അനൂപ് ജേക്കബ് എം. എല്‍. എ ആയി സത്യപ്രതിജ്ഞ ചെയ്തു

March 22nd, 2012
anoop-jacob-epathram
തിരുവനന്തപുരം: പിറവം മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ അനൂപ് ജേക്കബ്  എം. എല്‍.എ ആയി സത്യ പ്രതിജ്ഞ ചെയ്തു. രാവിലെ 9.30നു നിയമസഭാ ചോംബറില്‍ സ്പീക്കറുടെ മുമ്പാകെ ആയിരുന്നു അനൂപിന്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാ ചടങ്ങ് കാണുവാന്‍  അദ്ദേഹത്തിന്റെ ബന്ധുക്കളും അണികളും എത്തിയിരുന്നു. സത്യ പ്രതിജ്ഞയ്ക്കു ശേഷം സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്തനും ഉള്‍പ്പെടെ ഉള്ളവരെ നേരിട്ടു കണ്ട് സൌഹൃദം പുതുക്കി.  സഭയിലെത്തിയ പുതിയ അംഗത്തെ മന്ത്രിമാരും എം.എല്‍.എ മാരും  അഭിനന്ദിച്ചു.
മുന്‍‌മന്ത്രിയും കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയര്‍മാനുമായിരുന്ന ടി. എം. ജേക്കബ് അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു പിറവത്ത് ഉപതിരഞ്ഞെടുപ്പ് വന്നത്. ജേക്കബിന്റെ മകനും പാര്‍ട്ടി യുവജനവിഭാഗം നേതാവുമായ അനൂപിനെ യു. ഡി. എഫ് സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. സി. പി. എം നേതാവും മുന്‍ എം. എല്‍. എയുമായ എം. ജെ. ജേക്കബ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. വാശിയേറിയ മത്സരത്തില്‍ 12070 വോട്ടിനാണ് അനൂപ് സി. പി. എം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ഇതോടെ കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തിനു സഭയില്‍ പ്രാധിനിധ്യം ആയി. അനൂപിനെ മന്ത്രിയാക്കും എന്ന് യു. ഡി. എഫ് നേതാക്കള്‍ തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. അനൂപിന്റെ മന്ത്രിയായുള്ള സത്യപ്രതിജ്ഞ അടുത്തു തന്നെ ഉണ്ടാകും എന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി. കെ. ചന്ദ്രപ്പന്‍ അന്തരിച്ചു

March 22nd, 2012
C.K.Chandrappan-epathram
തിരുവനന്തപുരം: സി. പി. ഐ സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പന്‍(76) അന്തരിച്ചു. ഇന്ന് ഉച്ചക്ക് 12.10നു തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ രോഗബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചന്ദ്രപ്പനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ഇന്നലെ വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാകുകയായിരുന്നു.  മരണ സമയത്ത് സി. പി. ഐ നേതാക്കളും എം. എല്‍. എമാരും ആശുപത്രിയില്‍ ഉണ്ടയിരുന്നു. അസുഖബാധിതനായിരുന്നു എങ്കിലും ഇക്കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലും പിറവം ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളിലും ചന്ദ്രപ്പന്‍ സജീവമായിരുന്നു.
വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെട്ടിരുന്ന പുന്നപ്ര-വയലാര്‍ സമരനായകന്‍ സി. കെ. കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടി അമ്മയുടേയും മകനായി 1936-ല്‍ ആയിരുന്നു ചന്ദ്രപ്പന്റെ ജനനം. ചേര്‍ത്തലയിലും തൃപ്പൂണിത്തുറയിലും ആയിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജ്, ചിറ്റൂര്‍ ഗവണ്മെന്റ് കോളേജ് എന്നിവടങ്ങളില്‍ നിന്നായി ബിരുദവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഊര്‍ജ്ജം നന്നേ ചെറുപ്പത്തിലെ ചന്ദ്രപ്പനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന ചന്ദ്രപ്പന്‍ 1956-ല്‍ എ. ഐ. എസ്. എഫിന്റെ സംസ്ഥാന സെക്രട്ടറിയായി. വിമോചന സമരകാലത്ത് വിദ്യാര്‍ഥികളെ സംഘടിപ്പിക്കുന്നതിലും സമര രംഗത്ത് അണിനിരത്തുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചു. വിദ്യാര്‍ഥി സമരകാലത്ത് ക്രൂരമായ പോലീസ് മര്‍ദ്ദനത്തിനും വിധേയനായിട്ടുണ്ട്. ചന്ദ്രപ്പന്റെ പോരാട്ട വീര്യം കണക്കിലെടുത്ത് നന്നേ ചെറുപ്പത്തിലേ തന്നെ പല പ്രധാന ചുമതലകളും പാര്‍ട്ടി അദ്ദേഹത്തെ ഏല്പിച്ചിരുന്നു. ഗോവ വിമോചന സമരത്തിന്റെ ചുമതലയേല്‍ക്കുമ്പോള്‍ ഇരുപത് വയസ്സായിരുന്നു ചന്ദ്രപ്പന്റെ പ്രായം.  അധികാരത്തോടും സ്ഥാനമാനങ്ങളോടും അകല്‍ച്ചപാലിക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും കര്‍മ്മ നിരതനായ കറകളഞ്ഞ കമ്യൂണിസ്റ്റ്  എന്ന നിലയില്‍ എ. ഐ. വൈ. എഫിന്റെ അഖിലേന്ത്യാ പ്രസിഡണ്ട് പദവിമുതല്‍ സി. പി. ഐ സംസ്ഥാന സെക്രട്ടറി പദം വരെ പാര്‍ട്ടി അദ്ദേഹത്തെ വിശ്വാസപൂര്‍വ്വം ഏല്പിച്ചു.
1970 മുതല്‍ സി. പി. ഐ ദേശീയ കൌണ്‍സില്‍ അംഗമായ ചന്ദ്രപ്പന്‍ വെളിയം ഭാര്‍ഗവന്‍ സംസ്ഥാന്‍സെക്രട്ടറി പദവി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടറിയായത്. കൂടാതെ അഖിലേന്ത്യാ കിസാന്‍ സഭയുടെ പ്രസിഡണ്ടാണ്. മൂന്നു തവണ ലോക്‍സഭാംഗവും ഒരു തവണ നിയമസഭാംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  കെ. ടി. ഡി. സി, കേരഫെഡ് എന്നിവയുടെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ടീയപ്രവര്‍ത്തനത്തിനിടെ പലതവണ അദ്ദേഹത്തിനു ജയില്‍ വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.  ഡെല്‍ഹി, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നിവിടങ്ങളിലെ ജയിലുകളില്‍ ചന്ദ്രപ്പന്‍ രാഷ്ടീയ തടവുകാരനായിരുന്നിട്ടുണ്ട്. സി. പി. ഐ വനിതാ നേതാവും അഖിലേന്ത്യാ വര്‍ക്കിങ്ങ് വുമണ്‍സിന്റെ നേതാവുമായ ബുലുറോയ് ചൌധരിയാണ് ഭാര്യ.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പമ്പ ഉടന്‍ ശുദ്ധീകരിക്കണം: ഹൈക്കോടതി

March 22nd, 2012

PambaRiver-epathram

കൊച്ചി : നീരൊഴുക്ക് നിലച്ച് മലിനമായി കിടക്കുന്ന പമ്പ ‍ശബരിമലയിലെ വിഷു ഉത്സവത്തിനു മുന്‍പ് ശുദ്ധീകരിക്കണമെന്നു ഹൈക്കോടതി. ഇതിനായി ഇന്നു മുതല് തന്നെ പ്രവര്‍ത്തനം തുടങ്ങി ‍ 10 ദിവസം കൊണ്ട് നീരൊഴുക്കു പുനസ്ഥാപിക്കണമെന്ന് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണനും സി. ടി. രവികുമാറുമടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു.

വേനല്‍ ഇനിയും കടുത്താല്‍ നീരൊഴുക്ക് പൂര്‍ണമായി നിലയ്ക്കുമെന്നതിനാല്‍ മാലിന്യങ്ങള്‍ ജെസിബി ഉപയോഗിച്ച് ഉടന്‍ നീക്കണം. സാധാരണ കുന്നാര്‍ ഡാം തുറന്നുവിട്ടു ഈ പ്രശ്നം   ഒഴിവാക്കാന്‍ ചെയ്യാര്‍ എന്നാല്‍ അത്  മാത്രം പോരാ. മലിനീകരണനിയന്ത്രണ ബോര്‍ഡും എ. ഡി. എമ്മും ഇറിഗേഷന്‍ വകുപ്പിന്‍റെ പ്രവര്‍ത്തനത്തെ സഹായിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമലയിലെ വിഷു ഉത്സവത്തിനും മണ്ഡല മകരവിളക്കു കാലത്തും ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ തുടരണമെന്നും കോടതി.

സന്നിധാനം, പമ്പ, എരുമേലി, എന്നിവിടങ്ങളിലും ക്രമീകരണങ്ങളൊരുക്കണം. പൊലീസിന്‍റെയും ഫോറസ്റ്റിന്‍റെയും സെക്യൂരിറ്റി സംവിധാനം സീസണിലേതുപോലെ തുടരണം. ഭക്ഷ്യ സുരക്ഷ, ജലവിതരണം, മലിനീകരണം, ശുചിത്വം എന്നീ കാര്യങ്ങളില്‍ കോടതിയുടെ മുന്‍ ഉത്തരവുകള്‍ പാലിക്കണമെന്നും നിര്‍ദേശം.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആനകളിലെ ഉയരക്കാരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെ

March 21st, 2012
ramachandran-epathram
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ നാട്ടാനകളുടെ ഉയരം അളന്നപ്പോള്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഒന്നാം സ്ഥാനത്ത്. 314 സെന്റീമീറ്ററാണ് രാമചന്ദ്രന്റെ ഉയരം. തൊട്ടു പുറകില്‍ ചിറക്കല്‍ കാളിദാസനും (308.3), മൂന്നാമതായി ബാസ്‌റ്റ്യന്‍ വിനയശങ്കര്‍ (308.2)റും സ്ഥാനം പിടിച്ചു. കുട്ടം‌കുളങ്ങര അര്‍ജ്ജുനന്‍ (304), പാറമേക്കാവ് പത്മനാഭന്‍ (303),  തിരുവമ്പാടി ശിവസുന്ദര്‍ (302), തായങ്കാവ് മണികണ്ഠന്‍ (302), ചുള്ളിപ്പറമ്പില്‍ വിഷ്ണു ശങ്കര്‍ (300), ചെമ്പൂത്ര ദേവീദാസന്‍ (300) എന്നിങ്ങനെ ഒമ്പത് ഗജവീരന്മാരാണ് നിലവിലെ അളവെടുപ്പില്‍ 300 സെന്റീമീറ്ററിനു മുകളില്‍ ഉയരം ഉള്ളവര്‍. തിരുവാണിക്കാവ് രാജഗോപാല്‍ (298.3), തിരുവമ്പാടി കുട്ടിശങ്കരന്‍ (297.3),  തിരുവമ്പാടി ചന്ദ്രശേഖരന്‍ (297), ചിറക്കല്‍ മഹാദേവന്‍ (293), ശങ്കരം കുളങ്ങര മണികണ്ഠന്‍ (289), ബാസ്റ്റ്‌യന്‍ വിനയചന്ദ്രന്‍(286.1), തെച്ചിക്കോട്ട്കാവ് ദേവീദാസന്‍ (286), നന്തിലത്ത് ഗോപാലകൃഷ്ണന്‍ (285.3), പാറന്നൂര്‍ നന്ദന്‍ (286) ജയറാം കണ്ണന്‍ (284), മുള്ളത്ത് ഗണപതി (282), ചീരോത്ത് രാജീവ് (280), വരടിയം ജയറാം (275.5) തുടങ്ങിയവരാണ് ലിസ്റ്റിലെ പ്രമുഖ ആനകള്‍.
ആനകളുടെ കൂട്ടത്തില്‍ ഏറ്റവും കുഞ്ഞന്‍ 189 സെന്റീമീറ്റര്‍ മാത്രം പൊക്കമുള്ള കുട്ടിക്കൊമ്പന്‍ ചേറ്റുവ കണ്ണന്‍ ആണ്. 77 ആനകള്‍ പങ്കെടുത്ത കണക്കെടുപ്പില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകളുടെ വിവരങ്ങള്‍ എടുത്തിട്ടില്ല.  ജില്ലയിലെ ആനകളുടേയും, ഉടമകളുടേയു, പാപ്പാന്മാരുടേയും വിശദമായ വിവരം അടങ്ങുന്ന ഡാറ്റാബുക്ക് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ആനകളുടെ ഉയരം, വണ്ണം, കൊമ്പിന്റെ നീളം തുടങ്ങിയ വിവിധ വിവരങ്ങള്‍ വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശേഖരിച്ചത്. സംസ്ഥാനത്തുടനീളമുള്ള ആനകളുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

പിറവം: അനൂപ് ജേക്കബിന് തകര്‍പ്പന്‍ വിജയം!

March 21st, 2012
anoop-jacob-epathram
പിറവം: നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു. ഡി. എഫ് സ്ഥാനാര്‍ഥി മുന്‍ മന്ത്രി ടി. എം. ജേക്കബിന്റെ മകന്‍ കൂടിയായ  അനൂപ് ജേക്കബ് തകര്‍പ്പന്‍ ജയം വിജയിച്ചു. 12071 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് അദ്ദേഹം എല്‍. ഡി. എഫ് സ്ഥാനാര്‍ഥിയായ എം. ജെ. ജേക്കബിനെ പരാജയപ്പെടുത്തിയത്. 82757 വോട്ടുകളാണ് അനൂപ് ജേക്കബ് നേടിയത്. എം. ജെ ജേക്കബ് 70686 വോട്ടുകള്‍ നേടിയ‍പ്പോള്‍ ബി. ജെ. പി സ്ഥാനാര്‍ഥി 3241 വോട്ടുകള്‍ നേടി. അനൂപ് വോട്ടെണ്ണലിന്റെ എല്ലാ ഘട്ടങ്ങളിലും വ്യക്തമായ മേല്‍ക്കൈ നിലനിര്‍ത്തി. ടി. എം. ജേക്കബിന്റെ നിര്യാണം മൂലമാണ് പിറവം മണ്ഡലത്തില്‍ വേണ്ടിവന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബജറ്റ് ചോര്‍ന്നെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം -സ്പീക്കര്‍
Next »Next Page » ആനകളിലെ ഉയരക്കാരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെ »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine