
തിരുവനന്തപുരം : നാളികേര തോട്ടങ്ങളിലും നാളി കേര സംസ്കരണ ശാലകളിലും തേങ്ങ പൊതിക്കൽ, പൊട്ടിക്കൽ തുടങ്ങിയ ജോലികൾ ചെയ്യുന്ന തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി നാളികേര വികസന ബോർഡ് കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി പുതുക്കി. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി.
നിലവിൽ തെങ്ങു കയറ്റ തൊഴിലാളികൾ, നീര ടെക്നീഷ്യൻമാർ, കൃത്രിമ പരാഗണ ജോലികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് മാത്രമായി പരിമിത പ്പെടുത്തിയിരുന്ന പദ്ധതിയാണ്.
ജീവഹാനിയോ സ്ഥിരമായ അംഗ വൈകല്യമോ സംഭവിച്ചാൽ ഏഴു ലക്ഷം രൂപയും ഭാഗിക അംഗ വൈകല്യത്തിന് 3.5 ലക്ഷം രൂപയും അപകടവുമായി ബന്ധപ്പെട്ട ചികിത്സാ ചെലവുകൾക്ക് രണ്ടു ലക്ഷം രൂപ വരെയും നൽകുന്ന അപകട ഇൻഷ്വറൻസ് പരിരക്ഷ യാണ് ഈ പദ്ധതി.



തിരുവനന്തപുരം : സംസ്ഥാന യുവജനക്ഷേമ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ‘കേരളോത്സവം-2025 നുള്ള ലോഗോക്കു വേണ്ടി എൻട്രികൾ ക്ഷണിച്ചു.



























