ഗുരുവായൂര്‍ പത്മനാഭന്‍ ക്ഷീണിതന്‍

July 16th, 2010

guruvayoor-padmanabhan-epathramഗുരുവായൂര്‍ : ഗജരത്നം ഗുരുവായൂര്‍ പത്മനാഭനെ പിന്‍ കാലുകളില്‍ വാതത്തിന്റെ ലക്ഷണങ്ങളും   വാര്‍ദ്ധക്യ സഹജമായ അസ്വസ്ഥതകളും കാരണം ഡോക്ടര്‍മാര്‍ പരിശോധന നടത്തി ചികിത്സ നല്‍കുന്നു. മദപ്പാടിനെ തുടര്‍ന്ന് കുറച്ചുനാളായി ആനക്കോട്ടയിലെ കെട്ടും തറിയില്‍ ബന്ധനസ്ഥനായ പത്മനാഭന്‍ ശാരീരികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പാപ്പാന്മാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. 65 വയസ്സിനടുത്ത് പ്രായം വരുന്ന പത്മനാഭനെ ഗുരുവായൂരപ്പന്റെ പ്രത്യക്ഷ സാന്നിധ്യമായാണ് ആരാധകര്‍ കാണുന്നത്. ദേവസ്വ അധികാരികള്‍ വളരെ ശ്രദ്ധാപൂര്‍വ്വമായ പരിചരണം ആണ് ഇവനു നല്‍കുന്നത്. പ്രായാധിക്യം കൊണ്ട് പല്ലുകള്‍ക്ക് തേയ്മാനം വന്നതിനാല്‍ പനമ്പട്ട തിന്നുവാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ചോറും മറ്റും ഉരുട്ടി വലിയ ഉരുളകളാക്കിയാണ് നല്‍കുന്നത്. ക്ഷീണം കുറയുവാനും മറ്റും ഉള്ള മരുന്നുകളും നല്‍കുന്നുണ്ട്.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒറ്റപ്പാലത്തെ ഈ.പി ബ്രദേഴ്സ് ആണ് പത്മനാഭനെ ഗുരുവായൂരപ്പനു നടയിരുത്തിയത്. കേരളത്തിലെ ഉത്സവപ്പറമ്പുകളീല്‍ ഏറേ കീര്‍ത്തിയും ആരാധകരും ഉള്ള ഇവനെ പക്ഷെ അടുത്തകാലത്തായി മറ്റു ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് അയക്കാറില്ല.  ഗുരുവായൂരപ്പന്റെ തിടമ്പെറ്റുവാന്‍ മാത്രമാണ് ഇപ്പോള്‍ ഇവന്‍ പുറത്ത് പോകാറുള്ളത്.  ആനക്കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുകക്ക് ഏക്കം പോയ ആനയാണ് ഗുരുവായൂര്‍ പത്മനാഭന്‍.2004-ല്‍  നെന്മാറ വല്ലങ്ങി ഉത്സവത്തിനു റെക്കോര്‍ഡ് തുകയായ 2,22,222 രൂപയ്ക്ക് വല്ലങ്ങി ദേശക്കാര്‍ ഇവനെ ഏക്കം കൊണ്ടത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

തടി കയറ്റാന്‍ ആന, നോക്കുകൂലി വാങ്ങാന്‍ യൂണിയ‌ന്‍‌കാര്‍

June 30th, 2010

elephant-keralaഅടൂര്‍ : നോക്കു കൂലിക്കെതിരെ യൂണിയന്‍ നേതാക്കള്‍ എന്തൊക്കെ പറഞ്ഞാലും പ്രമേയം പാസ്സാക്കിയാലും, അതൊന്നും ബാധകമല്ലെന്നാണ് തൊഴിലാളികളുടെ ഭാഷ്യം. ആനയെക്കൊണ്ട് ലോറിയില്‍ മരം കയറ്റി, അതിനു നോക്കുകൂലി വാങ്ങിയാണ് അവര്‍ ഇത് ഒന്നു കൂടെ വ്യക്തമാക്കിയത്.

