ആനയെ മറച്ചു വെച്ച് വോട്ടു ചെയ്തു

April 17th, 2011

elephant-stories-epathramതിരുവനന്തപുരം: കനത്ത ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട് നീരൊലിച്ച് നില്‍ക്കുന്ന ഒരു ആന എങ്ങിനെ വോട്ടറെ സ്വാധീനിക്കും എന്ന് ചോദിച്ചാല്‍ കഴക്കൂട്ടത്തുകാര്‍ പറയും തീര്‍ച്ചയായും സ്വാധീനിക്കും എന്ന്. അത് പക്ഷെ അവനില്‍ നിന്നും ഏതെങ്കിലും വിധത്തില്‍ ഉള്ള ഭീഷണിയോ മറ്റു പ്രലോഭനമോ ഒന്നുമല്ല ഇങ്ങനെ പറയുവാന്‍ അവരെ പ്രേരിപ്പിക്കുന്നത്, മറിച്ച് കഴക്കൂട്ടം മണ്ഡലത്തില്‍ ബി. എസ്. പി. സ്ഥാനാര്‍ഥിയുടെ ചിഹ്നം ആനയാണെന്നത് മാത്രമാണ് കാരണം. തിരഞ്ഞെടുപ്പിന്റെ ചൂടും വാശിയുമൊന്നും മദക്കോളിന്റെ വന്യമായ മാനസികാവസ്ഥയില്‍ നില്‍ക്കുന്ന കാര്‍ത്തികേയനെ ബാധിക്കുന്നതേയില്ല. എങ്കിലും ചിലര്‍ക്ക് കാര്‍ത്തികേയന്റെ സാന്നിധ്യം തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് തോന്നിയെന്ന് മാത്രം.

കഴക്കൂട്ടം മണ്ഡലത്തിലെ പോളിങ്ങ് ബൂത്തുകളില്‍ ഒന്നായ തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ഉള്ളൂര്‍ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസിന്റെ സമീപത്താണ് തിരുവിതാംകൂര്‍ ദേവസ്വം കാര്‍ത്തികേയനെ തളച്ചിരുന്നത്. വോട്ടു ചെയ്യാന്‍ പോളിങ്ങ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് സ്ഥാനാര്‍ഥികളില്‍ ഒരാളുടെ ചിഹ്നം തൊട്ടപ്പുറത്ത് ജീവനോടെ നില്‍ക്കുന്നത് വോട്ടിങ്ങിനെ സ്വാധീനിച്ചേക്കാം എന്ന് കരുതി അവനെ മാറ്റിക്കെട്ടണമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ ദേവസ്വം അധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ത്തികേയന്‍ നീരില്‍ നില്‍ക്കുന്നതിനാല്‍ അത് സാധ്യമല്ലെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് വോട്ടു ചെയ്യുന്നവര്‍ കാര്‍ത്തികേയനെ കാണാത്ത വിധം ടാര്‍പ്പോളിന്‍ ഷീറ്റു കൊണ്ട് മറച്ചു കെട്ടി പ്രശ്നം പരിഹരിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു

April 10th, 2011

elephant-stories-epathramപുല്‍പ്പള്ളി : വനത്തിനുള്ളിലെ റോഡിലൂടെ പോകുകയായിരുന്ന വിദ്യാര്‍ഥിനി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുല്‍‌പ്പള്ളിയ്ക്കടുത്ത് പെരുവമ്പത്തെ ബാബുവിന്റെ മകള്‍ റിന്‍സിയാണ് (14) കൊല്ലപ്പെട്ടത്. അപ്രതീക്ഷിതമായി ആനയുടെ മുമ്പില്‍ എത്തിപ്പെടുകയായിരുന്നു റിന്‍സി. കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്ത്‌ എത്തണമെന്ന് ആവശ്യപ്പെട്ട് സംഭവ സ്ഥലത്തു നിന്നും റിന്‍സിയുടെ മൃതദേഹം നീക്കുവാന്‍ നാട്ടുകാര്‍ വിസ്സമ്മതിച്ചു.

പ്രദേശത്ത് കാട്ടാനകളുടെ ശല്യം രൂക്ഷമാണെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നടപടികള്‍ എടുക്കുന്നില്ലെന്ന പരാതിയുണ്ട്. വേനല്‍ രൂക്ഷമാകുന്നതോടെ കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങള്‍ വെള്ളത്തിനായും ഭക്ഷണത്തിനായും വനത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വരുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇതു തടയുന്നതിനാവശ്യമായ വൈദ്യുതി വേലികളോ കിടങ്ങുകളൊ ഇനിയും നിര്‍മ്മിച്ചിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ആനവാല്‍ ‌പിടിച്ചോട്ടത്തിനിടെ ആന പാപ്പാനെ കൊലപ്പെടുത്തി

April 5th, 2011

elephant-stories-epathramകൊല്ലം : പ്രസിദ്ധമായ ഉമയനെല്ലൂര്‍ ക്ഷേത്രത്തിലെ ആനവാല്‍ ‌പിടിച്ചോട്ടത്തിനിടെ ആന പാപ്പാനെ കൊലപ്പെടുത്തി. തൃക്കടവൂര്‍ ശിവരാജു എന്ന കൊമ്പനാണ് തിരുവനന്തപുരം സ്വദേശി പ്രതാപന്‍ (42) എന്ന പാപ്പാനെ കൊലപ്പെടുത്തിയത്. മൂന്നു വര്‍ഷമായി ഇയാളാണ് ശിവരാജുവിന്റെ ഒന്നാം പാപ്പാന്‍.

