മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും

November 5th, 2025

minister-k-b-ganesh-kumar-ePathram
തൊടുപുഴ : മൂന്നാറില്‍ വെച്ച് വിനോദ സഞ്ചാരിയായ മുംബൈ സ്വദേശിനിക്കു ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നു മോശം അനുഭവം ഉണ്ടായ സംഭവത്തില്‍ കുറ്റക്കാരായ എല്ലാ ഡ്രൈവർമാരുടെയും ലൈസന്‍സ് റദ്ദാക്കും എന്ന് സംസ്ഥാന ഗതാഗത വകുപ്പ് വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍.

അറസ്റ്റിലായ ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് ആര്‍. ടി. ഒ. ക്ക് കത്തു നല്‍കി. ഇവരുടെ വാഹന പെര്‍മിറ്റ് റദ്ദു ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ ലൈന്‍ ടാക്‌സി ഒരിടത്തും നിര്‍ത്തലാക്കിയിട്ടില്ല.

മൂന്നാറിലും ഓണ്‍ ലൈന്‍ ടാക്‌സി ഓടും. തടയാന്‍ ടാക്‌സി തൊഴിലാളികള്‍ക്ക് അവകാശമില്ല. മൂന്നാറില്‍ ഉണ്ടായത് തനി ഗുണ്ടായിസം ആയിരുന്നു. ഓണ്‍ ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരും തൊഴിലാളികളാണ്. ഒരു തൊഴിലാളി മറ്റൊരു തൊഴിലാളിക്കു ശല്യം ആവരുത്. ഡബിള്‍ ഡെക്കര്‍ ബസ്സു വന്നപ്പോഴും ടാക്‌സി ഡ്രൈവര്‍മാര്‍ ഇതേ നിലപാട് സ്വീകരിച്ചു. അതിന്റെ ഫലം അവര്‍ അനുഭവിച്ചു. മൂന്നാറില്‍ പരിശോധന ശക്തമാക്കും. പിഴ അടക്കാത്തവർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കും.

ഓൺ ലൈനിൽ ബുക് ചെയ്ത ടാക്സിയിൽ എത്തിയ മുംബൈ സ്വദേശി ജാന്‍വി എന്ന പ്രൊഫസർക്കാണ് മൂന്നാറില്‍ ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും മോശം അനുഭവം ഉണ്ടായതായി സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.

മൂന്നാറിൽ ഓണ്‍ ലൈന്‍ ടാക്സി അനുവദിക്കുകയില്ല എന്നും പറഞ്ഞു ഇവര്‍ സഞ്ചരിച്ച കാർ മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാര്‍ തടയുകയായിരുന്നു. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിച്ചു എങ്കിലും സംഭവ സ്ഥലത്തു എത്തിയ പോലീസ് ഉദ്യോഗസ്ഥർ ടാക്സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.

ഇക്കാര്യം ഇവരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നുണ്ട്.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും

October 21st, 2025

norka-care-mobile-app-ePathram
തിരുവനന്തപുരം : പ്രവാസി കേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക-റൂട്ട്‌സ് വഴി നടപ്പിൽ വരുത്തിയ സമഗ്ര ആരോഗ്യ അപകട ഇൻഷ്വറൻസ് പദ്ധതിയായ നോർക്ക കെയർ സേവനങ്ങൾക്ക് വേണ്ടി മൊബൈൽ ആപ്പ് നിലവിൽ വന്നു. ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും നോർക്ക കെയർ ഡൗൺ ലോഡ് ചെയ്യാം.

ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുളള രണ്ടു കുട്ടികൾ) 13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണൽ അപകട ഇൻഷ്വറൻസ് പരി രക്ഷയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ പദ്ധതി.

2025 നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ പ്രവാസി കേരളീയർക്ക് ലഭ്യമാകും. നിലവിൽ കേരള ത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികൾ വഴി പ്രവാസി കേരളീയർക്ക് ക്യാഷ്‌ ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. സാധുവായ നോർക്ക പ്രവാസി ഐ. ഡി, സ്റ്റുഡന്റ് ഐ. ഡി. എൻ. ആർ. കെ. ഐ. ഡി. കാർഡുളള പ്രവാസികൾക്ക് നോർക്ക കെയറിൽ അംഗമാകാം. P R D,  F B Page , Twitter X

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം

October 9th, 2025

social-media-usage-police-officials-to-submit-affidavit-ePathram

കൊച്ചി : പോലീസ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു എങ്കിൽ മേലുദ്യോഗസ്ഥരിൽ നിന്നും മുൻ‌കൂർ അനുമതി തേടിയിരിക്കണം എന്ന് സംസ്ഥാന പോലീസ് മേധാവി. ഓരോരുത്തരും ഏതൊക്കെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ സജീവമാണ് എന്നുള്ളതും ഏതെല്ലാം വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പു കളിലെ അംഗങ്ങൾ എന്നും മേലുദ്യോഗസ്ഥരെ അറിയിക്കണം.

മാത്രമല്ല പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചു മാത്രമേ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകളും അഭിപ്രായങ്ങളും രേഖ പ്പെടുത്തുകയുള്ളൂ. പോലീസ് സേനയുടെ പ്രതിച്ഛായ, മാന്യത, അഖണ്ഡത എന്നിവക്ക് ഹാനികരമായ പ്രവർത്തനങ്ങൾ ഉണ്ടാവുകയില്ല. നിയമ പാലകൻ എന്ന നിലവാരം ഉറപ്പാക്കും.

ഔദ്യോഗിക രഹസ്യ രേഖകൾ പങ്കിടുക, മറ്റുള്ളവർക്ക് ഫോർ വേഡ് ചെയ്യുക, പ്രചരിപ്പിക്കുക എന്നീ നട പടികൾ ഉണ്ടാവുകയില്ല എന്നും ഇവ ലംഘിച്ചാൽ ശിക്ഷാ നടപടി സ്വീകരിക്കാൻ തയ്യാറാണ് എന്നും സത്യ വാങ്മൂലം എഴുതി ഒപ്പിട്ടു നൽകണം. ഓരോ പോലീസ് സ്റ്റേഷനുകളിലെയും ഇൻസ്‌പെക്ടർ മാർക്കാണ് സത്യവാങ്മൂലം നൽകേണ്ടത്.

ഇൻസ്പെക്ടർമാർ സ്റ്റേഷൻ പരിധി വിട്ടു പോകുമ്പോൾ ജില്ലാ പോലീസ് മേധാവിയെ അറിയിക്കണം എന്നും ഉത്തരവിൽ പറയുന്നു. പോലീസുകാരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും വാട്സാപ്പ് ഗ്രൂപ്പുകളും ഇനി സംസ്ഥാന രഹസ്യ അന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ ആയിരിക്കും.

പോലീസുകാരുടെ ചില സോഷ്യൽ മീഡിയാ പോസ്റ്റുകൾ പോലീസ് സേനക്കും സർക്കാരിനും കളങ്കം ഉണ്ടാക്കുന്നു എന്ന് കണ്ടെത്തുകയും ഉദ്യോഗസ്ഥരുടെ പോസ്റ്റിന് എതിരെ പരാതികൾ ഉയരുകയും ചെയ്തു. ഇതോടെയാണ് പുതിയ നീക്കം എന്നാണു റിപ്പോർട്ടുകൾ. Image Credit : F B Page

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അർബുദ രോഗികൾക്ക് യാത്രാ സൗജന്യം

October 9th, 2025

minister-k-b-ganesh-kumar-ePathram

തിരുവനന്തപുരം : കേരളത്തിൽ ഉടനീളം അർബുദ രോഗികൾക്ക് ചികിത്സാ ആവശ്യങ്ങൾക്കായി കെ. എസ്. ആർ. ടി. സി ബസ്സുകളിൽ യാത്രാ സൗജന്യം അനുവദിക്കും എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ നിയമ സഭയിൽ അറിയിച്ചു. സൂപ്പർ ഫാസ്റ്റ് മുതൽ ഓർഡിനറി വരെയുള്ള എല്ലാ വിഭാഗം ബസ്സുകളിലും സൗജന്യ യാത്ര സാധ്യമാക്കും.

