ദുബായ് :യു.എ.ഈയിലെ ആനപ്രേമികളുടെ സംഘടനയായ ദുബായ് ആനപ്രേമി സംഘത്തിന്റെ വാര്‍ഷിക ആഘോഷം 5- ഒക്ടോബര്‍-2012 നു കരാമ മങ്കൂളില്‍ ഉള്ള മന്‍ഹട്ടന്‍ ഹോട്ടലില്‍ വച്ച് നടത്തുന്നു. രാവിലെ 11 മണിയോടെ വിവിധ കലാപരിപാടികളും മത്സരങ്ങളും ആരംഭിക്കും. ഉച്ചക്ക് ഓണ സദ്യ. രണ്ടു മണിക്ക് പ്രമുഖരായ ആനയുടമകളും, ആനപ്രേമികളും പങ്കെടുക്കുന്ന പൊതു യോഗം. തുടര്‍ന്ന് ആനകളും ഉത്സവങ്ങളും എന്ന വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്.
ഫേസ് ബുക്കിലും ഉത്സവപ്പറമ്പുകളിലും കണ്ടു മുട്ടി ആനവിശേഷങ്ങള്‍ പങ്കുവെച്ചിരുന്ന സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപീകരിച്ച ദുബായ് ആനപ്രേമി സംഘം പ്രശസ്ത എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞു കുട്ടന്‍ 2011 ഒക്ടോബര്‍ 15 ന് ദുബായില്‍ വച്ച് ഉദ്‌ഘാടനം ചെയ്തു. ഗുരുവായൂര്‍ സ്വദേശി ശിവകുമാര്‍ പോലിയത്താണ് സംഘടനയുടെ പ്രസിഡണ്ട്. ആനകളെ കുറിച്ചുള്ള അറിവുകളും ചിത്രങ്ങളും പങ്കുവെക്കുകയും ഒപ്പം ആനകളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളില്‍ ഇടപെടുകയും ഒപ്പം തന്നെ അപകടം പറ്റി മരിക്കുകയോ അസുഖം ബാധിച്ചോ അവശതയനുഭവിക്കുകയോ ചെയ്യുന്ന ആനപാപ്പാന്മാരെ സാമ്പത്തികമായും സഹായിക്കുകയും ചെയ്തു വരുന്നു ദുബായ് ആനപ്രേമി സംഘം. ആന ഗവേഷണപഠന കേന്ദ്രം ഡയറക്ടറും ആനത്തൊഴിലാളികള്‍ക്കിടയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വ്യക്തിയുമായ ഡോ. ടി.എസ്.രാജീവ് ആണ്‍` ദാസ് ദുബായിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ജീവകാരുണ്യം, ദുബായ്, പരിസ്ഥിതി, സംഘടന