ഏപ്രില്‍ – മെയ് മാസങ്ങളില്‍ ചെറിയ ഇടക്കോളിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പതിവുണ്ട് ശിവരാജുവിന്. ഒരു പക്ഷെ ഇതാകാം ആനയെ പ്രകോപിത നാക്കിയതെന്ന് കരുതുന്നു.

സുബ്രമണ്യന്റേയും ഗണപതിയുടേയും ബാല ലീലകളുടെ പ്രതീകമായാണ് ആനവാല്‍ പിടിച്ചോട്ടം എന്ന ചടങ്ങ് നടത്തുന്നത്. ആറു കരകളെ പ്രതിനിധീകരിച്ച് ആളുകള്‍ നേരത്തെ തയ്യാറാക്കിയ പന്തലില്‍ നിന്നും ആനയുടെ വാലില്‍ പിടിച്ച് ക്ഷേത്ര നട വരെ ഓടുന്നതാണ് ആനവാല്‍ ‌പിടിച്ചോട്ടം എന്ന ചടങ്ങ്. ധാരാളം ആളുകള്‍ ഇത് കാണാനായി എത്താറുണ്ട്. വര്‍ഷങ്ങളായി തൃക്കടവൂര്‍ ശിവരാജുവാണ് ഈ ചടങ്ങില്‍ പങ്കെടുക്കാറ്. ഇടക്ക് ഒന്നു രണ്ടു വര്‍ഷം ശിവരാജുവിന് ഇടക്കോളു കണ്ടതിനാല്‍ മാറ്റി നിര്‍ത്തിയിരുന്നു. ഈ സന്ദര്‍ഭങ്ങളില്‍ മാത്രമേ മറ്റാനകളെ ആന‌വാല്‍ ‌പിടിച്ചോട്ടത്തിനായി നിയോഗി ക്കേണ്ടതായി വന്നിട്ടുള്ളൂ.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കിണറ്റില്‍ വീണ രംഭയെ രക്ഷപ്പെടുത്തി

March 31st, 2011

elephant-fell-in-well-epathram

വളാഞ്ചേരി: വളാഞ്ചേരിക്കടുത്ത് ആള്‍ മറയില്ലാത്ത കിണറ്റില്‍ വീണ രംഭ എന്ന പിടിയാനയെ ഇരുപത്തി നാലു മണിക്കൂര്‍ നീണ്ട ശ്രമ ഫലമായി രക്ഷപ്പെടുത്തി. കൊപ്പത്ത് എടത്തോളില്‍ തടി മില്ലുടമയായ മാനു ഹാജിയുടെ ഉടമസ്ഥതയിലുള്ള പിടിയാനയാണ് അപകടത്തില്‍ പെട്ടത്.

തിരുവേഗപ്പുറയില്‍ ചികിത്സക്കായി കൊണ്ടു വന്ന രംഭ രാത്രിയില്‍ ചങ്ങല പൊട്ടിച്ച് പുഴ നീന്തിക്കടന്ന് രണ്ടു കിലോമീറ്ററോളം ഓടി. ഇതിനിടയില്‍ അബദ്ധത്തില്‍ വീട്ടില്‍ തൊടി സൈനുദ്ദീന്റെ വീട്ടു വളപ്പിലുള്ള കിണറ്റില്‍ വീഴുകയായിരുന്നു. മിനിഞ്ഞാന്ന് പുലര്‍ച്ചെ വലിയ ശബ്ദത്തോടെ എന്തോ കിണറ്റില്‍ വന്ന് വീഴുന്ന ഒച്ചയും തുടര്‍ന്ന് ചിന്നം വിളിയും കേട്ടതോടെ സമീപത്തെ ചെറിയ ഷെഡ്ഡില്‍ താമസിക്കുകയായിരുന്ന വീട്ടുകാ‍ര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ അകപ്പെട്ട ആനയെ കണ്ടത്. അവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തുകയും പോലീസിലും ഫോറസ്റ്റ് ഓഫീസിലും വിവരം അറിയിക്കുകയും ചെയ്തു.

രാവിലെ മുതല്‍ ആനയെ കരയ്ക്കു കയറ്റുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ പതിനാറു കോലു താഴ്ചയുള്ള കിണറ്റില്‍ പത്തടിയോളം വെള്ളമുണ്ടായിരുന്നു. അതില്‍ നിന്നും നിന്നും ആനയെ പുറത്തെടുക്കുക ദുഷകരമായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ആന വീണ കിണറ്റിനടുത്തേക്ക് ജെ.സി.ബി ഉപയോഗിച്ച് വലിയ ഒരു ചാല്‍ കീറി അതിലൂടെ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുക്കുവാനായി ആനയെ ബെല്‍റ്റിട്ട് യന്ത്ര സഹായത്താല്‍ ഉയര്‍ത്തേണ്ടി വന്നു. ആന പുറകുവശം കുത്തിയാണ് വീണതെന്ന് കരുതുന്നു. എങ്കിലും കാര്യമായ പരിക്കുകള്‍ ഇല്ലെന്ന് കരുതുന്നു. എന്നാല്‍ ആന വളരെയധികം ക്ഷീണിതയാണ്. ഗ്ലൂക്കോസും മറ്റും നല്‍കി. കൂടാതെ പനമ്പട്ടയും കഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

നേരത്തെ പാലക്കാട് ഒരു കാട്ടാനക്കുട്ടി കിണറ്റില്‍ അകപ്പെട്ടപ്പോളും ഇത്തരത്തില്‍ തന്നെയായിരുന്നു കിണറ്റില്‍ നിന്നും കയറ്റിയത്. രക്ഷപ്പെട്ട ആനക്കുട്ടി കാട്ടിലേക്ക് ഓടിപ്പോയി.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

മദ്യപാനിയുടെ പ്രകോപനത്തെ തുടര്‍ന്ന് ആന ഇടഞ്ഞു

March 21st, 2011

elephant-stories-epathramതൃപ്രയാര്‍: മദ്യപാനി ആനയെ ശല്യപ്പെടുത്തി യതിനെ തുടര്‍ന്ന് തൃപ്രയാര്‍ ക്ഷേത്രത്തില്‍ ആനയിടഞ്ഞു. ഇതേ തുടര്‍ന്ന് മൂന്നു പേര്‍ക്ക് പരിക്കേറ്റു. സേതു കുളത്തിലെ ആറാട്ടു കഴിഞ്ഞ് തേവര്‍ ക്ഷേത്രത്തിലെക്ക് മടങ്ങുന്നതിനിടെ പടിഞ്ഞാറെ നടയില്‍ ആയിരുന്നു സംഭവം. തൃശ്ശൂര്‍ സ്വദേശി ഡെവീസിന്റെ ഉടമസ്ഥതയില്‍ ഉള്ള കുട്ടി ശങ്കരന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ പുറത്തിരുന്നവര്‍ ഇറങ്ങുന്ന സമയത്ത് മദ്യപിച്ചെത്തിയ ഒരാള്‍ ആനയെ ശല്യപ്പെടുത്തി. തുടര്‍ന്ന് പ്രകോപിതനായ ആനപ്പുറത്തു നിന്നും ഇറങ്ങുക യായിരുന്ന രാജീവ് എന്ന ആളെ തുമ്പി കൊണ്ട് അടിച്ചു. തടയാന്‍ ശ്രമിച്ച പാപ്പാന്‍ മനോജിനെ കുത്തുകയും ചെയ്തു. പരിക്കു പറ്റിയ ഇരുവരേയും “ആക്ട്” പ്രവര്‍ത്തകര്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആന ഇടഞ്ഞതോടെ ഭക്തര്‍ പരിഭ്രാന്തരായി. ഈ സമയം കണിമംഗലം സ്വദേശി സുബിന്‍ ഇറങ്ങുവാനാകാതെ ആനയുടെ പുറത്ത് ഇരിക്കുകയായിരുന്നു. എന്നാല്‍ ആന പിന്നീട് പരാക്രമം ഒന്നും കാട്ടാ‍തെ ശാന്തനായി.  അപ്പോഴേക്കും പ്രമുഖ ആന ചികിത്സകന്‍ ഡോ. രാജീവും ഉടമ ഡേവീസും സ്ഥലത്തെത്തി. ആനയെ വടവും ചങ്ങലയും ഉപയോഗിച്ച് ബന്ധിച്ച് വരുതിയിലാക്കി. ആന പൂര്‍ണ്ണമായും ശാന്തനായെന്ന് ഉറപ്പായതോടെ ലോറിയില്‍ കയറ്റി കൊണ്ടു പോയി. ആറാട്ടുപുഴ പൂരത്തോട നുബന്ധിച്ചുള്ള തൂടര്‍ച്ചയായ എഴുന്നള്ളിപ്പുകളും മദ്യപന്റെ അപ്രതീക്ഷിതമായ ഇടപെടലുമാകാം ആനയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

17 of 291016171820»|

« Previous Page« Previous « വി.എസ്. അച്ച്യുതാനന്ദന്‍ മലമ്പുഴയില്‍ മത്സരിക്കും
Next »Next Page » മാണിഗ്രൂപ്പില്‍ സംഘര്‍ഷം തുടരുന്നു »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine