യു. എ. ഇ. യിലെ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

October 19th, 2012

hajj-epathram

അബുദാബി : ബലി പെരുന്നാള്‍ (ഈദുല്‍ അഹ്‌ദ) പ്രമാണിച്ച്‌ യു. എ. ഇ. യിലെ സ്വകാര്യ, പൊതു മേഖല സ്ഥാപന ങ്ങളിലെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ഒക്ടോബര്‍ 26ന് ആഘോഷിക്കും

ഒക്ടോബര്‍ 25 വ്യാഴാഴ്‌ച മുതല്‍ ഒക്ടോബര്‍ 28 ഞായറാഴ്‌ച വരെ നാല്‌ ദിവസങ്ങള്‍ ആണ്‌ യു. എ. ഇ. യിലെ പൊതു മേഖല യില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ ലഭിക്കുന്ന അവധി ദിനങ്ങള്‍. ഒക്ടോബര്‍ 29 തിങ്കളാഴ്ച മുതല്‍ പതിവ്‌ പോലെ പ്രവൃത്തി ദിനങ്ങള്‍ പുനരാരംഭിക്കും.

എന്നാല്‍ സ്വകാര്യ മേഖലയില്‍ യു എ ഇ യില്‍ മൂന്ന്‌ ദിവസം മാത്രമേ ബലി പെരുന്നാളിനോട്‌ അനുബന്ധിച്ച്‌ അവധി നല്‍കുന്നുള്ളൂ. ഒക്ടോബര്‍ 25 വ്യാഴാഴ്‌ച മുതല്‍ ഒക്ടോബര്‍ 27 ശനിയാഴ്‌ച വരെ ആണ്‌ സ്വകാര്യ മേഖല യിലെ തൊഴിലാളി കള്‍ക്ക്‌ അവധി നല്‍കുന്നത്‌.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മികച്ച പ്രവര്‍ത്തകര്‍ക്ക് സമ്മാനം നല്‍കി ആദരിച്ചു

October 18th, 2012

skssf-award-for-sajid-ramanthali-ePathram
അബുദാബി : എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന കമ്മിറ്റി യുടെ കീഴില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച സാജിദ്‌ രാമന്തളി, നൌഫല്‍ ഫൈസി, സജീര്‍ ഇരിവേരി എന്നിവ ര്‍ക്ക് ഉംറ നിര്‍വ്വഹിക്കാനുള്ള യാത്രാ ടിക്കറ്റ് സമ്മാനമായി നല്‍കി ആദരിച്ചു.

ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആഗോള സദ്ഭാവനാ യാത്ര : ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അബുദാബിയില്‍

October 18th, 2012

philpose-mar-chrysostom-ePathram അബുദാബി : ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത നയിക്കുന്ന ആഗോള സദ്ഭാവനാ യാത്ര യുടെ യു. എ. ഇ. തല പര്യടനം ഒക്ടോബര്‍ 18 ന് അബുദാബി യില്‍ സമാപിക്കും.

‘നീതി യിലൂടെ സമാധാനം സ്‌നേഹ ത്തിലൂടെ ഐക്യം’ എന്ന മുദ്രാവാക്യ വുമായി കന്യാകുമാരി യില്‍ നിന്നും ആരംഭിച്ച സദ്ഭാവനാ യാത്ര ഒരു വര്‍ഷത്തെ പര്യടന ത്തിനു ശേഷം 2013 ഏപ്രില്‍ 27ന് ചിക്കാഗോ യില്‍ സമാപിക്കും. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത യുടെ ചലനാത്മക ചിന്തകളെ ലോക സമൂഹ ത്തിലേക്ക് എത്തിക്കുന്ന തിനാണ് ആഗോള സദ്ഭാവനാ യാത്ര ലക്ഷ്യമിടുന്നത്.

അബുദാബി സെന്റ്‌ ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വ്യാഴാഴ്ച വൈകീട്ട് 7.30 ന് നടക്കുന്ന പൊതു സമ്മേളന ത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭയുടെ തുമ്പമണ്‍ ഭദ്രാ സനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാ പ്പോലീത്ത, മലങ്കര യാക്കോബായ സിറിയന്‍ സഭയുടെ തൃശ്ശൂര്‍ ഭദ്രാസനാ ധിപന്‍ ഏലിയാസ് മാര്‍ അത്താനാ സിയോസ് മെത്രാ പ്പോലീത്ത എന്നിവര്‍ മുഖ്യാതിഥി കള്‍ ആയിരിക്കും.

വിവിധ ഇടവക വികാരിമാര്‍, അംഗീകൃത സംഘടനാ ഭാരവാഹി കള്‍ എന്നിവര്‍ പ്രസംഗിക്കും. മാര്‍ ക്രിസോസ്റ്റം സമാധാന സന്ദേശം നല്‍കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഹജ്ജ് പെരുന്നാള്‍ ഒക്ടോബര്‍ 26 വെള്ളിയാഴ്ച

October 17th, 2012

hajj-epathram
സൗദി അറേബ്യ : പരിശുദ്ധ ഹജ്ജിലെ സുപ്രധാന കര്‍മമായ അറഫാ സംഗമം ഒക്ടോബര്‍ 25ന് ആയിരിക്കും. തിങ്കളാഴ്ച അസ്തമയ ത്തിനു ശേഷം ദുല്‍ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല. ആയതിനാല്‍ മാസാരംഭം ബുധനാഴ്ച ആണെന്ന് സൗദി സുപ്രീം ജുഡീഷ്യറിയും പണ്ഡിത സഭയും തീരുമാനിക്കുക യായിരുന്നു.

ഇത് പ്രകാരം ഹജ്ജിലെ പ്രധാന അനുഷ്ഠാനമായ അറഫാ സംഗമം ഒക്ടോബര്‍ 25 വ്യാഴാഴ്ചയും ഹജ്ജ് പെരുന്നാള്‍ ഒക്ടോബര്‍ 26 വെള്ളിയും ആയിരിക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

എന്‍ക്രിസ്റ്റോസ് 2012 നടത്തി

October 17th, 2012

orthodox-church-en-christos-2012-ePathram
അബുദാബി : ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനം അബുദാബി യൂണിറ്റ്, വിവിധ ഓര്‍ത്തഡോക്‌സ് സഭകള്‍ ചേര്‍ന്ന് ക്രിസ്തുവില്‍ നാം ഒന്നാണ് എന്ന അര്‍ഥം വരുന്ന എന്‍ക്രിസ്റ്റോസ് 2012 അബുദാബി സെന്റ്‌ജോര്‍ജ് കത്തീഡ്രല്‍ അവതരിപ്പിച്ചു.

അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ്, കോപ്പറ്റിക് ഓര്‍ത്തഡോക്‌സ്, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ്, റഷ്യന്‍ ഓര്‍ത്തഡോക്‌സ്, മലങ്കര ഓര്‍ത്തഡോക്‌സ് എന്നീ സഭ കളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്തു.

ബ്രഹ്മഭാവന എന്ന വിഭാഗ ത്തില്‍ പങ്കെടുത്ത സഭാംഗങ്ങള്‍ അവരവരുടെ ദേശാനുബന്ധമായ പാരമ്പര്യത്തെ ക്കുറിച്ച് വിവരിക്കുകയും ആരാധനാ ഗീതങ്ങള്‍ ആലപിക്കുകയും പാരമ്പര്യ കലകള്‍ അവതരിപ്പിക്കുകയും ചെയ്തു.

en-christos-2012-in-kathedral-ePathram

അഗാപ്പെ എന്ന വിഭാഗ ത്തില്‍ വന്നു ചേര്‍ന്ന വിശ്വാസികള്‍ എല്ലാവരും ചേര്‍ന്ന് കത്തിച്ച മെഴുകു തിരികളുമായി പ്രാര്‍ഥനയില്‍ പങ്കെടുത്തു. സ്‌നേഹ വിരുന്നോടു കൂടി പരിപാടികള്‍ സമാപിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്ത, അല്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ യിലെ വൈദികന്‍ ഫാ. അരാംദേക്കര്‍ മെഞ്ചന്‍, എത്യോപ്യന്‍ സഭയിലെ ദിമിത്രിയോസ് മെത്രാപ്പൊലീത്ത, വൈദികരായ ഫാ.വോള്‍ഡേ ഗബ്രീയേല്‍, ഫാ. ജെറമിയ, ഫാ.ഗെബ്രിഹാനാ, റഷ്യന്‍ സഭയിലെ ഫാ. പാവിയോ എന്നിവര്‍ നില വിളക്കു തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

അബുദാബി ഇടവക വികാരി ഫാ. വി. സി. ജോസ്, സഹ വികാരി ഫാ. ചെറിയാന്‍ കെ. ജേക്കബ്, യുവജന പ്രസ്ഥാനം സെക്രട്ടറി ജോര്‍ജ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « മനോജ് പുഷ്‌കറിനു സ്വീകരണം നല്‍കി
Next »Next Page » ഹജ്ജ് പെരുന്നാള്‍ ഒക്ടോബര്‍ 26 വെള്ളിയാഴ്ച »



  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine