അഞ്ചാം മന്ത്രി വിഡ്ഢികളാക്കുന്ന തീരുമാനം : എന്‍എസ്എസ്

April 11th, 2012

nss-headquarters-epathram

ചങ്ങനാശ്ശേരി: മുസ്ലിം ലീഗിന് അഞ്ചാമത് ഒരു മന്ത്രി സ്ഥാനം കൂടി നല്‍കിയ  യു ഡി എഫ് തീരുമാനം ഒട്ടും ഉചിതമായില്ല എന്നും വോട്ട് ചെയ്ത ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ് ഇത് എന്നും എൻ . എസ്. എസ്. പ്രതികരിച്ചു. മഞ്ഞളാം കുഴി അലിയെ മന്ത്രിയാക്കുന്നതിനെതിരെ  പല സമുദായ സംഘടനകളും കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

അലിയും അനൂപും നാളെ സത്യപ്രതിഞ്ജ ചെയ്യും : മുഖ്യമന്ത്രി

April 11th, 2012

തിരുവനന്തപുരം: ഏറെ കാലത്തെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും ഒടുവില്‍   മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിക്ക് യുഡിഎഫ് യോഗത്തില്‍ അംഗീകാരമായി. ഇതോടെ ലീഗിന്റെ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി എം.എല്‍.എയും പിറവത്ത് നിന്ന് വിജയിച്ച അനൂപ് ജേക്കബും വ്യാഴാഴ്ച രാവിലെ 10ന് മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് നേതൃയോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിന്റെ നാല് മന്ത്രിമാരുടെ വകുപ്പുകള്‍ അലിക്ക് വീതിച്ചു നല്‍കും. അനൂപ് ജേക്കബിന് പിതാവ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെ  ലഭിക്കുമെന്നാണ് സൂചന.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൂടംകുളത്ത്‌ വിഎസ്‌ പോകുന്നതിനെതിരെ പാര്‍ട്ടി

April 11th, 2012

vs-achuthanandan-shunned-epathram
തിരുവനന്തപുരം: പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം  വി. എസ്. അച്യുതാനന്ദന്‍ കൂടംകുളം സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതിനിടെ പാര്‍ട്ടിയുടെ തടയിടല്‍.  തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിന്‌ എതിരായ സമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന്‌ വി.എസിനെ വിലക്കണമെന്ന തമിഴ്‌നാട്‌ ഘടകത്തിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രനേതൃത്വത്തില്‍ നിന്നും  ഈ തീരുമാനമെന്ന് അറിയുന്നു. കൂടംകുളം നിലയത്തിന്‌ അനുകൂല നിലപാടാണ്‌ സിപിഎം തമിഴ്‌നാട്‌ ഘടകത്തിന്റേത്‌. ആണവ നിലയങ്ങളോട്‌ സിപിഎമ്മിന്‌ എതിര്‍പ്പാണെങ്കിലും കൂടംകുളം നിലയത്തോടുള്ള നിലപാട്‌ ഇതുവരെ സിപിഎം വ്യക്‌തമാക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ കൂടംകുളം വിരുദ്ധ സമരക്കാര്‍ തന്നെ സമരത്തില്‍ നിന്ന്‌ പിന്മാറിയ സാഹചര്യത്തില്‍ താനിടപ്പെട്ട്‌ സമരം വീണ്ടും കുത്തിപ്പൊക്കണോ എന്ന്‌ കരുതിയാണ്‌ കുടംകുളം സന്ദര്‍ശിക്കുന്നതില്‍ നിന്ന്‌ പിന്മാറുന്നതെന്ന്‌ വി.എസിന്റെ ഓഫീസ്‌ അറിയിച്ചു. മുമ്പ് മുല്ലപെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്‌ അനുകൂലമായ നിലപാട്‌ സ്വീകരിച്ച സിപിഎം കേന്ദ്രനേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. എന്നാല്‍ കൂടംകുളം സമരത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന നിലപാടുമായി വിഎസ്‌ മുന്നോട്ട് തന്നെയാണ് എന്നതിന് സൂചനയാണ് തിരുവനന്തപുരത്തെത്തിയ സ്വാമി അഗ്നിവേശുമായി വി.എസ്‌ കൂടിക്കാഴ്‌ച. കൂടംകുളം സമരത്തില്‍ സമാന ആഭിമുഖ്യമുള്ളവരെ ക്ഷണിക്കുന്നതിനായിരുന്നു അഗ്നിവേശിന്റെ വരവ്‌. ലത്തീന്‍ രൂപതാ ആര്‍ച്ച്‌ ബിഷപ്‌ ഡോ.സൂസാപാക്യവുമായി അഗ്നിവേശ്‌ കൂടിക്കാഴ്‌ച നടത്തിയിരുന്നു. വി എസിന്റെ ഈ നീക്കം പാര്‍ട്ടിക്ക്‌ കൂടുതല്‍ തലവേദന സൃഷ്ടിക്കും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഞ്ചാം മന്ത്രി : ലീഗ് കാത്തിരിപ്പ് തുടരുന്നു

