രൂക്ഷ വിമര്‍ശനവുമായി ജി.സുകുമാരന്‍ നായര്‍ക്കെതിരെ ചന്ദ്രികയുടെ എഡിറ്റോറിയല്‍

June 2nd, 2013

തിരുവനന്തപുരം: എന്‍.എസ്.എസിനെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും വിമര്‍ശിച്ച് മുസ്ലിം ലീഗിന്റെ മുഖപത്രം ചന്ദ്രികയുടെ എഡിറ്റോറിയല്‍.
പുതിയ പടനായര്‍ എന്ന ലേഖനത്തിലൂടെ സംഘടനയെ മാത്രമല്ല നായര്‍ സമുദായത്തേയും ലേഖനം കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട്. ചാതുര്‍ വര്‍ണ്യം വച്ചു നോക്കിയാല്‍ വേദം കേള്‍ക്കാന്‍ യോഗ്യതയില്ലാത്ത ശൂദ്രവര്‍ഗ്ഗത്തിന്റെ കൂട്ടത്തില്‍ പെടുന്നവരാണെന്നും തങ്ങള്‍ മുന്നോക്കക്കാരാണെന്ന് മിഥാഭിമാനത്തിന്റെ ബലത്തില്‍ കെട്ടിയുണ്ടക്കിയതാണ് എന്‍.എസ്.എസിന്റെ അസ്തിവാരമെന്നും ചന്ദ്രികയിലെ ലേഖനം പറയുന്നു. മകള്‍ സുജാതയെ
വി.സിയൊ, പി.വി.സിയോ ആക്കണമെന്നും തന്റെ വരുതിക്ക് നില്‍ക്കുന്ന ഒരു മന്ത്രിയേ വേണമെന്നും സുകുമാരന്‍ നായര്‍ മോഹിച്ചു എന്നും തുടരുന്ന
ലേഖനത്തില്‍ കുളിച്ച് കുറിയിട്ടു വന്ന് സുകുമാരന്‍ നായര്‍ രണ്ടു വാക്ക് മൊഴിഞ്ഞാല്‍ അതില്‍ നിന്നും ഒരു പ്രശ്നം ചിറകടിച്ചുയരും.അത് ചിലപ്പോള്‍ വര്‍ഗ്ഗീയ
ദ്രുവീകരണവും രാഷ്ടീയാ‍സ്വാസ്ഥ്യവും ഒക്കെ ഉണ്ടാക്കിയെന്നും ഇരിക്കാം എന്നും പറഞ്ഞു വെക്കുന്നു.

ആര്‍.എസ്.എസിന്റെ അജണ്ടയാണ് സുകുമാരന്‍ നായര്‍ക്കുള്ളതെന്ന് കരുതുന്നവര്‍ ഉണ്ടെന്നും കേരള സര്‍വ്വീസ് കമ്പനിയിലെ പ്യൂണ്‍ മാത്രമായിരുന്ന സുകുമാരന്‍ നായര്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ആയതിനു പിന്നില്‍ അണിയറ രഹസ്യം ഉണ്ടെന്നും ലേഖനത്തില്‍ പറയുന്നു. തൊട്ടതെല്ലാം വിവാദമാക്കുവാനുള്ള ഈ ശേഷിയാണ് അദ്ദേഹത്തിനുണ്ടെന്ന് പറയുന്ന നായര്‍ സ്പിരിറ്റെന്നും ഇത് നമ്മുടെ പല ഈടുവെപ്പുകളും കത്തിച്ച് ചാരമാക്കാന്‍ വേണ്ടി അദ്ദേഹം ഉപയോഗിച്ചാല്‍ അല്‍ഭുതപ്പെടേണ്ടതില്ലെന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.

ച്ന്ദ്രികയുടെ ലേഖനം സംസ്കാര ശൂന്യമാണെന്ന് സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ഇതു വഴി സമുദായത്തെയും എന്‍.എസ്.എസ് ആചാര്യന്‍ മന്നത്ത് പദ്മനാഭനേയും തന്നെയും അടച്ച് ആക്ഷേപിക്കുകയാണ് ചെയ്തത്. നായര്‍ സമുദായത്തെ ആക്ഷേപിച്ചവര്‍ക്ക് മാപ്പില്ലെന്നും മുഖ്യമന്ത്രിയുടെ അറിവോടുകൂടി മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അറിവോടെ ആണ് ഇത് പ്രസിദ്ധീകരിച്ചതെന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.പി.എം. യൂസഫലിക്ക് എതിരല്ലെന്ന് പിണറായി വിജയന്‍

June 2nd, 2013

pinarayi-vijayan-epathram

തിരുവനന്തപുരം: സി. പി. എം. യൂസഫലിക്ക് എതിരല്ലെന്നും അദ്ദേഹം കയ്യേറ്റക്കാരന്‍ അല്ലെന്നും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നിക്ഷേപ സാധ്യത ഉള്ള ഒരു പദ്ധതിയേയും സി. പി. എം. എതിര്‍ക്കില്ലെന്നും ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും യൂസഫലി പിന്മാറേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ലുലു മാളിനു അനുമതി നല്‍കിയതില്‍ തെറ്റില്ലെന്നും ഇടപ്പള്ളി തോട് യൂസഫലി കയ്യേറിയിട്ടില്ലെന്നും പറഞ്ഞ പിണറായി യൂസഫലി ഇനിയും നിക്ഷേപങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.

ലേലത്തില്‍ പങ്കെടുത്താണ് യൂസഫലി ഭൂമി സ്വന്തമാക്കിയതെന്നും ബോള്‍ഗാട്ടി പദ്ധതിയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് പോര്‍ട്ട് ട്രസ്റ്റ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലുലു മാളുമായും ബോള്‍ഗാട്ടി പ്രോജക്ടുമായും ബന്ധപ്പെട്ട് സി. പി. എം. നേതാക്കളായ എം. എം. ലോറന്‍സ്, ദിനേശ് മണി എന്നിവരുടെ ഭാഗത്തു നിന്നും ഉയര്‍ന്ന പരാമര്‍ശങ്ങളുടെ പേരില്‍ വലിയ വിവാദമാണ് ഉണ്ടായത്. ലുലുവിനേയും യൂസഫലിയേയും അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു. വിവാദം ചൂട് പിടിച്ചപ്പോള്‍ ഇതു സംബന്ധിച്ച് പരസ്പര വിരുദ്ധമായ നിലപാടുകളാണ് ലോറന്‍സും വി. എസും സ്വീകരിച്ചത്. എം. എം. ലോറന്‍സ് അച്ച്യുതാനന്ദന്റെ നിലപാടിനെ തള്ളിക്കൊണ്ട് ഗുരുതരമായ ആരോപണങ്ങളാണ് യൂസഫലിക്കെതിരെയും പോര്‍ട് ട്രസ്റ്റിനെതിരെയും ഉന്നയിച്ചത്. എന്നാല്‍ അപ്പോളൊന്നും പിണറായി വിജയന്‍ പരസ്യമായി പ്രതികരിച്ചിരുന്നില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം; കൊട്ടേഷന്‍ സംഘം അറസ്റ്റില്‍

June 2nd, 2013

തൃശ്ശൂര്‍: തൃശ്ശൂരില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ വെട്ടിക്കൊന്ന സംഭവത്തില്‍ കൊട്ടേഷന്‍ സംഘാംഗങ്ങളായ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു.
തൃശ്ശൂര്‍ അയ്യന്തോളിലെ കോണ്‍ഗ്രസിന്റെ മണ്ഡലം സെക്രട്ടറി ഈച്ചരത്ത് വീട്ടില്‍ മധുവിനെ ആണ് കാര്‍ത്യായനി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു
മടങ്ങുമ്പോള്‍ ഭാര്യയുടെ മുമ്പില്‍ വച്ച് ക്ഷേത്രമുറ്റത്തിട്ട് വെട്ടികൊലപ്പെടുത്തിയത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റേയും വ്യക്തി വൈരാഗ്യത്തിന്റേയും
പേരിലാണ് മധുവിനെ കൊലപ്പെടുത്തിയതെന്ന് കരുതുന്നു. നേരത്തെ തൃശ്ശൂരിലെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രേംലാലിനെ വെട്ടിയ കെസിലെ പ്രതിയായ മധു കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

മധുവിനെ കൊലപ്പെടുത്തിയ കേസില്‍ അടാട്ട് പ്ലാച്ചല്‍ വീട്ടില്‍ മാര്‍ട്ടിന്‍ (32), അയ്യന്തോള്‍ സ്വദേശികളായ പുത്തന്‍ വീട്ടില്‍ സുരേഷ്, അടക്കേ കുന്നമ്പത്ത് പ്രവീണ്‍, ചാവക്കാട് സ്വദേശി മാങ്ങാട്ട് ഷീനോജ് എന്നിവരെ സി.ഐ എ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അറസ്റ്റുചെയ്തത്. ക്ഷേത്രപരിസരത്ത് ഓട്ടോയില്‍ എത്തിയ ഗുണ്ടാസംഘം മധുവിനെ ഓട്ടോകൊണ്ട് ഇടിച്ചിടുകയായിരുന്നു. ക്ഷേത്രത്തിന്റെ കല്‍‌വിളക്കിനു സമീപത്തേക്ക് വീണ മധുവിനെ കഴുത്തിലും തലയ്ക്കും തുരുതുരാ വെട്ടി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. സംഭവം നടക്കുമ്പോള്‍ മധുവിന്റെ ഭാര്യ ജ്യോതിയും ഒപ്പം ഉണ്ടായിരുന്നു. നിരവധി കേസില്‍ പ്രതിയായ മാര്‍ട്ടിനും മധുവുമായും വൈരാഗ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

മഞ്ജു, മിഥുന്‍ എന്നിവരാണ് മധുവിന്റെ മക്കള്‍. സംസ്കാരം പുഴക്കല്‍ ശാന്തി തീരത്ത് നടത്തും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കലഞ്ഞൂരിലെ പാറമടകള്‍ സന്ദര്‍ശിക്കരുതെന്ന് വി.എസിനു വിലക്ക്

June 1st, 2013

പത്തനംതിട്ട: പാറപൊട്ടിക്കലിനെതിരെ ജനകീയ പ്രക്ഷോഭം നടക്കുന്ന പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലെ പാറമടകള്‍ സന്ദര്‍ശിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്തനോട് പത്തനം ജില്ലാകമ്മറ്റി. ഇത് സംബന്ധിച്ച് ജില്ലാ നേതൃത്വം വി.എസിനു കത്തു നല്‍കിയതായാണ് സൂചന. കൊല്ലം-പത്തനം തിട്ട അതിര്‍ത്തി പ്രദേശമായ കലഞ്ഞൂരിലെ പാറഘനനത്തിനെതിരെ ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രദേശ വാസികള്‍ സമരം നടത്തി വരികയാണ്. എന്നാല്‍ മുഖ്യധാരാ രാഷ്ടീയ പാര്‍ട്ടികള്‍ ഈ സമരത്തൊട് അനുഭാവം കാണിക്കാതെ ഖനനത്തിനു അനുകൂല നിലപാടാണ് സ്വീകരിച്ചു വരുന്നത്. സമീപ ദിവസങ്ങളില്‍ വി.എസ് കലഞ്ഞൂര്‍ സന്ദര്‍ശിക്കുവാന്‍ ഇടയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം തടസ്സവുമായി രംഗത്തെത്തിയത്. നൂറുകണക്കിനു തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നു എന്നാണ് പ്രകൃതിക്കും പരിസര വാസികള്‍ക്കും ഭീഷണിയാ‍യി മാറിയ ഖനനത്തെ അനുകൂലിക്കുന്നവരുടെ നിലപാട്. യാതൊരു തത്വദീക്ഷയുമില്ലാതെ നടക്കുന്ന പാറഖനനം ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നതെന്ന് പരിസരവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. ഈ ഖനനത്തിനെതിരെ വി.എസ്.രംഗത്ത് വരണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിശ്വസ്ഥര്‍ മൂവ്വരും പടിയിറങ്ങി; വി.എസിനു മൌനം

June 1st, 2013

vs-achuthanandan-fasting-epathram

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്ദന്റെ വിശ്വസ്ഥരായ മൂന്ന് പേസണല്‍ സ്റ്റാഫുകള്‍ ഇന്നലെ പടിയിറങ്ങി. പ്രസ് സെക്രട്ടറിയായിരുന്ന കെ. ബാലകൃഷ്ണന്‍, പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ്, അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി വി. കെ. ശശിധരന്‍ എന്നിവരാണ് തങ്ങളുടെ സേവനം ഔദ്യോഗികമായി അവസാനിപ്പിച്ചത്. പാര്‍ട്ടി അച്ചടക്ക ലംഘനം ആരോപിച്ച് മൂന്ന് പേരെയും സി. പി. എം. പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്ന് മൂവ്വരും തങ്ങളുടെ രാജി സമര്‍പ്പിക്കുകയായിരുന്നു. ഇവരുടെ അപേക്ഷ പ്രതിപക്ഷ നേതാവ് വഴി സര്‍ക്കാരിലേക്ക് നല്‍കി. തുടര്‍ന്ന് ഇന്നലെ പൊതു ഭരണ വകുപ്പ് ഇത് അംഗീകരിച്ചു ഉത്തരവിറക്കി.

തന്റെ ചിറകരിയാനാണ് ഇവരെ പുറത്താക്കുന്നതിലൂടെ ശ്രമിക്കുന്നതെന്ന് മൂവ്വര്‍ക്കെതിരെ ഉള്ള പാര്‍ട്ടി നടപടിയെ പറ്റി വി. എസ്. നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരെ പുറത്താക്കുന്നതിനെതിരെ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന് വി. എസ്. കത്ത് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന ഘടകത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ അതിജീവിക്കുവാന്‍ വി. എസിന്റെ നീക്കങ്ങള്‍ക്ക് ആയില്ല. ഇവര്‍ മൂവ്വരേയും പുറത്താക്കുവാനുള്ള ഔദ്യോഗിക നേതൃത്വത്തിന്റെ നീക്കം വിജയിച്ചപ്പോള്‍ വിശ്വസ്ഥരെ സംരക്ഷിക്കാന്‍ കഴിയാത്ത നേതാവെന്ന ആക്ഷേപം ഒരിക്കല്‍ കൂടെ വി. എസിനു കേള്‍ക്കേണ്ടിയും വന്നു. ഇവരെ പുറത്താക്കിയതു സംബന്ധിച്ച് വി. എസ്. ഇനിയും പ്രതികരിച്ചിട്ടില്ല.

പാര്‍ട്ടി പുറത്താക്കിയാലും തങ്ങള്‍ പാര്‍ട്ടി വിരുദ്ധര്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കി. തങ്ങളെ പുറത്താക്കിയാലും വി. എസ്. നടത്തുന്ന പോരാട്ടങ്ങള്‍ അവസാനിപ്പിക്കുവാന്‍ ആകില്ലെന്ന് വികാരഭരിതനായി എ. സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഐസ്ക്രീം പാര്‍ളര്‍ പെണ്‍‌വാണിഭ കേസുള്‍പ്പെടെ വി. എസ്. നടത്തിയ നിരവധി നിയമ പോരാട്ടങ്ങളിലും മറ്റു ജനകീയ പ്രക്ഷോഭങ്ങളിലും ഇവര്‍ മൂവ്വരുമാണ് ശക്തമായ പിന്തുണ നല്‍കിയിരുന്നത്. ഇവര്‍ക്ക് പകരക്കാരെ പാര്‍ട്ടി ചര്‍ച്ച ചെയ്ത് പിന്നീട് നിശ്ചയിക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സംസ്ഥനാത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു വിവാദങ്ങളില്‍ അഭിരമിച്ച് രാഷ്ടീയ നേതൃത്വം
Next »Next Page » കലഞ്ഞൂരിലെ പാറമടകള്‍ സന്ദര്‍ശിക്കരുതെന്ന് വി.എസിനു വിലക്ക് »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine