
കൊച്ചി: കേരളത്തില്‍ എത്തിയ കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ ബാറ്റണ്‍ കൊച്ചിയില്‍ ആനപ്പുറത്ത് കയറ്റിയത് വിവാദമാകുന്നു. ബാറ്റണ്‍ മൃഗങ്ങളുടെ മേല്‍ വെയ്ക്കുന്നത് ബാറ്റണ്‍ കൈകാര്യം ചെയ്യേണ്ടത് സംബന്ധിച്ചുള്ള നിയമാവലികള്‍ക്ക് വിരുദ്ധമാണെന്നും വന്യജീവി നിയമത്തിനും എതിരാണെന്നും ആരോപിച്ച് ആനപ്രേമി സംഘം പ്രവര്‍ത്തകര്‍ പരാതിയുമായി രംഗത്തെത്തി. ജില്ലാ കളക്ടര്‍ ഡോ. ബീനയുള്‍പ്പെടെ ഉള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് ബാറ്റണ്‍ ആനപ്പുറത്ത് കയറ്റി പ്രദര്‍ശിപ്പിച്ചത്. ഇതു സംബന്ധിച്ച് പരാതി പ്രധാനമന്ത്രി യുള്‍പ്പെടെ ഉള്ളവര്‍ക്ക് നല്‍കുമെന്നും കോടതിയെ സമീപിക്കുമെന്നും ആനപ്രേമി സംഘം പ്രസിഡണ്ട് വെങ്കിടാചലം വ്യക്തമാക്കി.



അമ്പലപ്പുഴ: ശ്രീകൃഷണ ജയന്തിയോട നുബന്ധിച്ചുള്ള ഘോഷ യാത്രയില്‍ പങ്കെടുപ്പി ക്കുവാനായി കൊണ്ടു വന്ന ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തി. അമ്പലപ്പുഴ വിജയ കൃഷണന്‍ എന്ന കൊമ്പന്‍ ആണ് ഇടഞ്ഞത്. ഇരട്ടക്കുളങ്ങര ക്ഷേത്രത്തില്‍ കൊണ്ടു വന്ന വിജയ കൃഷണന്‍ രാവിലെ തിടമ്പേറ്റു ന്നതിനിടയില്‍ ഇടയുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്ര പരിസരത്ത് ചുറ്റിത്തിരിഞ്ഞ ആന അര മണിക്കൂറോളം പരിഭ്രാന്തി പരത്തി. ഒരു തെങ്ങ് കുത്തി മറിച്ചു. പൊതുവില്‍ ശാന്ത സ്വഭാവ ക്കാരനായ കൊമ്പന്‍ പെട്ടെന്നാണ് അക്രമകാരിയായത്.
തൃക്കാക്കര: കേരളത്തിലെ പ്രമുഖ വാമന മൂര്‍ത്തി ക്ഷേത്രമായ തൃക്കാക്കരയില്‍ പകല്‍ പൂരം ഗംഭീരമായി നടന്നു. ചിങ്ങം ഒന്നിനു തുടങ്ങുന്ന മലയാള വര്‍ഷത്തില്‍ കേരളത്തിലെ ആദ്യത്തെ പൂരമാണ് തൃക്കാക്കരയിലേത്. തലയെടുപ്പുള്ള ഒമ്പത് ഗജ വീരന്മാര്‍ അണി നിരന്ന ഉത്സവം കാണുവാന്‍ സ്വദേശികളും വിദേശികളുമായി നിരവധി പേര്‍ എത്തിയിരുന്നു.
























