ദുബായ്: യു.എ.ഈയിലെ ആനപ്രേമികളുടെ സംഘടനയായ ദുബായ് ആനപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഓണം ഈദ് ആഘോഷിച്ചു. മണ്‍കൂള്‍ മാന്‍ഹട്ടന്‍ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങ് പ്രമുഖ വ്യവസായിയും ആനയുടമയുമായ ശ്രീ സുന്ദര്‍മേനോന്‍ നിര്‍വ്വഹിച്ചു. പ്രമുഖ വ്യവാസായിയും ആനപ്രേമി സംഘത്തിന്റെ മുതിര്‍ന്ന അംഗവുമായ അയ്യപ്പനെ ചടങ്ങില്‍ മുരളി പറാടത്ത് പൊന്നാടയണിച്ച് ആദരിച്ചു. പൊന്നാടയണിച്ച് ആദരിച്ചു. യുവ വ്യവസായിയും ആനയുടമയുമായ അര്‍ജ്ജുന്‍ മേനോന്‍ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. ദുബായ് ആനപ്രേമി സംഘം പ്രസിഡണ്ട് ശിവകുമാര്‍ പോലിയത്ത് അധ്യക്ഷനായിരുന്നു. യോഗത്തിന് സംഘടനയുടെ സെക്രട്ടറി പി.ജി ഗോവിന്ദ് മേനോണ്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി വേണുഗോപാല്‍, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ അനീഷ് തലേക്കര നന്ദി പറഞ്ഞു.
ആനപ്രേമി സംഘം എന്ന പേരില്‍ ചില സംഘടനകള്‍ നാട്ടിലുണ്ടെന്നും എന്നാല്‍ ആനകളുടെയും അവയെ വഴിനടത്തുന്നവരുടേയും കാര്യങ്ങള്‍ മനസ്സിലാക്കുകയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിത്തം വഹിക്കുന്നത് ദുബായ് ആനപ്രേമി സംഘമാണെന്ന് സുന്ദര്‍ മേനോന്‍ പറഞ്ഞു. തൃശ്ശൂരില്‍ കഴിഞ്ഞ മാസം സംഘടിടിപ്പിച്ച ചടങ്ങില്‍ ആനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട പാപ്പാന്റെ അമ്മയ്ക്ക് ദുബായ് ആനപ്രേമി സംഘം സഹായ ധനം നല്‍കിയത് അദ്ദേഹം എടുത്തു പറഞ്ഞു.
വ്യത്യസ്ഥ മേഘലകളില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി സംഘടനകള്‍ ഉണ്ടെങ്കിലും ദുബായ് ആനപ്രേമി സംഘം നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വേറിട്ടു നില്‍ക്കുന്നതായി അയ്യപ്പന്‍ പറഞ്ഞു. യദാര്‍ഥ പ്രവര്‍ത്തനങ്ങള്‍ ആനകളെ കാണുന്നതും പാപ്പാന്മാര്‍ക്കൊപ്പം സൌഹൃദം പങ്കിടുന്നതും മാത്രമല്ല അതിനപ്പുറം അവയുടെ നിലനില്പിനും അവയെ പരിചരിക്കുന്ന പാപ്പാന്മാര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കുന്നതിലുമാണ് യദാര്‍ഥ ആനസ്നേഹം ഉള്ളതെന്ന് സംഘടനയുടെ പ്രസിഡണ്ട് ശിവകുമാര്‍ പോലിയത്ത് പറഞ്ഞു.
രാവിലെ പതിനൊന്നു മണിയോടെ ആനകളെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തോടെ ആയിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് അംഗങ്ങള്‍ തങ്ങളുടെ ആനയനുഭവങ്ങള്‍ പങ്കുവെച്ചു. ആനകളുടെ ലക്ഷണങ്ങളെ കുറിച്ച് ഗോവിന്ദ് മേനോന്‍ ക്ലാസെടുത്തു. ആനകള്‍ ഇടഞ്ഞോടി ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ ഫേസ് ബുക്ക് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും മറ്റും പങ്കുവെക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ സതീഷ് കുമാര്‍ പറഞ്ഞു. ആനകളെ സംബന്ധിച്ചുള്ള ക്വിസ് പരിപാടിയും ഉണ്ടായിരുന്നു. ഉച്ചക്ക് 2 മണിക്ക് ഷാര്‍ജ ഭരതം കലാകേന്ദ്രത്തിലെ കലാകാരന്മാരുടെ ചെണ്ടമേളം ഉണ്ടായിരുന്നു. തുടര്‍ന്ന് നടന്ന വൈകീട്ട് വിവിധ കലാപരിപാടികള്‍ക്ക് ശേഷം അഞ്ചു മണിയോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ദുബായ്, പരിസ്ഥിതി, പ്രവാസി, സംഘടന, സാമൂഹ്യ സേവനം