Friday, December 7th, 2012

യു. എ. ഇ. എക്സ്ചേഞ്ച് – കോര്‍പ്പറേഷന്‍ ബാങ്ക് ചേര്‍ന്ന് ‘ഫ്ലാഷ് റെമിറ്റ്’സംവിധാനം ആരംഭിച്ചു

uae-exchange--corp-bank-flash-remit-launch-ePathram
ദുബായ് : ആഗോള പ്രശസ്തമായ യു. എ. ഇ. എക്സ്ചേഞ്ചും ഇന്ത്യയിലെ പ്രമുഖ ബാങ്കു കളിലൊന്നായ കോര്‍പ്പറേഷന്‍ ബാങ്കും തമ്മില്‍ ‘ഫ്ലാഷ് റെമിറ്റ്’ എന്ന തത്സമയ പണ വിനിമയ സംവിധാനം ആരംഭിച്ചു.

കോര്‍പ്പറേഷന് ബാങ്കില്‍ അക്കൗണ്ട്‌ ഉള്ളവര്‍ക്ക്, യു. എ. ഇ. എക്സ്ചേഞ്ച് ശാഖ കളില്‍ നിന്ന് നേരിട്ട് പണമയക്കാനും നിമിഷ ങ്ങള്‍ക്കുള്ളില്‍ ക്രെഡിറ്റ്‌ ആകാനും അവസരം ഒരുക്കുന്ന സംവിധാന മാണ് ഫ്ലാഷ് റെമിറ്റ്.

ദുബായ് ഷംഗ്രില ഹോട്ടലില്‍ നടന്ന ചടങ്ങില്,‍ യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടിയും കോര്‍പ്പറേഷന്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അമര്‍ ലാല്‍ ദൌത്താനിയും ഇതു സംബന്ധിച്ച ധാരണാ പത്രം കൈമാറി.

സാധാരണ ബാങ്ക് അക്കൗണ്ട്‌ വഴി പണമയക്കുമ്പോള്‍ നേരിടാവുന്ന നടപടി ക്രമ ങ്ങളുടെ ബാഹുല്യവും കാല താമസവും ഒഴിവാക്കാന്‍ ഉതകുന്നതാണ് ‘ഫ്ലാഷ് റെമിറ്റ്’ സംവിധാനം.

പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വത്കൃത സജ്ജീകരണ ങ്ങളാണ് ഇതിന് ഉപയോഗി ക്കുന്നത്. പണം നിശ്ചിത അക്കൗണ്‍ടില്‍ വരവ് വെക്കുന്നതോടെ അയച്ചയാള്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും. ഇന്ത്യയില്‍ പണം ലഭിക്കുന്ന ആള്‍ക്കും എസ്. എം. എസ്. സന്ദേശം കിട്ടും.

പണമിടപാട് സംബന്ധിച്ചു ഇരു വശങ്ങളിലും വിവരം കൈമാറാന്‍ വേണ്ടി വരാറുള്ള അധിക ച്ചെലവ് ഒഴിവാക്കാനും ആധികാരികത ഉറപ്പു വരുത്താനും ഇത് സഹായകമാണ്.

32 വര്‍ഷ ങ്ങളിലെ വിശിഷ്ട സേവനം വഴി 30 രാജ്യങ്ങളിലായി വേരു പടര്‍ത്തിയ യു. എ. ഇ. എക്സ്ചേഞ്ചും 1906 മുതല്‍ ഇന്ത്യയിലെ ബാങ്കിംഗ് രംഗത്ത് സവിശേഷമായ സ്ഥാനം ആര്‍ജ്ജിച്ച കോര്‍പ്പറേഷന്‍ ബാങ്കും ലക്ഷോപലക്ഷം ഗുണ ഭോക്താക്ക ള്‍ക്കിടയില്‍ ഊട്ടിയുറപ്പിച്ച സുദീര്‍ഘ ബന്ധത്തിന്റെ മറ്റൊരു വിജയ അദ്ധ്യായമാണ് ‘ഫ്ലാഷ് റെമിറ്റ്’ എന്നു യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി പ്രസ്താവിച്ചു.

ഇരു സ്ഥാപന ങ്ങളും നേടിയെടുത്ത വിശ്വാസ്യത യുടെ നല്ല മാതൃക യായി ഇത് വികസിക്കും എന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. വേഗത യുടെ പുതു യുഗത്തില്‍ ഏറ്റവും വേഗത്തിലും സൌകര്യത്തിലും ചുരുങ്ങിയ ചെലവില്‍ പണം അക്കൗണ്ടു കളില്‍ സുരക്ഷിതമായി എത്തിക്കുക എന്ന ഉപഭോക്തൃ താത്പര്യം അക്ഷരാര്‍ഥത്തില്‍ ‘ഫ്ലാഷ് റെമിറ്റ്’ സംവിധാനം സാദ്ധ്യമാക്കും എന്നും ഇടപാടു കാരുടെ ഉല്‍കണ്ഠകള്‍ ഇല്ലാതാക്കുമെന്നും കോര്‍പ്പറേഷന്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അമര്‍ ലാല്‍ ദൌത്താനിയും കൂട്ടിച്ചേര്‍ത്തു.

ധനവിനിമയ രംഗത്തെ ഒരു നവ വിപ്ലവമാണ് ‘ഫ്ലാഷ് റെമിറ്റ്’ സംവിധാന ത്തിലൂടെ യു. എ. ഇ. എക്സ്ചേഞ്ചും ഫെഡറല്‍ ബാങ്കും മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗ്ലോബല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ്‌ പ്രമോദ് മങ്ങാട് ഫ്ലാഷ് റെമിറ്റ് പരിചയ പ്പെടുത്തി. കോര്‍പ്പറേഷന്‍ ബാങ്ക് ഗള്‍ഫ്‌ പ്രതിനിധി അശോക്‌ ചന്ദ്ര ഉള്‍പ്പെടെ ഇരു ഭാഗത്തെയും പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്
  • യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും
  • ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു
  • തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം
  • അരോമ യു. എ. ഇ. കമ്മിറ്റി പുനഃസംഘടിപ്പിച്ചു
  • മുഗള്‍ ഗഫൂര്‍ അവാര്‍ഡ് പി. ബാവാ ഹാജിക്ക്
  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine