ന്യൂഡല്‍ഹി : കലാപ ഭൂമികയായി മാറിയ മണിപ്പൂരില്‍ ഭാഗികമായി ഇന്‍റര്‍നെറ്റ് പുന:സ്ഥാപിക്കും. ബ്രോഡ് ബാന്‍ഡ് ഇന്‍റര്‍ നെറ്റ് നിയന്ത്രണങ്ങളോടെ മാത്രം ലഭ്യമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ പൂര്‍ണ്ണമായും വിച്ഛേദിച്ചു കഴിഞ്ഞിരുന്നു.
മുഖ്യമന്ത്രി ബീരേന്‍ സിംഗ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഭാഗികമായി ഇന്‍റര്‍ നെറ്റ് പുനഃ സ്ഥാപിക്കും എന്നുള്ള തീരുമാനം കൈകൊണ്ടത്. എന്നാല്‍ മണിപ്പൂരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്കും മൊബൈല്‍ ഇന്‍റര്‍നെറ്റിനും ഉള്ള വിലക്കുകള്‍ തുടരും.