റേഡിയേഷൻ, കീമോ തുടങ്ങി അർബുദം സംബന്ധമായ ഏത് ആവശ്യത്തിനും പദ്ധതി ഉപയോഗപ്പെടുത്താം. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുവന്നവർക്കും പദ്ധതി സഹായകരമാണ്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും

October 6th, 2025

nk-akbar-guruvayur-mla-2021-ePathram
തൃശൂർ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ തീര പ്രദേശത്ത് താമസിക്കുന്ന അറുന്നൂറിലധികം തീര ദേശ നിവാസികൾക്ക് പട്ടയം അനുവദിക്കുന്ന നടപടി 2025 ഡിസംബർ മാസത്തോടെ പൂർത്തീകരിക്കാൻ ജില്ലാ റവന്യു അസംബ്ലിയിൽ തീരുമാനിച്ചു എന്നു എൻ. കെ. അക്ബർ എം. എൽ. എ. അറിയിച്ചു.

ചാവക്കാട് നഗരസഭ, കടപ്പുറം, പുന്നയൂര്‍, പുന്നയൂര്‍ ക്കുളം പഞ്ചായത്തുകളിലെ കടല്‍ പുറമ്പോക്ക്, അണ്‍ സര്‍വ്വേ ലാന്‍റ് എന്നിവയില്‍ താമസിക്കുന്ന 600 ഓളം പേര്‍ക്ക് പട്ടയം അനുവദിക്കുന്നതിന് 2024 ഒക്ടോബര്‍ മാസത്തില്‍ കൂടിയ നിയമസഭാ സമ്മേളനത്തില്‍ എന്‍. കെ. അക്ബര്‍ എം. എല്‍. എ. ആവശ്യപ്പെട്ടിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലത്തിലെ ചാവക്കാട് താലൂക്ക് പരിധിയില്‍ വരുന്ന കടപ്പുറം, മണത്തല, പുന്നയൂര്‍, പുന്നയൂര്‍ ക്കുളം വില്ലേജുകളിലെ അണ്‍ സര്‍വ്വേഡ് കടല്‍ പുറമ്പോക്ക് 1961 ലെ സര്‍വ്വേ ആന്‍റ് ബൌണ്ടറീസ് ആക്ട് പ്രകാരം സര്‍വ്വേ ചെയ്യുന്ന തിനായി കരട് വിഞ്ജാപനം തയ്യാറാക്കുന്നതിന് ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചത്. ഈ വില്ലേജുകളിലെ ഹൈ ടൈഡ് ലൈന്‍ നിശ്ചയിക്കുവാൻ ചീഫ് ഹൈഡ്രോ ഗ്രാഫര്‍ക്ക് 2,31,835 രൂപ ജില്ലാ കളക്ടര്‍ അനുവദിച്ചു. സര്‍വ്വേ നടത്തി ഹൈ ടൈഡ് ലൈന്‍ നിജപ്പെടുത്തിയാൽ വിജ്ഞാപനം പുറപ്പെടുവിച്ച് കൈവശക്കാരില്‍ നിന്നും പട്ടയ അപേക്ഷ വാങ്ങി പട്ടയം അനുവദിക്കും.

ഈ നടപടി ക്രമങ്ങള്‍ ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കി പട്ടയം ലഭ്യമാക്കുന്നതിന്, കഴിഞ്ഞ ദിവസം തിരുവനന്ത പുരത്ത് നടന്ന ജില്ല റവന്യൂ അസംബ്ലിയില്‍ തീരുമാനമായതായി എം. എൽ. എ. അറിയിച്ചു. P R D

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്വർണ്ണ വില 88,000 രൂപയും കടന്നു
Next »Next Page » കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത് »



  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine