മന്ത്രിസഭാ പ്രവേശനം; ചെന്നിത്തലയ്ക്ക് സാധ്യത മങ്ങുന്നു?

May 20th, 2013

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിനുള്ള സാധ്യതകള്‍ മങ്ങുന്നതായി സൂചന. ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍ ഇനിയും ധാരണയായിട്ടില്ല. എ, ഐ ഗ്രൂപ്പ് പോരും കൂടാതെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനു തനിക്കും യോഗ്യതയുണ്ടെന്ന് കെ.എം.മാണിയും, ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയും അര്‍ഹരാണെന്നുള്ള മന്ത്രി കെ.സിജോസഫിന്റെ പ്രസ്ഥാവനയും ഉയര്‍ന്നു വന്നതും പ്രത്യക്ഷത്തില്‍ എന്‍.എസ്.എസിന്റെ അപ്രീതിക്ക് കാരണമായതുമെല്ലാം രമേശിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്പിക്കുന്നു.കേരള യാത്ര കഴിഞ്ഞ് ചെന്നിത്തല യു.ഡി.എഫ് മന്ത്രി സഭയില്‍ അംഗമാകും എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് സജീവമായ ചര്‍ച്ചകളും നടന്നു. എന്നാല്‍ കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം ഒഴിവാക്കി മന്ത്രിസഭയില്‍ എത്തുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനവും പ്രധാനപ്പെട്ട വകുപ്പും വേണമെന്ന ചെന്നിത്തല അനുകൂലികളുടെ അവകാശ വാദം ഇതുവരെയും വിജയം കണ്ടില്ല. ചെന്നിത്തലയ്ക്ക് എപ്പോള്‍ വേണമെങ്കിലും മന്ത്രിസഭയില്‍ അംഗമാകാം എന്ന് മുഖ്യമന്ത്രി പറഞ്ഞു എങ്കിലും തന്റെ വിശ്വസ്ഥനായ തിരുവഞ്ചൂരിന്റെ കയ്യില്‍ നിന്നും ആഭ്യന്തര മന്ത്രിസ്ഥാനം ചെന്നിത്തലയ്ക്ക് ഉമ്മന്‍ ചാണ്ടി കൈമാറുമോ എന്ന് കണ്ടറിയുക തന്നെ വേണം. ആഭ്യന്തര മന്ത്രിസ്ഥാനം വിട്ടു നല്‍കുവാന്‍ പറ്റില്ലെന്ന് പറഞ്ഞ് എ ഗ്രൂപ്പുകാര്‍ ശക്തമായ എതിര്‍പ്പുമായി രമേശിനെതിരെ രംഗത്തെത്തിയിട്ടുമുണ്ട്.

ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് വളരെയധികം അംഗബലമുള്ള യു.ഡി.എഫ് മന്ത്രിസഭയില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് പ്രാധാന്യം വേണമെന്ന് എന്‍.എസ്.എസൂം, എസ്.എന്‍.ഡി.പിയും നിരന്തരമായി അവശ്യപ്പെടുന്നുണ്ട് എങ്കിലും രമേശിനെ പിന്തുണയ്ക്കുവാന്‍ ഇരു സംഘടനകളും പ്രത്യക്ഷമായി രംഗത്ത് വരുന്നില്ല. മാത്രമല്ല രണ്ടു സംഘടനകളുടേയും സമുന്നതരായ നേതാക്കളാ‍യ സുകുമാരന്‍ നായരും, വെള്ളാപ്പള്ളി നടേശനും രമേശിനെതിരെ മാധ്യമങ്ങളില്‍ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. അന്തിമ തീരുമാനം കോണ്‍ഗ്രസ്സിന്റെ കേന്ദ്രനേതൃത്വത്തിന്റേത് ആണെങ്കിലും സമുദായ സംഘടനകളുടേയും പാര്‍ട്ടിയിലെ ഗ്രൂപ്പുകളുടേയും എതിര്‍പ്പ് രമേശിനു മറികടക്കാനായില്ലെങ്കില്‍ മന്ത്രിസഭയില്‍ കയറിക്കൂടുക പ്രയാസമായിരിക്കും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പിണറായി വിജയന്‍ കൊള്ളി വാക്കുകള്‍ ഒഴിവാക്കണം: പന്ന്യന്‍ രവീന്ദ്രന്‍

May 19th, 2013

Pannyan_ravindran-epathram

കണ്ണൂര്‍: സി. പി. ഐ. ക്കെതിരെ പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും, കൊള്ളി വാക്കുകള്‍ പറയുന്നത് ഒഴിവാക്കണമെന്നും സി. പി. ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സി. പി. ഐ. യും സി. പി. എമ്മും തമ്മിലുള്ള ബന്ധം ശക്തമാക്കേണ്ട സാഹചര്യത്തില്‍ നേതാക്കള്‍ ആത്മ സംയമനം പാലിക്കണമെന്നും വാക്കുകളില്‍ മിതത്വം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി. പി. ഐ. ക്ക് ദുരഭിമാനം ഇല്ലെന്നും, ദുരഭിമാനം സ്വയം ചുരുങ്ങലിലേക്ക് നയിക്കും‌മെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക പ്രശ്നങ്ങളെ രാജ്യവ്യാപകമായ പശ്നങ്ങളാക്കി ഉയര്‍ത്തിക്കൊണ്ടു വരരുതെന്നും, അത് പ്രാദേശിക തലത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കണമെന്നും പന്ന്യന്‍ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ ദിവസം ഒഞ്ചിയം രക്തസാക്ഷി ദിനം സി. പി. ഐ. സി. പി. എമ്മില്‍ നിന്നും വേറിട്ട് ആചരിച്ചതുമായി ബന്ധപ്പെട്ട് സി. പി. ഐ. ക്കെതിരെ പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പന്ന്യന്‍.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുന്‍ മന്ത്രി എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവ്

May 9th, 2013

തിരുവനന്തപുരം: മുന്‍ വ്യവസായ മന്ത്രിയും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ എളമരം കരീമിനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷനത്തിനു ഉത്തരവ്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഭരണകാലത്ത് ടെക്സ്റ്റയില്‍ കോര്‍പ്പറേഷനു കീഴിലെ പഴയ മില്ലുകള്‍ നവീകരിക്കുവാനും പുതിയ മില്ലുകള്‍ ആരംഭിക്കുവാനും യന്ത്രങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് 23 കോടി രൂപ നഷ്ടം വരുത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം. ഉദ്ഘാടന ചടങ്ങിന് 33 ലക്ഷം രൂപ ധൂര്‍ത്തടിച്ചതായും ആരോപണമുണ്ട്. ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. എളമരം കരീമിനെ കൂടാതെ കോര്‍പ്പറേഷന്‍ എം.ഡി. ഗണേശിനെതിരെയും അന്വേഷണം നടത്തും. ഇതിന്റെ ഭാഗമായി ഗണേശിനെ എം.ഡി.സ്ഥാനത്തു നിന്നും നീക്കുവാന്‍ വേണ്ട നടപടികള്‍ വ്യവസായ വകുപ്പ് കൈകൊണ്ടു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടത് കോണ്‍ഗ്രസ്സിന്റെ അഴിമതിയ്ക്കെതിരെ നിരന്തരം പ്രതിഷേധിക്കുന്ന സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചീഫ് വിപ്പ് യു.ഡി.എഫ് സര്‍ക്കാറിന്റെ അന്തകന്‍: മന്ത്രി ഷിബു ബേബി ജോണ്‍

May 7th, 2013

കൊച്ചി: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍. ബേബി ജോണിനെ വിമര്‍ശിക്കുവാന്‍ മാത്രം പി.സി.ജോര്‍ജ്ജ് വളര്‍ന്നിട്ടില്ല. ചീഫ് വിപ്പ് യു.ഡി.എഫിന്റെ അന്തകനാണെന്നും ഈ സര്‍ക്കാറിനു എന്തു സംഭവിച്ചാലും അതിന്റെ ഏക ഉത്തരവാദി പി.സി.ജോര്‍ജ്ജിനായിരിക്കുമെന്നും മന്ത്രി തുറന്നടിച്ചു. അച്യുതമേനോന്‍ സര്‍ക്കാറിനു ശേഷം കേരളം കണ്ട ഏറ്റവും മികച്ച സര്‍ക്കാറാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഉള്ളതെന്നും എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫിനെ തകര്‍ക്കുന്ന തരത്തിലുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫിനെ ശക്തിപ്പെടുത്താതെ മുറിവേല്പിക്കാനുള്ള വഴികളാണ് ചിലര്‍ നോക്കുന്നതെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ആര്‍.എസ്.പി (ബി) നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷിബു ബേബി ജോണ്‍.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് പരിശീലന കേന്ദ്രത്തിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

May 7th, 2013

കണ്ണൂര്‍: നാറാ‍ത്തെ പോപ്പുലര്‍ ഫ്രണ്ട് പരിശീലനകേന്ദ്രത്തിലേക്ക് നിരോധനാജ്ഞ ലംഘിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് തീര്‍ത്ത ബാരിക്കേടുകള്‍ തര്‍ത്ത് മുന്നോട്ടു പോകുവാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ലാത്തി വീശി ഓടിച്ചു. ഇതിനിടയില്‍ പോലീസിനു നേരെ കല്ലേറുണ്ടായി. അല്പ സമയത്തേക്ക് സംഘര്‍ഷം ഉണ്ടയെങ്കിലും പിന്നീട് ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ ശക്തമായ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.13ആം തിയതി വരെ നാറത്ത് പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രം പോലീസ് റെയ്ഡ് ചെയ്ത് മാരകായുധങ്ങളും ലഘുലേഘകളും പിടിച്ചെടുത്തിരുന്നു. 21 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. കര്‍ണ്ണാടക പോലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷിച്ചു വരികയാണ്. അതിനിടയില്‍ ആയുധ പരിശീലന ക്യാമ്പിലേക്ക് ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തുവാന്‍ തീരുമാനിച്ചത്. ഇതിനെ ചെറുക്കുവാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പ്രദേശത്ത് എത്തിയിരുന്നു. എങ്കിലും ഇരുവിഭാങ്ങളും തമ്മില്‍ ഏറ്റുമുട്ടാതെ പോലീസ് ഇടപെടുകയയിരുന്നു. ഇതേ തുടര്‍ന്ന് വലിയ സംഘര്‍ഷം ഒഴിവായി.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തമിഴ്‌നാടിനു വേണ്ടി ചാരപ്പണി: പ്രമുഖ പത്രങ്ങളുടെ പങ്കിനെ കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിക്കും
Next »Next Page » ചീഫ് വിപ്പ് യു.ഡി.എഫ് സര്‍ക്കാറിന്റെ അന്തകന്‍: മന്ത്രി ഷിബു ബേബി ജോണ്‍ »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine