജയത്തിന് വേണ്ടി പ്രയത്നിക്കുക : റഹ്മത്തുള്ള ഖാസിമി മൂത്തേടം

July 29th, 2012

rahmathullah-kasimi-moothedam-ePathram
അബുദാബി : ഭൂമിയിലെ ജീവിത സുഖത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യുന്ന മനുഷ്യന്‍ നാളെ പരലോക ജീവിത ത്തിനു വേണ്ടിയും പ്രയത്നിക്കേണ്ടത് ബാദ്ധ്യത യാണ് എന്നും നാം ആരാണെന്നും എന്തിനു സൃഷ്ടിക്കപ്പെട്ടു എന്നും സ്വയം വിലയിരുത്തു മ്പോഴാണ് മാനവര്‍ വിജയം കൈ വരിക്കുക എന്നും പ്രമുഖ വാഗ്മിയും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറുമായ റഹ്മത്തുള്ള ഖാസിമി മൂത്തേടം ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണത്തില്‍ പറഞ്ഞു.

കുറഞ്ഞ അദ്ധ്വാനം കൊണ്ട് കൂടുതല്‍ പ്രതിഫലം ആഗ്രഹിക്കുന്നവരാണ് മനുഷ്യര്‍. അതു കൊണ്ടാണ് പ്രവാസ ത്തിന്റെ എല്ലാ കഷ്ടപ്പാടുകളും സ്വമേധയാ സ്വീകരിക്കുന്നത്. പ്രവാസ ജീവിതവും പരലോക ജീവിതവും തമ്മില്‍ താരതമ്യം ചെയ്തു കൊണ്ട് ഇസ്ലാമിക്‌ സെന്ററില്‍ തിങ്ങി നിറഞ്ഞ സദസ്സിനോട് അദ്ദേഹം പറഞ്ഞു.

rahmathullah-kasimi-in-islamic-center-ePathram
നിരന്തരം സൃഷ്ടാവിനെ സ്മരിച്ചാല്‍ തന്നെ സ്വര്‍ഗ്ഗം കരഗതമാവും. വെളിച്ചം അല്ലാഹു വിന്റെ കല്പനകളും ശാസനകളുമാണ്. ആ വെളിച്ചത്തിലാവണം ജീവിതം. പണവും കരുത്തും ശാശ്വത ജീവിതത്തിന്റെ അടയാളങ്ങള്‍ അല്ല ലോകം ഭരിച്ചവര്‍ ഒക്കെയും മണ്ണടിഞ്ഞു. എല്ലാ കഴിവും നേടിയവര്‍ എന്തു കൊണ്ട് നിലച്ചു പോയ പ്രാണന്‍ വീണ്ടെടുക്കുന്നില്ല എന്ന ഖുര്‍ആന്റെ ചോദ്യത്തിന് ഇന്നു വരെ മറുപടി തരാന്‍ ആര്‍ക്കുമായിട്ടില്ല. കഴിവുകള്‍ എല്ലാം സര്‍വ്വശക്തനില്‍ നിക്ഷിപ്തമാണ്. ആരാധന ഹൃദയപൂര്‍വ്വം നിര്‍വ്വഹിക്കണം. ബാഹ്യമോടി പ്രതിഫലമേകില്ല. അദ്ദേഹം വിശദീകരിച്ചു.

പ്രമുഖ വാഗ്മിയും കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി മുന്‍ വൈസ്‌ ചെയര്‍മാനുമായ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. സെന്റര്‍ പ്രസിഡന്റ് ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. മമ്മിക്കുട്ടി മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. സെന്റര്‍ ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ്‌ സ്വാഗതവും അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.

-പി. എം. അബ്ദുല്‍ റഹിമാന്‍ അബുദാബി
( ചിത്രങ്ങള്‍ : ഹഫസ്ല്‍ -ഇമ )

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന് മാതൃക : കാന്തപുരം

July 29th, 2012

kantha-puram-in-icf-dubai-epathram
അബുദാബി : വിശുദ്ധ ഖുര്‍ആന്‍ നന്മയുടെ ഉറവിടമാണെന്നും ലോകത്തിനു മാതൃക യാണെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ല്യാര്‍ പ്രസ്താവിച്ചു.

അബുദാബി നാഷണല്‍ തിയേറ്ററില്‍ ഒരുക്കിയ പ്രൗഢ ഗംഭീരമായ വേദിയില്‍ വിശുദ്ധ റംസാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന വിഷയ ത്തില്‍ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.

മാനവികത യുടെ മഹത്തായ സന്ദേശ മാണ് വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നത്. വ്യക്തി ജീവിതത്തെ വിശുദ്ധമാക്കി കുടുംബ ത്തെയും സമൂഹത്തെയും ഭദ്രമാക്കാനുള്ള നിയമ സംഹിത ഖുര്‍ആനില്‍ ഉണ്ട്. തീവ്രമായ ഒരു ചിന്തയും ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നില്ല. എല്ലാ വിഭാഗം ജന ങ്ങളോടും മത ങ്ങളോടും സഹ സഹവര്‍ത്തി ത്വത്തിന്റെ ശൈലി പ്രകടി പ്പിക്കുന്ന തോടൊപ്പം തന്നെ സത്യം പ്രഖ്യാപി ക്കുന്നതുമാണ് വിശുദ്ധ ഖുര്‍ആന്റെ നയം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kantha-puram-ramadan-speach-2012-ePathram

റസൂലിന്റെ (സ) ജീവിതം ഖുര്‍ആന്റെ വിശദീകരണമാണ്. മഹാന്മാരായ സ്വഹാബികളും മദ്ഹബിന്റെ ഇമാമുകളും പകര്‍ന്നു നല്‍കിയ ആ വഴിയിലൂടെ യാവണം വിശുദ്ധ ഖുര്‍ആനെ നാം സമീപിക്കേണ്ടത് എന്ന് പ്രഭാഷണം കേള്‍ക്കാന്‍ തടിച്ചു കൂടിയ ആയിരക്കണക്കിന് വിശ്വാസികളെ അദ്ദേഹം ഓര്‍മപ്പെടുത്തി.

എം. കെ. ഗ്രൂപ്പ് എം. ഡി. യും അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടറുമായ എം. എ. യുസുഫലി പരിപാടി ഉദ്ഘാടനം ചെയ്തു. യു. എ. ഇ. ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹിയാന്റെ റമദാന്‍ അതിഥി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, എസ്. വൈ. എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹിമാന്‍ സഖാഫി, അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

കാന്തപുര ത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ പല ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളാണ് നാഷണല്‍ തിയേറ്ററില്‍ എത്തിയത്. ഉസ്മാന്‍ സഖാഫി സ്വാഗതവും അബ്ദുല്‍ ബാരി നന്ദിയും പറഞ്ഞു.

- pma

വായിക്കുക:

1 അഭിപ്രായം »

റമദാന്‍ പ്രഭാഷണം ഇസ്ലാമിക്‌ സെന്ററില്‍

July 26th, 2012

prof-alikutty-musliyar-rahmathulla-kasimi-ramadan-speach-ePathram
അബുദാബി : യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ റമദാന്‍ അതിഥി കളായി എത്തിയ പ്രമുഖ പണ്ഡിതര്‍ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാര്‍, റഹ്മത്തുള്ള ഖാസിമി മൂത്തേടം എന്നിവര്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററിലും നാഷണല്‍ തിയ്യേറ്ററിലും റമദാന്‍ പ്രഭാഷണം നടത്തും.

അബുദാബി യിലെ മത സാമൂഹ്യ സാംസ്കാരിക രംഗത്ത്‌ പ്രശംസനീയമായ സേവനം കാഴ്ച വെക്കുന്ന ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ , പരിശുദ്ധ റമദാന്‍ മാസത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് എന്ന് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

പ്രമുഖ വാഗ്മിയും ഗ്രന്ഥ കര്‍ത്താവും കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി മുന്‍ വൈസ്‌ ചെയര്‍മാനുമായ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാരും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറും പ്രഭാഷകനുമായ റഹ്മത്തുള്ള ഖാസിമി മൂത്തേടം എന്നിവര്‍ കുടുംബം, റമദാനിലെ പ്രാര്‍ത്ഥന കള്‍ എന്നീ വിഷയ ങ്ങളെ ആധാരമാക്കി നടത്തുന്ന വിജ്ഞാന പ്രദമായ പ്രഭാഷണം ജൂലായ്‌ 26 വ്യാഴാഴ്‌ചയും, ആഗസ്റ്റ്‌ 5 ഞായറാഴ്ചയും തറാവീഹ് നിസ്കാര ത്തിനു ശേഷം ഇസ്ലാമിക്‌ സെന്ററില്‍ ഉണ്ടായി രിക്കും.

തുടര്‍ന്ന് ആഗസ്റ്റ്‌ 2 വ്യാഴാഴ്‌ച രാത്രി 10 മണിക്ക് അബുദാബി നാഷണല്‍ തിയ്യേറ്ററിലും റമദാന്‍ പ്രഭാഷണം നടത്തും. കൂടാതെ വിവിധ പള്ളികളിലും വരും ദിവസങ്ങളില്‍ റമദാന്‍ പ്രഭാഷണം ഉണ്ടായിരിക്കും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിന്നായി സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി ചെയര്‍മാനും ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ് ജനറല്‍ കണ്‍ വീനറുമായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു.

സര്‍ക്കാര്‍ അതിഥി സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങളുടെ റമദാന്‍ പ്രഭാഷണം ആഗസ്റ്റ്‌ 3 വെള്ളിയാഴ്ച ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ ഉണ്ടായിരിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 02 642 44 88

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാന്തപുര ത്തിന്റെ റമദാന്‍ പ്രഭാഷണം ജൂലൈ 27 ന്

July 24th, 2012

kantha-puram-in-icf-dubai-epathram
അബുദാബി : നാഷണല്‍ തിയ്യേറ്ററില്‍ ജൂലൈ 27 വെള്ളിയാഴ്ച രാത്രി 10 മണിക്ക് നടക്കുന്ന കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരുടെ റമളാന്‍ പ്രഭാഷണ ത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

പ്രമുഖ വ്യവസായി എം. എ. യുസുഫലി പരിപാടി ഉദ്ഘാടനം ചെയ്യും. യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ റമദാന്‍ അതിഥി സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ മുഖ്യ അതിഥി ആയിരിക്കും.

അബുദാബി യിലെ വിവിധ ഭാഗ ങ്ങളില്‍ നിന്നും നാഷണല്‍ തിയ്യേറ്ററി ലേക്ക് സൌജന്യ ബസ്‌ സര്‍വീസ് ഉണ്ടായിരിക്കുമെന്നും അയ്യായിര ത്തോളം ആളു കള്‍ക്ക് ഇരുന്നു കേള്‍ക്കാനുള്ള സൌകര്യമുള്ള ഹാളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഏര്‍പ്പെടുത്തി യിട്ടുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ശൈഖ് സായിദ് മസ്ജിദില്‍ ഇഫ്താര്‍ : വിപുലമായ സൌകര്യങ്ങള്‍

July 21st, 2012

shaikh-zayed-masjid-ePathram
അബുദാബി : പരിശുദ്ധ റമദാന്‍ വ്രതം തുടങ്ങിയതോടെ ശൈഖ് സായിദ് മസ്ജിദില്‍ ഇഫ്താറിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇഫ്താറിനു വേണ്ടി പള്ളിക്ക് സമീപം നിരവധി വിശാല മായ ടെന്‍റുകള്‍ ഒരുക്കിയിട്ടുണ്ട്. നോമ്പു തുറക്കാനായി ഇവിടെ എത്തുന്ന ഓരോരുത്തര്‍ക്കും വിഭവങ്ങള്‍ അടങ്ങിയ ഇഫ്താര്‍ കിറ്റ് നല്‍കും.

ഇഫ്താര്‍, തറാവീഹ്, പള്ളി സന്ദര്‍ശനം എന്നിങ്ങനെ വിവിധ ആവശ്യ ങ്ങള്‍ക്കായി എത്തുന്ന വരുടെ സൗകര്യാര്‍ത്ഥം അബുദാബി നഗര ത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ നിന്ന് ശൈഖ് സായിദ് മസ്ജിദി ലേക്ക് സൗജന്യ ബസ്സ്‌ സര്‍വ്വീസും ഒരുക്കിയിട്ടുണ്ട്.

ഒമ്പത് റൂട്ടു കളിലാണ് പള്ളി യിലേക്ക് സൗജന്യ ബസ്സ്‌ സര്‍വ്വീസ്‌ ഏര്‍പ്പെടു ത്തിയത്. അബുദാബി സിറ്റി യില്‍ നിന്ന് മൂന്നും സിറ്റി പരിസര ങ്ങളില്‍ നിന്ന് ആറും റൂട്ടുകളില്‍ വൈകിട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെയാണ് ബസ്സുകള്‍. റമദാന്‍ അവസാന പത്തില്‍ പ്രത്യേക രാത്രി നമസ്കാര ത്തില്‍ പങ്കെടുക്കുന്ന വരുടെ സൗകര്യത്തിന് പുലര്‍ച്ചെ 4 മണി വരെ സൗജന്യ ബസ്സ്‌ സര്‍വ്വീസ് നീട്ടും.

റൂട്ട് നമ്പര്‍ 32, 44, 54 എന്നിവയാണ് സിറ്റി യില്‍ നിന്നുള്ള സൗജന്യ ബസ്സ്‌ സര്‍വ്വീസുകള്‍. റൂട്ട് നമ്പര്‍ 102, 115, 117, 202, 400, 500 എന്നിവയാണ് സിറ്റി പരിസര ങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകള്‍.

ഈ റൂട്ടിലെ ഗതാഗത ക്കുരുക്കും പള്ളിയിലെ പാര്‍ക്കിംഗ് മേഖല യിലെ വാഹന ങ്ങളുടെ തിരക്കും ഒഴിവാക്കാ നായി സ്വകാര്യ വാഹന ങ്ങളില്‍ വരുന്നവര്‍ക്ക് സായിദ് സ്പോര്‍ട്സ് സിറ്റി യില്‍ വണ്ടി പാര്‍ക്ക് ചെയ്ത് ബസ്സില്‍ സൗജന്യ മായി പള്ളി യിലേക്ക് എത്താം.

ശൈഖ് സായിദ് മസ്ജിദ് സെന്‍ററും ഗതാഗത വകുപ്പും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

-പി. എം. അബ്ദുല്‍ റഹിമാന്‍ അബുദാബി.

(ഫോട്ടോ : അഫ്സല്‍ -ഇമ അബുദാബി)

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാനസിക രോഗികള്‍ക്കായി ‘കെയര്‍ & ഷെയര്‍ ഫൗണ്ടേഷന്‍’ പുനരധിവാസ പദ്ധതി നടപ്പാക്കും
Next »Next Page » ലുലു എക്സ്ചേഞ്ച് മദീനാ സായിദ്‌ ഷോപ്പിംഗ് കോംപ്ലക്സില്‍ »



  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine