വാളയാര്‍: വാളയാര്‍ വന മേഖലയില്‍ ചുള്ളിമടയ്ക്ക സമീപം ട്രെയിന്‍ തട്ടി കാട്ടാന ചരിഞ്ഞു. മംഗലാപുരം – ചെന്നൈ മെയില്‍ ആണ് രാത്രി പത്തു മണിയോടെ ട്രാക്കിലൂടെ കടന്നു പോകുകയായിരുന്ന ആനയെ ഇടിച്ചത്. അപടത്തില്‍ പെട്ട ആനയ്ക്കൊപ്പം ഉണ്ടായിരുന്ന കാട്ടാനക്കൂട്ടം സംഭവ സ്ഥലത്തിനരികില്‍ ഏറെ നേരം നിലയുറപ്പിച്ചിരുന്നു. അപകട വിവരം അറിഞ്ഞ് റെയില്‍വേ അധികൃതര്‍ സ്ഥലത്തെ ത്തിയിട്ടുണ്ട്. വാളയാര്‍ വന മേഖലയില്‍ ഇടയ്ക്കിടെ ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. വനത്തിനുള്ളിലൂടെ കടന്നു പോകുന്ന റെയില്‍വേ ട്രാക്കില്‍ പലപ്പോഴും രാത്രി കാലങ്ങളില്‍ ആണ് അപകടം ഉണ്ടാകുന്നത്. ഇതേ തുടര്‍ന്ന് കാട്ടാനകള്‍ ട്രാക്കില്‍ ഇറങ്ങുവാ തിരിക്കുവാന്‍ വേണ്ട മുന്‍ കരുതലുകള്‍ റെയില്‍വേയുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.



കുളത്തുങ്കല്‍ : ഒരു കൌതുകത്തിനു ആനപ്പുറത്ത് കയറിയ ആളെ ആന കുടഞ്ഞിട്ട് കുത്തിക്കൊന്നു. മണിമല വേലം മുറിയില്‍ രഘുവരന്‍ നായരാണ് (51) ആനയുടെ കൂത്തേറ്റ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കുളത്തുങ്കലില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തടി പിടിക്കുവാന്‍ കൊണ്ടു വന്ന ആനയെ തടി പിടുത്തത്തിനു ശേഷം തളയ്ക്കുവാന്‍ കൊണ്ടു പോകും വഴിയാണ് രഘുവരന്‍ നായര്‍ ആനപ്പുറത്ത് കയറിയത്. അലപ ദൂരം സവാരി ചെയ്തു ആനയെ തളയ്ക്കുവാന്‍ ഉള്ള സ്ഥലത്തെത്തി. ഇതിനിടയില്‍ പാപ്പന്റെ ശ്രദ്ധ തെറ്റിയതോടെ ആന രഘുവരന്‍ നായരെ കുടഞ്ഞിട്ട് കുത്തുകയായിരുന്നു. ശരീരത്തില്‍ കുത്തേറ്റ രഘുവരന്‍ നായര്‍ക്ക് ഗുരുതരമായ പരിക്കേല്ക്കുകയും മരണം സംഭവിക്കുകയും ചെയ്തു. രഘുവരന്‍ നായരെ കൊന്ന കൊമ്പന്‍ പിന്നീട് പ്രകോപനം ഒന്നും കാണിച്ചില്ല.
വയനാട് : 40 മണിക്കൂറിലേറെ മരണവുമായി മല്ലിട്ട കാട്ടാന ചരിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചെട്യാലത്തൂരില്‍ വയലില്‍ ചെളിയില്‍ പുതഞ്ഞ് അവശ നിലയില്‍ കാട്ടാനയെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും പോലീസും വിദഗ്ദ്ധരായ ഡോക്ടര്‍മാരും സ്ഥലത്ത് എത്തിയിരുന്നു.
























