ഷേയ്‌ക്ക്‌ ഖലീഫക്ക് ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം സമ്മാനിച്ചു

August 18th, 2011

sheikh-khalifa-islamic-personality-of-the-year-2011-ePathram

അബുദാബി : ഈ വര്‍ഷ ത്തെ മികച്ച ഇസ്‌ലാമിക വ്യക്തിത്വ ത്തിനുള്ള പുരസ്‌കാരം യു. എ. ഇ. പ്രസിഡന്‍റ് ഷേയ്‌ക്ക്‌ ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഏറ്റു വാങ്ങി. ദുബായില്‍ നടക്കുന്ന പതിനഞ്ചാമത് അന്താ രാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡി ലാണ് ഷേയ്‌ക്ക്‌ ഖലീഫ യെ ഈ വര്‍ഷത്തെ മികച്ച ഇസ്‌ലാമിക വ്യക്തിത്വ മായി തെരഞ്ഞെടുത്തത്.

അല്‍ഐന്‍ അല്‍ റൗദ പാലസില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ്‌ ഭരണാധികാരി യുമായ ഷേയ്‌ക്ക്‌ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുരസ്‌കാരം സമ്മാനിച്ചു. ദുബായ്‌ ഉപ ഭരണാധികാരി ഷേയ്‌ക്ക്‌ മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യു. എ. ഇ. ഭരണാധികാരി യുടെ പശ്ചിമ മേഖല യിലെ പ്രതിനിധി ഷേയ്‌ക്ക്‌ ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ പുരസ്‌കാര ദാന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷെയ്ഖ് ഖലീഫ ബിന്‍ സായ്ദ്‌ അല്‍ നഹ്യാന് ഇസ്ലാമിക വ്യക്തിത്വ പുരസ്കാരം

August 17th, 2011

അല്‍ ഐന്‍ : ഈ വര്‍ഷത്തെ ഇസ്ലാമിക വ്യക്തിത്വ പുരസ്കാരം യു. എ. ഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായ്ദ്‌ അല്‍ നഹ്യാന് നല്‍കി. ദുബായ്‌ രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്കാരം അല്‍ ഐന്‍ അല്‍ റൗദ പാലസില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം സമ്മാനിച്ചു. ദുബായ് ഉപ ഭരണാധികാരി ഷെയ്ഖ്‌ മക്തൂം ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം, പടിഞ്ഞാറന്‍ മേഖലയുടെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ്‌ ഹംദാന്‍ ബിന്‍ സായ്ദ്‌ അല്‍ നഹ്യാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശൈഖ് ഖലീഫാ ബിന്‍ സായിദ്‌ : മികച്ച ഇസ്‌ലാമിക വ്യക്തിത്വം

August 4th, 2011

uae-president-sheikh-khalifa-bin-zayed-ePathram
ദുബായ് : അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി നല്‍കി വരുന്ന ‘ഇസ്ലാമിക്‌ പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍’ അവാര്‍ഡ്‌ യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫാ ബിന്‍ സായിദ്‌ അല്‍ നഹ്യാന്.

ദുബായില്‍ നടക്കുന്ന പതിനഞ്ചാമത് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡി ലാണ് പ്രഖ്യാപനം ഉണ്ടായത്. രാജ്യത്തിനും ഇസ്‌ലാമിക ലോകത്തിനും മാനവ കുലത്തിന് ആകെ യുമായുള്ള നന്മക്കും വികസന ത്തിനും ആയി അര്‍പ്പണ ബോധ ത്തോടെ നടത്തിയ ശ്രമങ്ങളും സേവന ങ്ങളും പരിഗണി ച്ചാണ് ഈ വര്‍ഷത്തെ മികച്ച ഇസ്‌ലാമിക വ്യക്തിത്വ മായി ശൈഖ് ഖലീഫ ബിന്‍ സായിദിനെ തെരഞ്ഞെടുത്തത്‌ എന്ന് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അന്തസ്സാര്‍ന്ന ജീവിത സാഹചര്യം ഒരുക്കാന്‍ പ്രതിജ്ഞാബദ്ധം : യു. എ. ഇ. പ്രസിഡന്‍റ്

February 21st, 2011

uae-president-sheikh-khalifa-with-sheikh-muhammed-epathram

അബുദാബി : രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങളും മറ്റും അന്വേഷിച്ച് അറിയുന്നതിനു വേണ്ടി യു. എ. ഇ. പ്രസിഡണ്ടിന്‍റെ നിര്‍ദ്ദേശ പ്രകാരം അബൂദബി കിരീടാ വകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡ റുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, വടക്കന്‍ എമിറേറ്റു കളില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന്‍ അദ്ദേഹം പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനെ സന്ദര്‍ശിച്ചു.