അടൂര്‍ മേലൂട് ലക്ഷ്മിശ്രീയില്‍ സുരേന്ദ്രന്‍ വീടു പണിക്കായി വാങ്ങിയ തേക്ക്, ലോറിയില്‍ കയറ്റിയത് ആനയെ കൊണ്ടു വന്നാണ്. ലോറിയില്‍ കയറ്റുവാന്‍ അല്പം ബുദ്ധിമുട്ടുള്ള ഒരു സ്ഥലത്തായിരുന്നു തടി കിടന്നിരുന്നത്. തങ്ങള്‍ക്ക് ഈ തടി ലോറിയില്‍ കയറ്റുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സുരേന്ദ്രന്‍ ആനയെ കൊണ്ടു വന്നത്. എന്നാല്‍ ലോറിയില്‍ മരം കയറ്റി പുറപ്പെട്ടപ്പോള്‍ സി. ഐ. ടി. യു. ഉള്‍പ്പെടെ പ്രമുഖ യൂണിയനില്‍ പെട്ട തൊഴിലാളികള്‍ ലോറി തടഞ്ഞു നോക്കു കൂലി ആവശ്യപ്പെട്ടു. ആദ്യം പണം നല്‍കുവാന്‍ വിസമ്മതിച്ചെങ്കിലും തന്റെ കയ്യില്‍ നിന്നും നിര്‍ബന്ധമായി 1500 രൂപ നോക്കുകൂലി യായി വാങ്ങിയെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു. ഇതിനിടയില്‍ ലോറിയില്‍ നിന്നും താഴെ വീണ ചെറിയ തടി കയറ്റുവാന്‍ അവര്‍ തയ്യാറായതുമില്ല.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നോക്കു കൂലി ഇപ്പോഴും പിരിക്കുന്നുണ്ടെന്ന ആരോപണത്തെ ശരി വെക്കുന്നതാണ് ഈ സംഭവം. ജെ. സി. ബി., ടിപ്പര്‍ ലോറി എന്നിവ ഉപയോഗിച്ച് നടത്തുന്ന ജോലികള്‍ക്ക് പോലും നോക്കുകൂലി വാങ്ങി പൊതുജനത്തെ ചൂഷണം ചെയ്യുവാന്‍ സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിനു യാതൊരു മടിയുമില്ല. ഭീഷണി ഭയന്ന് പലപ്പോഴും സാധാരണക്കാര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന തുക നല്‍കേണ്ടി വരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

പേപ്പട്ടിയുടെ കടിയേറ്റ ആന ചരിഞ്ഞു

June 26th, 2010

elephant-stories-epathramപാലക്കാട് : പേപ്പട്ടിയുടെ കടിയേറ്റ് ചികിത്സയില്‍ ആയിരുന്ന ആന ചരിഞ്ഞു. പാലക്കാട് കുഴല്‍മന്ദത്ത് തടിമില്‍ നടത്തുന്ന ബാല സുബ്രമണ്യത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള  ശങ്കരന്‍ കുട്ടി എന്ന ആനയാണ് ചരിഞ്ഞത്. ഏകദേശം നാല്പതു വയസ്സുള്ള കൊമ്പനെ മൂന്നു മാസം മുമ്പാണ് പേപ്പട്ടി കടിച്ചത്.   ഇതിനെ തുടര്‍ന്ന് ആന ചികിത്സ യിലായിരുന്നു.

ഏതാനും ദിവസം മുമ്പ് രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ആനയുടെ ഉമിനീരും മറ്റും മണ്ണുത്തി വെറ്റിനറി സര്‍വ്വകലാശാലയില്‍ പരിശോധന നടത്തി ആനയ്ക്ക് പേ വിഷ ബാധയേ റ്റതാണെന്ന് സ്ഥിരീകരിച്ചു.

അസാധാരണമായ ശബ്ദം പുറപ്പെടുവിക്കുകയും, വായില്‍ നിന്നും നുരയും പതയും വരികയും ചെയ്തു അസ്വസ്ഥനാ‍യി കാണപ്പെട്ട  ആന ചങ്ങല പൊട്ടിക്കുവാന്‍ ശ്രമിക്കുകയും മറ്റും ചെയ്തിരുന്നു. വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ചരിഞ്ഞ അനയെ പിന്നീട് വാളയാര്‍ വന മേഖലയില്‍ സംസ്കരിച്ചു. പേപട്ടി കടിച്ചു ആന ചരിയുന്നത് അപൂര്‍വ്വമാണ്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

തിരുനക്കര ശിവന്‍ ഇടഞ്ഞു

June 23rd, 2010

elephant-keralaകിളിരൂര്‍ : തിരുനക്കര ശിവന്‍ എന്ന കൊമ്പന്‍ കിളിരൂരിനു സമീപം ഇടഞ്ഞു. കിളിരൂര്‍ ക്ഷേത്രത്തിനു സമീപത്ത് തളച്ചിരുന്ന ആനയെ രണ്ടാം പാപ്പാന്‍ ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് ഇടഞ്ഞത്. നട പൂട്ടിയിരുന്ന ചങ്ങല ആന വലിച്ചു പൊട്ടിക്കുകയും അടുത്തുണ്ടായിരുന്ന മരം കുത്തി മറിച്ചിടുകയും ചെയ്തു.  ആനയിടഞ്ഞ വാര്‍ത്ത പരന്നതോടെ ധാരാളം ആളുകള്‍ ഓടി കൂടി. ഇതിനിടയില്‍ മയക്കു വെടി വെയ്ക്കുവാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. ആനയുടെ ഒന്നാം പാപ്പാന്‍ വന്നാല്‍ ആനയെ ശാന്തനാക്കുവാന്‍ കഴിയും എന്ന് അവര്‍ അറിയിച്ചു. ആനയെ ബന്ധനസ്ഥ നാക്കിയ ശേഷം രണ്ടാം പാപ്പനെ ഏല്പിച്ച് വീട്ടിലേക്ക് പോയ ഒന്നാം പാപ്പാന്റെ അസാന്നിധ്യത്തില്‍ ആനയെ ചട്ടമാക്കുവാന്‍ രണ്ടാം പാപ്പാന്‍ ശ്രമിച്ചതാണ് ആനയെ പ്രകോപിതനാക്കിയത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

നാട്ടാനകള്‍ക്ക് ഇനി വിശ്രമ കാലം

June 9th, 2010

elephantതൃശ്ശൂര്‍ : ജനുവരി മുതല്‍ മെയ് മാസം വരെ നീളുന്ന ഉത്സവ സീസണ്‍ കഴിഞ്ഞതോടെ കേരളത്തിലെ നാട്ടാനകള്‍ക്ക് ഇനി വിശ്രമത്തിന്റെയും സുഖ ചികിത്സയുടേയും നാളുകള്‍. ആയ്യുര്‍വേദ വിധി പ്രകാരം ഉള്ള പ്രത്യേക ചികിത്സകള്‍ ആണ് കൃത്യമായി പരിപാലിക്കപ്പെടുന്ന ആനകള്‍ക്ക് നല്‍കുക. പല ആനകള്‍ക്കും നീരുകാലം ജൂണ്‍ – ജനുവരി വരെ ഉള്ള കാലയളവില്‍ ആയിരിക്കും. അതു കൊണ്ടു തന്നെ ഉത്സവങ്ങള്‍ ഇല്ലാത്ത ഈ സമയം അവയ്ക്ക്  യഥാവിധി നീര് ഒഴുകി പോകുന്നതിനും കൃത്യമായ വിശ്രമത്തിനും ഉള്ള അവസരമായി മാറുന്നു.

തൃശ്ശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ ആണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉത്സവങ്ങള്‍ നടക്കുന്നത്. ആറായിരം മുതല്‍ മുകളിലേക്കാണ് ആനയുടെ ഒരു ദിവസത്തെ ഏക്കത്തുക. ഡിമാന്റനുസരിച്ച് ഒരു ലക്ഷം രൂപ വരെ പ്രതിദിനം ഏക്കത്തുക വാങ്ങുന്ന ആനകള്‍ കേരളത്തില്‍ ഉണ്ട്. തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്‍, മന്ദലാംകുന്ന് കര്‍ണ്ണന്‍, പുത്തന്‍കുളം അനന്ദപത്മനാഭന്‍, ചെര്‍പ്ലശ്ശേരി പാര്‍ഥന്‍,  ഊട്ടോളി രാജശേഖരന്‍, ബാസ്റ്റ്യന്‍ വിനയശങ്കര്‍, ചുള്ളിപ്പറമ്പില്‍ വിഷ്ണു ശങ്കര്‍ തുടങ്ങിയ ആനകള്‍ക്ക്  കേരളത്തിലെ ഉത്സവങ്ങളില്‍ നല്ല ഡിമാന്റ് ആയിരുന്നു. തലയെടുപ്പിലും ഉയരത്തിലും ഒന്നാമനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെ ആയിരുന്നു  ഈ വര്‍ഷവും കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍ ഒന്നാമന്‍. ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ രാമചന്ദ്രന്റെ ഏക്കത്തുക പലപ്പോഴും ലേലത്തിലൂടെയാണ് ഉറപ്പിക്കുക പതിവ്.

കേരളത്തിലെ ആനയുടമകളുടെ പ്രധാന വരുമാന മാര്‍ഗ്ഗം ഉത്സവങ്ങളില്‍ നിന്നും ലഭിക്കുന്ന ഏക്കത്തുകയാണ്. ഈ സീസണില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഒരു വര്‍ഷം മുഴുവന്‍ ആനയെ പരിചരിക്കുവാന്‍ ആവശ്യമായ തുക കണ്ടെത്തുന്നത്. ഇതിനിടയില്‍ ഇടയുകയോ മദപ്പാടില്‍ ആകുകയോ ചെയ്താല്‍ അത് ഉടമയ്ക്ക് വലിയ സാമ്പത്തീക ബാധ്യത വരുത്തി വെയ്ക്കുന്നു. കഴിഞ്ഞ സീസണില്‍ ആനയിടഞ്ഞതിനെ തുടര്‍ന്ന് ഏഴ് പേരോളം കൊല്ലപ്പെട്ടിരുന്നു.

ആനകള്‍ക്ക്  മാത്രമല്ല അവയെ വഴി നടത്തുന്ന പാപ്പാന്മാര്‍ക്കും ഇത് വിശ്രമത്തിന്റെ കാലമാണ്. പ്രത്യേകിച്ചും ഒന്നാം പാപ്പാന്മാര്‍ക്ക്. പല ആനകളും ഇവര്‍ക്ക് മാത്രം വഴങ്ങുന്നവര്‍ ആയിരിക്കും. ഉത്സവപ്പറമ്പുകളില്‍ നിന്നും ഉത്സവപ്പറമ്പു കളിലേക്കുള്ള പ്രയാണത്തിനിടയില്‍ പലപ്പോഴും ഇവര്‍ക്ക് വീട്ടുകാര്‍ക്കൊപ്പം കഴിയുവാന്‍ അവസരം ലഭിക്കില്ല. സീസണ്‍ കഴിഞ്ഞു ആനയെ ബന്ധവസ്സാക്കിയാല്‍ പിന്നെ ഇവര്‍ ഇല്ലെങ്കിലും സഹായികള്‍ക്ക് ആനയെ പരിചരിക്കുവാനാകും. പലപ്പോഴും ഈ സമയത്താണ് പല പാപ്പാന്മാരും  പുതിയ ആനകള്‍ക്കൊപ്പം ജോലിക്ക് ചേരുന്നത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

26 of 291020252627»|

« Previous Page« Previous « തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക നല്‍കാന്‍ ധാരണയായി
Next »Next Page » കേരളത്തില്‍ “മാധ്യമ” പനി പടരുന്നു »



  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine