മലയാളിയുടെ ഗോളില്‍ ബംഗാളിനു വിജയം

August 9th, 2010

denson-devadas-epathramകൊല്‍ക്കത്ത :  പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം, മലയാളി താരം ഡെന്‍സണ്‍ ദേവദാസ് എന്ന കളിക്കാരന്‍റെ മികവില്‍  ബംഗാളിന് സന്തോഷ്‌ ട്രോഫി കിരീടം. അറുപത്തി നാലാമത് അന്തര്‍ സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കരുത്തരായ പഞ്ചാബിനെ യാണ് ബംഗാള്‍ ഒന്നിനെതിരെ രണ്ടു ഗോളു കള്‍ക്ക് മറി കടന്നത്.  ബംഗാളിന്‍റെ മുപ്പതാം ദേശീയ കിരീടം ആണിത്.  മുന്‍പ്‌ എട്ടു തവണ ചാമ്പ്യന്മാരായ പഞ്ചാബിന്‍റെ പ്രതിരോധത്തെ തകര്‍ത്താണ് ആതിഥേയ രായ വംഗനാടന്‍ കുതിരകള്‍ സന്തോഷ്‌ ട്രോഫി ഉയര്‍ത്തി യത്. കളിയുടെ ആദ്യ പകുതിയില്‍ പഞ്ചാബ് മുന്നിട്ടു നിന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലും  രണ്ടാം പകുതിയുടെ എഴുപത്തി എട്ടാം മിനുട്ടി ലുമായി   ഡെന്‍സണ്‍ ദേവദാസി ലൂടെ ബംഗാള്‍ വിജയം ഉറപ്പി ക്കുക യായിരുന്നു.

santhosh-trophy-winners-epathram

സന്തോഷ്‌ട്രോഫി ജേതാക്കളായ ബംഗാള്‍ ടീം

കണ്ണൂര്‍ സ്വദേശി യായ ഡെന്‍സണ്‍ ദേവദാസ്, വിവാ കേരള യുടെ മദ്ധ്യ നിരയില്‍ കളിക്കവെയാണ്, ബംഗാള്‍ ടീമായ ചിരാഗ് യുണൈറ്റഡ് ലേക്ക് ചേക്കേറിയത്. അത് കൊണ്ടാണ്  ഡെന്‍സന്‍റെ സേവനം ബംഗാളിന് ലഭ്യമായത്.

-തയ്യാറാക്കിയത്:- ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലേ യില്‍ മരണം 130, 500 പേരെ കാണാനില്ല

August 8th, 2010

leh-flood-epathram

ലേ : കനത്ത മഴയും ഉരുള്‍ പൊട്ടലും കാരണം രക്ഷാ പ്രവര്‍ത്തനങ്ങള്‍ കുറച്ചു നേരത്തേയ്ക്ക് നിര്‍ത്തി വെക്കേണ്ടി വന്ന ലേ യില്‍ മരണ സംഖ്യ 130 ആയി. 500 ലധികം പേരെ കാണാതായിട്ടുണ്ട്. ആയിര കണക്കിന് സൈനികര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തെത്തിയിട്ടുണ്ട്. ബുള്‍ ഡോസറുകളും മറ്റു മണ്ണു മാന്തി യന്ത്രങ്ങളും ഉപയോഗിച്ച് ഊര്‍ജ്ജിതമായി രക്ഷാ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നുണ്ട്. ലേ യിലെ ഷോഗ്ലാംസാര്‍ പട്ടണത്തിലാണ് വെള്ളപ്പൊക്കം ഏറ്റവും അധികം ദുരിതം വിതച്ചത്. ഉറങ്ങി കിടക്കുകയായിരുന്ന അനേകം പേര്‍ ഇവിടെ ഭൂമിക്കടിയിലായി മരിച്ചതായി സംശയിക്കപ്പെടുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കല്‍മാഡിക്കെതിരെ നടപടി ഉണ്ടാവും

August 4th, 2010

suresh-kalmadi-epathramന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങളുടെ പേരില്‍ ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കാന്‍ നിര്‍ബന്ധിതമാകും എന്ന് സൂചന. എന്നാല്‍ ഗെയിംസുമായി ബന്ധപ്പെട്ടു അഴിമതി ആരോപണം പരസ്യമായാല്‍ ഉണ്ടാവുന്ന നാണക്കേട് ഒഴിവാക്കാന്‍ ഗെയിംസ് തീരും വരെ കോണ്ഗ്രസ് നേതൃത്വം കാത്തിരിക്കാനാണ് സാധ്യത.

ബ്രിട്ടീഷ്‌ കമ്പനിയായ എ. എം. ഫിലിംസിനു രണ്ടര ലക്ഷം പൌണ്ട് അധികം നല്‍കിയത് എന്തിനാണെന്ന ചോദ്യത്തിന് ഇത് വരെ കല്‍മാഡി വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. ഇത് കൂടാതെ വ്യായാമ ഉപകരണങ്ങള്‍, എയര്‍ കണ്ടീഷണറുകള്‍, ഫ്രിഡ്ജുകള്‍ എന്നിങ്ങനെ ഒട്ടനവധി സാധന സാമഗ്രികള്‍ വാങ്ങിയതിലും വന്‍ തോതില്‍ ക്രമക്കേട്‌ നടന്നതായി ആരോപണമുണ്ട്. കല്‍മാഡിയുടെ വലം കൈയ്യായ ടി. എസ്. ദര്ബാരിയെ എക്സിക്യൂട്ടിവ്‌ ബോര്‍ഡില്‍ നിന്നും പുറത്താക്കാനുള്ള സ്പോര്‍ട്ട്സ് സെക്രട്ടറിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഇത് വരെ കല്‍മാഡി അനുവാദം നല്‍കിയിട്ടുമില്ല.

അഴിമതി നടത്തിയതിനു പ്രതിഫലമായി ദര്‍ബാരി 28 ലക്ഷം രൂപയ്ക്കുള്ള വജ്രങ്ങള്‍ യു.എ.ഇ. വഴി ഇന്ത്യയിലേക്ക്‌ കടത്തിയതായും ആരോപണമുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തരൂര്‍ സുനന്ദ വിവാഹം ഉത്രാടത്തിന്

August 3rd, 2010

shashi-tharoor-sunanda-pushkar-epathram

പാലക്കാട്‌ : മുന്‍ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ ഐ. പി. എല്‍. ക്രിക്കറ്റിലെ വിവാദ നായിക സുനന്ദ പുഷ്ക്കറിനെ ജീവിത നായികയാക്കുന്നു. ഓണത്തിന്റെ ആദ്യ ദിനമായ ഉത്രാട ദിനത്തില്‍ ഓഗസ്റ്റ്‌ 22നു എലവഞ്ചേരി മുണ്ടറത്ത് തറവാട്ടില്‍ വെച്ചാണ് തരൂര്‍ സുനന്ദയുടെ കഴുത്തില്‍ താലി കെട്ടുക. എല്ലാ വര്‍ഷവും കുടുംബാംഗങ്ങള്‍ എല്ലാം ഓണത്തിന് തറവാട്ടില്‍ ഒത്തു കൂടുന്നത് പതിവുള്ളത് കൊണ്ടാണ് അന്നേ ദിവസം വിവാഹം നടത്താന്‍ നിശ്ചയിച്ചത്. സുനന്ദയുടെ ബന്ധുക്കള്‍ നേരത്തെ തന്നെ പാലക്കാട്‌ എത്തിച്ചേരും.

സെപ്തംബര്‍ 3നു ന്യൂ ഡല്‍ഹിയിലെ സുഹൃത്തുക്കള്‍ക്കായി ഒരു വിവാഹ വിരുന്നും  ഒരുക്കുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ച തരൂര്‍ സുനന്ദയുമൊത്ത് മഹാരാഷ്ട്രയിലെ രണ്ടു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയതും വിഘ്നങ്ങള്‍ മാറാനുള്ള പൂജകള്‍ക്ക് ശേഷം തരൂര്‍ സുനന്ദയെ സിന്ദൂരം അണിയിച്ചതും വാര്‍ത്തയായിരുന്നു.

കാനഡക്കാരിയായ മുന്‍ ഭാര്യ ക്രിസ്റ്റയില്‍ നിന്നും നിയമ പരമായി വിവാഹ മോചനം നേടിയ തരൂരിന്റെ വിവാഹത്തിനു ഇനി തടസങ്ങള്‍ ഒന്നുമില്ല എന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

കൂടുതല്‍ സൈന്യം കാശ്മീരിലേക്ക്

August 3rd, 2010

kashmir-violence-curfew-epathram

ന്യൂഡല്‍ഹി : ക്രമ സമാധാന നില അനുദിനം വഷളായി കൊണ്ടിരിക്കുന്ന കാശ്മീര്‍ താഴ്വരയിലേയ്ക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനമായി. മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ള, പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം എന്നിവരുമായി നടത്തിയ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കൂടുതല്‍ അര്‍ദ്ധ സൈനികരെ കാശ്മീരിലേയ്ക്ക് അയയ്ക്കാന്‍ തീരുമാനം കൈക്കൊണ്ടത്. രാഷ്ട്രീയമായ ഏതൊരു പരിഹാരത്തിനും സ്ഥിതി ഗതികള്‍ സാധാരണ നിലയില്‍ ആവേണ്ടത് അത്യാവശ്യം ആയത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്‌ എന്ന് ചര്‍ച്ചകള്‍ക്ക് ശേഷം കാശ്മീര്‍ മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു.

മുഖ്യ മന്ത്രിയെ മാറ്റുക, ഗവര്‍ണറെ അധികാരം ഏല്‍പ്പിക്കുക, കൂടുതല്‍ സൈന്യത്തെ വിന്യസിക്കുക എന്നിങ്ങനെ മൂന്നു പോംവഴികളാണ് കേന്ദ്രത്തിനു മുന്‍പില്‍ ഉണ്ടായിരുന്നത് എന്നാണു സൂചന. ഒമര്‍ അബ്ദുള്ളയ്ക്കെതിരെ താഴ്വരയില്‍ വികാരം ശക്തമാണെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അട്ടിമറിയ്ക്കേണ്ട എന്നാണു കേന്ദ്രത്തിന്റെ നിലപാട്. സുരക്ഷാ സൈനികരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അമര്‍നാഥ് യാത്ര സമാധാന പരമായിരുന്നു എന്നതും ഒരു സൈനിക നടപടിയ്ക്ക് അനുകൂലമായ തീരുമാനം എടുക്കാന്‍ പ്രേരകമായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « കാശ്മീര്‍ : 7 പേര്‍ കൂടി കൊല്ലപ്പെട്ടു
Next » — Next Page » തരൂര്‍ സുനന്ദ വിവാഹം ഉത്രാടത്തിന് »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine