ഷാര്‍ജ : ഭാഷ യുടെ അടിസ്ഥാന ത്തില്‍ രൂപം കൊണ്ട നാട് ഭാഷയെ അവഗണിക്കുന്നത് സംസ്കാരിക അധ:പതന ത്തിന് കാരണമാകും എന്നും ഭാഷ അന്യം നിന്നു പോകാതിരിക്കാന്‍ ശ്രമിക്കേണ്ടത് വിദ്യാര്‍ത്ഥി കള്‍ ആണെന്നും ചെറുകഥാകൃത്ത് സലീം അയ്യനത്ത് അഭിപ്രായപ്പെട്ടു. ഇന്‍ഡ്യ ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിന ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
മാതൃ ഭാഷയെ അവഹേളിക്കുന്നതും കൈവെടിയുന്നതും സ്വന്തം മാതാവിനെ ഉപേക്ഷിക്കുന്നത് പോലെ യാണെന്നും ഏതൊരു സംസ്കാര ത്തിന്റെയും അടിസ്ഥാനം മാതൃഭാഷ യാണെന്നും മാതൃ ഭാഷയുടെ മരണം സംസ്കാര ത്തിന്റെ മരണം ആണെന്നും ശുദ്ധമായ ഭാഷ കൈകാര്യം ചെയ്യുന്ന തിലൂടെ മലയാള ത്തനിമ നിലനിര്‍ത്താന്‍ ആയിരിക്കണം കേരളപ്പിറവി ദിനം അര്‍ത്ഥമാക്കേണ്ട തെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കുട്ടികളുടെ കയ്യെഴുത്തു മാസിക ‘കലിക’ സ്കൂള്‍ ഡയറക്ടര്‍ ആസിഫ് മുഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു. സ്കൂള്‍ വൈസ് പ്രിന്‍സിപ്പള്‍ ഡോ. മഞ്ജു റെജി അദ്ധ്യക്ഷത വഹിച്ചു. ആസിഫ് മുഹമ്മദ്, ഹെഡ്മിസ്ട്രസ് ജിഷ ജയന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാ പരിപാടികള്‍ അരങ്ങേറി. മലയാള വിഭാഗം അദ്ധ്യാപകരായ അര്‍ച്ചന രാജേഷ്, ബിന്ദു സന്തോഷ്, മാലിനി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
- pma