ജനങ്ങള്‍ക്ക്  അന്തസ്സാര്‍ന്ന ജീവിത സാഹചര്യം പ്രധാനം ചെയ്യുന്ന തിനാണ് മുഖ്യ പരിഗണന നല്‍കേണ്ടത്. ഇതിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കുന്ന അടിസ്ഥാന വികസന പദ്ധതി കള്‍ വേഗത്തില്‍ പൂര്‍ത്തി യാക്കണം. സര്‍ക്കാര്‍ സ്ഥാപന ങ്ങള്‍ നല്‍കുന്ന സേവന ങ്ങള്‍ കാര്യക്ഷമ വും കുറ്റമറ്റതു മാക്കണം. ഇതിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ തയ്യാറാക്കണം എന്നും കൃത്യമായ നടപ്പാക്കല്‍ രീതികള്‍ ആവിഷ്‌കരിക്കണം എന്നും അദ്ദേഹം മുഴുവന്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപന ങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.

വടക്കന്‍ എമിറേറ്റു കളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പു കള്‍ നല്‍കുന്ന സേവന ങ്ങള്‍ നേരിട്ട് വില യിരുത്തലും സന്ദര്‍ശന ലക്ഷ്യം ആയിരുന്നു. വിവിധ ഭാഗങ്ങ ളില്‍ നടപ്പാക്കേണ്ട അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ച് ലഭ്യമായ പ്രാഥമിക വിവരങ്ങള്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, പ്രസിഡണ്ടു മായി ചര്‍ച്ച നടത്തി. പൊതു ജന ങ്ങളുടെ അഭിലാഷ ങ്ങള്‍ പൂര്‍ത്തീ കരിക്കു ന്നതിന് ഈ സന്ദര്‍ശന ത്തിന്‍റെ കൃത്യവും കാര്യക്ഷമ വുമായ തുടര്‍ നടപടികള്‍ ആവശ്യമാണ് എന്ന്‍ പ്രസിഡന്‍റ്, ശൈഖ് മുഹമ്മദിന് നിര്‍ദ്ദേശം നല്‍കി.

യു. എ. ഇ. യിലെ മുഴുവന്‍ ജനങ്ങള്‍ക്കും അന്തസ്സാര്‍ന്ന ജീവിത സാഹചര്യം ഒരുക്കാന്‍ രാജ്യം പ്രതിജ്ഞാ ബദ്ധമാണ് എന്ന് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വ്യക്തമാക്കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫരീദ് അബ്ദുള്‍ റഹ്മാനെ ടീകോം സി ഇ ഒ സ്ഥാനത്തു നിന്ന് മാറ്റില്ല

February 7th, 2011

ദുബായ്: സിഇഒ സ്ഥാനത്തു നിന്നും ഫരീദ് അബ്ദുള്‍ റഹ്മാനെ മാറ്റില്ലെന്ന് ടീകോം വ്യക്തമാക്കി. കൊച്ചി സ്മാര്‍ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. സ്മാര്‍ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഉടന്‍ കേരളത്തിലെത്തുമെന്നും ടീകോം അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ആരൊക്കെ പങ്കെടുക്കണമെന്നും ഏതൊക്കെ സ്ഥാനങ്ങള്‍ വഹിക്കണമെന്നും ടീകൊം തീരുമാനിക്കും. സ്മാര്‍ട് സിറ്റിയ്ക്കായുള്ള സ്ഥലത്തിന്റെ പാട്ടക്കരാര്‍ ഒപ്പിടുക എന്നതാണ് ആദ്യ നടപടി. പ്രത്യേക സാമ്പത്തിക (സെസ്) പദവി ലഭിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ടീകോം അധികൃതര്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്കായി ഫരീദും കേരളത്തിലെത്തുമെന്നാണ് സൂചനയാണ് ടീകോമില്‍ നിന്നും ലഭിക്കുന്നത്.

ഫരീദ് അബ്ദുള്‍ റഹ്മാനെ ടീകോം സി ഇ ഒ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദുബായ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ആളുകളുമായി പദ്ധതി മുന്നോട്ട് കൊണ്ടുപോവാനാവില്ല. ഇത് ദുബായ് സര്‍ക്കാര്‍ അംഗീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « കണ്ടെത്താത്ത വിലാസം
Next » — Next Page » ലത്തീഫ് മമ്മിയൂരിന് ഉപഹാരം »



  • പെരുമ പയ്യോളി : പുതിയ കമ്മിറ്റി നിലവിൽ വന്നു
  • കെ. എം. സി. സി. നിയമ സെമിനാർ : നവംബർ 15 ന്
  • ഗ്ലോബൽ വില്ലേജിൽ ‘ദീപാവലി മേള’ അരങ്ങേറും
  • അല്‍ മദീന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 : ലോഗോ പ്രകാശനം ചെയ്തു
  • ഗ്ലോബൽ വില്ലേജ് : ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്ന പ്രമേയത്തിൽ 31-ാമത് പതിപ്പ്
  • മിറാക്കിൾ ഗാർഡൻ : 15-ാമത് പതിപ്പ് തുടക്കമായി
  • അല്‍ ഐന്‍ വിമാന ത്താവളം ഇനി മുതല്‍ തഹ്‍നൂൻ ഇന്റർ നാഷണൽ എയർ പോർട്ട്
  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine