ലാവ്‌ലിന്‍ അഴിമതിക്കേസ്: കുറ്റപത്രം വിഭജിച്ച് വിചാരണ ചെയ്യണമെന്ന് ഹൈക്കോടതി

June 18th, 2013

കൊച്ചി: ലാ‌വ്‌ലിന്‍ അഴിമതിക്കേസില്‍ കുറ്റപത്രം വിഭജിച്ച് വിചാരണ നടത്തുവാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പ്രതികളായ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സിദ്ദാര്‍ഥ് മേനോന്റേയും ഹര്‍ജിയില്‍ ആണ് വിധി. പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ള ഏഴു പ്രതികളെ ചേര്‍ത്ത് ഒരു കുറ്റപത്രവും കേസില്‍ ഇതുവരെ ഹാജരാകാത്ത എസ്.എന്‍.സി ലാ‌വ്‌ലിന്‍ കമ്പനി, കമ്പനിയുടെ പ്രസിഡണ്ടായിരുന്ന ക്ലോഡ് ടെന്‍ഡല്‍ എന്നിവരെ ഉള്‍പ്പെടുത്തി മറ്റൊരു കുറ്റപത്രം തയ്യാറാക്കും. വിദേശത്തുള്ള പ്രതികള്‍ക്ക് സമന്‍സ് പോലും കൈമാറുവാന്‍ സി.ബി.ഐക്ക് ആയിട്ടില്ല. കേസിന്റെ വിചാരണ നീണ്ടു പോകുന്നത് തന്റെ രാഷ്ടീയ ഭാവിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണെന്ന്ഹര്‍ജിയില്‍ പിണാറ്യി വിജയന്‍ ചൂണ്ടിക്കാട്ടി. നേരത്തെ ഈ വാദം സി.ബി.ഐ കോടതി അംഗീകരിച്ചിരുന്നില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി.പി. വധം : ഒരു സാക്ഷി കൂടി മൊഴി മാറ്റി

June 14th, 2013

kerala-police-epathram

കോഴിക്കോട് : ടി. പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രോസിക്യൂഷന് വീണ്ടും തിരിച്ചടി നൽകിക്കൊണ്ട് ഒരു സാക്ഷി കൂടി കോടതിയിൽ മൊഴി മാറ്റി പറഞ്ഞു. ഇതോടെ ഈയാഴ്ച്ച മൊഴി മാറ്റുന്ന സാക്ഷികളുടെ എണ്ണം മൂന്നായി. കണ്ണൂർ എരുവട്ടി തട്ടിയോട്ട് ഷിനോജാണ് കോടതിയിൽ മൊഴി മാറ്റിയത്.

കാരായി രാജനോടൊപ്പം കേസിലെ ആറാം പ്രതിയായ ഷിജിത്തിനെ കണ്ടിട്ടുണ്ട് എന്നായിരുന്നു ഷിനോജിന്റെ മൊഴിയായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ രാജനേയോ ഷിജിത്തിനേയൊ സാക്ഷിക്ക് കോടതിയിൽ വെച്ച് തിരിച്ചറിയാൻ കഴിഞ്ഞില്ല.

സി.ഐ.റ്റി.യു. വിന്റെ ഭാഗമായ കള്ള് ചെത്ത് തൊഴിലാളി സംഘടനയിൽ താൻ അംഗമാണ് എന്നതും ഷിനോജ് കോടതി മുൻപാകെ നിഷേധിച്ചു. കഴിഞ്ഞ പത്ത് വർഷമായി കെട്ടിട നിർമ്മാണ തൊഴിലാളിയായ താൻ കോൺഗ്രസ് പാർട്ടി അംഗമാണ് എന്നും ഷിനോജ് കോടതിയെ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമെന്ന് ആരോപണം

June 12th, 2013

തിരുവനന്തപുരം:സോളാര്‍ പവര്‍ പ്ലാന്റുകളും വിന്റ് മില്‍ പ്ലാന്റുകളും നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ സരിത എസ്.നായര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമെന്ന് ആരോപണം. സി.പി.എം നേതാവ് ഇ.പി.ജയരാജന്‍ എം.എല്‍.എ ആണ് നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പന്റെ മൊബൈല്‍ ഫോണിലും ക്ലിഫ് ഹൌസിലെ ഫോണിലും സരിത വിളിക്കാറുണ്ടെന്നും അറസ്റ്റിലാകുന്നതിന്റെ തൊട്ട് മുമ്പും വിളിച്ചതായും ജയരാജന്‍ പറഞ്ഞു. ഏതു തട്ടിപ്പുകാരും സ്ഥിരം വിളിക്കുന്ന അവസ്ഥയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെന്നും ഇത്തരം ആരോപണങ്ങള്‍ ഉള്ളവരാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

വ്യക്തികളേയും സ്ഥാപനങ്ങളേയും കബളിപ്പിച്ച് കോടികള്‍ തെട്ടിയെടുത്തതിന്റെ പേരിലാണ് കഴിഞ്ഞ ആഴ്ച സരിത പോലീസ് പിടിയിലായത്. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് പ്രൈ.ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി വരുന്ന ഇവര്‍ പെരുമ്പാവൂര്‍ സ്വദേശി സജ്ജാദിന്റെ പക്കല്‍ നിന്നും തമിഴ്നാട്ടില്‍ വിന്റ് ഫാമും സോളാര്‍ പ്ലാന്റും നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 40,50,000 രൂപ തട്ടിയെടുത്തിരുന്നു. ഈ കേസിലാണ് സരിതയെ പോലീസ് അറസ്റ്റ് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പി.ശശിയ്ക്കെതിരായ ലൈംഗിക ആരോപണക്കേസ്: പ്രകാശ് കാരാട്ടിനും വി.എസിനും കോടതി നോട്ടീസ്

June 11th, 2013

കണ്ണൂര്‍:സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെ ഉയര്‍ന്ന് ലൈംഗിക ആരോപണക്കേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതാക്കളോട് കോടതിയില്‍ ഹാജരാകുവാന്‍ നോട്ടീസ്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവും കേന്ദ്രകമ്മറ്റി അംഗവുമായ വി.എസ്. അച്ച്യുതാനന്ദന്‍, എല്‍.ഡി.എഫ് കണ്‍‌വീനര്‍ വൈക്കം വിശ്വന്‍ എന്നിവരോടാണ് സെപ്റ്റംബര്‍ 13 നു ഹാജരാകുവാന്‍ ആവശ്യപ്പെട്ട് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ക്രൈം പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്റര്‍ ടി.പി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് നടപടി.

സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുവാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. ശശിക്കെതിരെ ഉള്ള ലൈംഗിക ആരോപണങ്ങള്‍ പാര്‍ട്ടി നേതാക്കളും, പോലീസും ചേര്‍ന്ന് ഒതുക്കുകയായിരുന്നെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭാര്യ നല്‍കിയ പരാതിയും തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനു മുമ്പാകെ നല്‍കിയ മൊഴിയും അടങ്ങിയ രേഖകള്‍ ഹാജരാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ അച്ചടക്കവിലോപം കാട്ടിയതിന്റെ പേരില്‍ പി.ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. പ്രകാശ് കാരാട്ട്, വി.എസ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തുവെന്നും ഇത്രയും ഗുരുതരമായ ഒരു സംഗതി നടന്നിട്ടും പോലീസ് പ്രാഥമികമായ അന്വേഷണം നടത്തിയില്ലെന്ന് ആരോപിച്ചാണ് നന്ദകുമാര്‍ കോടതിയെ സമീപിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പറവൂര്‍ പീഡനക്കേസിലെ പ്രതി ആത്മഹത്യ ചെയ്തു

June 9th, 2013

കൊച്ചി: പറവൂര്‍ പെണ്‍‌വാണിഭക്കേസിലെ പ്രതി ആത്മഹത്യ ചെയ്തു. പറവൂര്‍ വാണിയക്കാട് രാജശേഖരന്‍ (70) ആണ് കേസിന്റെ വിധി നാളെ പറയാനിരിക്കെ തൂങ്ങി മരിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് സുധീര്‍ കുമാര്‍ അയല്‍‌വാസിയായ രാജശേഖരനില്‍ നിന്നും അര ലക്ഷം രൂപം കടം വാങ്ങിയിരുന്നു. ഇതിനു പകരമായി പെണ്‍കുട്ടിയെ രാജശേഖരനു ലൈംഗികമായി ഉപയോഗിക്കുവാന്‍ സുധീര്‍ നല്‍കിയെന്നാണ് പറയുന്നത്. ഏഴുതവണ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. രാജശേഖരന്‍ 103-ആം പ്രതിയാണ്. പെണ്‍കുട്ടിയുടെ പിതാവ് സുധീര്‍ ആണ് കേസില്‍ ഒന്നാം പ്രതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ മാതാപിതാക്കള്‍ പലര്‍ക്കും കാഴ്ചവെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു
Next »Next Page » ട്രെയിനില്‍ പീഡന ശ്രമം ജംബുലി ബിജുഅറസ്റ്റില്‍ »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine