പുല്‍പ്പള്ളി : കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് വയനാട്ടില്‍ പതിവായി. കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് നിയന്ത്രിക്കുവാനായി കാടിന്റെ അതിര്‍ത്തികളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ വേലികള്‍ പൊളിഞ്ഞതും, കിടങ്ങുകള്‍ പലയിടങ്ങളിലും മണ്ണു വീണ് നികന്നതും മൂലം ആനകള്‍ക്ക് നിഷ്പ്രയാസം കടന്നു വരാവുന്ന സ്ഥിതിയാണ്. പുല്‍പ്പള്ളി, നടവയല്‍, വടക്കനാട്, തൃശ്ശിലേരി തുടങ്ങി പലയിടങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്.
പ്രധാനമായും വാഴ കൃഷിയാണ് കാട്ടാന ശല്യം മൂലം നശിക്കുന്നത്. കൂടാതെ കവുങ്ങും, ഇഞ്ചിയും മറ്റും ആനക്കൂട്ടത്തിന്റെ മേയലിനിടയില്‍ നശിപ്പിക്കപ്പെടുന്നു. ഇക്കഴിഞ്ഞ ദിവസം നടവയല്‍ പ്രദേശത്ത് മാനുവെല്‍ എന്നയാളിന്റെ വീടിനു നേരെ കാട്ടാന ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ വീടിന്റെ മേല്‍ക്കൂരയും അതിനോട് ചെര്‍ന്നുള്ള ഷെഡ്ഡിനും കേടുപാടുകള്‍ സംഭവിച്ചു. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് വീട്ടിലെ വളര്‍ത്തു നായക്ക് പരിക്കു പറ്റി. രാത്രി പത്തു മണിയോടെ നാട്ടിലിറങ്ങിയ ആന പുലര്‍ച്ച വരെ സമീപത്ത് ഭീതി വിതച്ചു. ഒടുവില്‍ കാട്ടിലേക്ക് സ്വയം പിന്‍വാങ്ങി.
വയനാടിന്റെ പല ഭാഗങ്ങളിലും നാട്ടുകാര്‍ കാട്ടാന ശല്യത്തിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയില്ലെന്ന പരാതിയുണ്ട്. ഓണ വിപണി പ്രതീക്ഷിച്ച് വാഴകൃഷി നടത്തുന്നവര്‍ക്ക് കാട്ടനകള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. സോളാര്‍ വേലി സ്ഥാപിച്ചും, വനാതിര്‍ത്തിയില്‍ കിടങ്ങു കുഴിച്ചും, ഇവയുടെ നാട്ടിലേയ്ക്കുള്ള കടന്നു വരവ് നിയന്ത്രി ക്കാമെന്നിരിക്കെ, അധികൃതരുടെ ഭാഗത്തു നിന്നും ഉള്ള അനാസ്ഥ കൃഷിക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. രാത്രിയില്‍ കാവലിരുന്നു പാട്ട കൊട്ടിയും, പടക്കം പൊട്ടിച്ചുമാണ് കൃഷിക്കാര്‍ കാട്ടാനയെ വിരട്ടിയോടിക്കുന്നത്.