
അബുദാബി : കുന്നംകുളം മണ്ഡലം കെ. എം. സി. സി. കമ്മിറ്റി, സമൂഹ ത്തിലെ നിര്‍ദ്ധനര്‍ക്ക് വീട് നിര്‍മ്മിച്ചു കൊടുക്കുന്നു.
ശിഹാബ് തങ്ങളുടെ ഓര്‍മ്മക്കായി നടപ്പിലാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയായ ബൈത്തു റഹ്മയെ കുറിച്ചു വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ഭാരവാഹികള്‍ വിശദീകരിച്ചു.
ഇതിന്റെ ഭാഗമായി പ്രചാരണ ക്യാമ്പ് ഉത്ഘാടനവും സാംസ്കാരിക പ്രഭാഷണവും നവംബര്‍ 23 വെള്ളിയാഴ്ച രാത്രി 7.30 ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.
പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ചിറയിന്‍കീഴ നൌഷാദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തും. തൃശൂര്‍ ജില്ലാ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇ. പി. ഖമറുദ്ധീന്‍ മുഖ്യ അതിഥി ആയിരിക്കും.



അബുദാബി : ആഗോള വ്യാപക പ്രാര്‍ത്ഥനാ വാരത്തോട് അനുബന്ധിച്ച് വൈ. എം. സി. എ. അബുദാബി യൂനിറ്റ് കണ്‍വെന്‍ഷന്‍ നവംബര്‍ 20 ചൊവ്വ രാത്രി 8 മണിക്ക് സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചിലെ മാര്‍ത്തോമ്മാ പാരിഷ് ഹാളില്‍ വെച്ച് നടത്തും.

