April 11th, 2012

kunjalikutty-epathram

മലപ്പുറം : തങ്ങൾക്ക് ഒരു മന്ത്രി സ്ഥാനം കൂടി വേണമെന്ന ആവശ്യം നടപ്പിലാക്കി കിട്ടാൻ കാത്തിരിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല എന്ന തിരിച്ചറിവിലാണ് മുസ്ലിം ലീഗ് എന്ന് സൂചന. പാർട്ടിക്ക് ഈ കാര്യത്തിൽ പ്രത്യേകിച്ച് എന്തെങ്കിലും നടപടി സ്വീകരിക്കാനുള്ള തീരുമാനമൊന്നും ഇപ്പോഴില്ല. ബുധനാഴ്ച്ച നടക്കുന്ന ഐക്യ ജനാധിപത്യ മുന്നണി യോഗം കഴിയുന്നത് വരെ ഏതായാലും കാത്തിരിക്കാം എന്നാണ് പാർട്ടി നേതാവായ വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചത്.

അഞ്ചാം മന്ത്രി സ്ഥാനം തങ്ങൾക്ക് ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ എന്ന് പാണക്കാട്ട് പാർട്ടി സംസ്ഥാന പ്രസിഡണ്ട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ നടന്ന ലീഗ് സെക്രട്ടറിയേറ്റ് സമ്മേളനത്തിനു ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡുമായി പാർട്ടി പ്രസിഡണ്ട് ഇ. അഹമ്മദ്, സംസ്ഥാന ജനറൽ സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എന്നിവർ നടത്തിയ ചർച്ചകളുടെ ഫലം ശുഭോദർക്കമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യേശുദാസിനെ ആദരിക്കുന്നു

April 10th, 2012

yesudas-epathram

തിരുവനന്തപുരം : ഗാനഗന്ധർവ്വൻ പത്മശ്രീ ഡോ. കെ. ജെ. യേശുദാസിനെ കേരള നിയമസഭ ആദരിക്കുന്നു. ബുധനാഴ്ച്ച നടക്കുന്ന ആദരിക്കൽ ചടങ്ങ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. സ്പീക്കർ ജി. കാർത്തികേയൻ അദ്ധ്യക്ഷൻ ആയിരിക്കും. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ മുഖ്യ പ്രഭാഷണം നടത്തും. യേശുദാസിനെ കുറിച്ച് സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് നിർമ്മിച്ച് വി. ആർ. ഗോപിനാഥ് സംവിധാനം ചെയ്ത “സദ്ഗുരു” എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം നടത്തും.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി പന്ന്യന്‍ രവീന്ദ്രനെ തെരഞ്ഞെടുത്തു
Next »Next Page » വി.എസിനെ പി. ബിയില്‍ നിന്ന് മന:പൂര്‍വ്വം ഒഴിവാക്കിയെന്നത് കള്ളപ്രചാരണം: പ്രകാശ് കാരാട്ട് »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine