അബുദാബി : സ്വാശ്രയ കോളേജ് മേഖല കളില്‍ ഏറ്റവും സംസ്‌കാര രഹിതമായ ജിവിത മാണ് നടമാടുന്നത് എന്ന് അദ്ധ്യാപകനും ചരിത്ര പണ്ഡിതനുമായ ഡോ. ഹുസൈന്‍ രണ്ടത്താണി അഭിപ്രായപ്പെട്ടു.
‘കൗമാരം നേരിടുന്ന വെല്ലു വിളികളും പെരുകി വരുന്ന ആത്മഹത്യകളും’ എന്ന വിഷയ ത്തെപ്പറ്റി അബുദാബി ശക്തി തിയ്യറ്റേഴ്‌സും യുവ കലാ സാഹിതിയും സംയുക്ത മായി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
എ. ടി. എം. കാര്‍ഡുകളും ആവശ്യത്തിലേറെ പണവും കൈവശം വരുന്ന സ്വാശ്രയ വിദ്യാഭ്യാസ മേഖല കളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദിവസത്തെ അവധി ലഭിക്കുമ്പോള്‍ മദ്യശാല കള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്ന കാഴ്ച നിത്യ സംഭവമായി മാറിയിരിക്കുന്നു.
സ്വാശ്രയ വിദ്യാഭ്യാസ മേഖല യിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ നിരന്തരം തോറ്റു പോകുന്നത് ബുദ്ധയില്ലാഞ്ഞിട്ടല്ല. മറിച്ച് ജീവിതം ആഘോഷി ക്കുന്നതു കൊണ്ടാണ്.
അമിത മദ്യപാനം ഇന്ന് കേരള ത്തില്‍ മാരകമായ വിപത്തായി മാറിയിരിക്കുന്നു. ഇതിന് ഒരു പരിധി വരെ പ്രചോദനം ഗള്‍ഫ് നാടുകളില്‍ നിന്നാണ്. ഉപരിപഠന ത്തിനായി ഇവിടെ നിന്ന് നാട്ടിലേക്കയച്ചു കൊടുക്കുന്ന പണം ചില കുട്ടികള്‍ ദുര്‍വിനിയോഗം ചെയ്യുന്നു.
അമിത മദ്യപാനവും സ്ത്രീപീഡനവും ആല്‍ബം നിര്‍മ്മാണ ത്തിന്റെ മറവില്‍ നടക്കുന്ന ലൈംഗിക അരാജകത്വവും ഇന്ന് ഏറ്റവും കൂടുതല്‍ നടക്കുന്നത് മലപ്പുറം ജില്ലയില്‍ ആണെന്ന് ഈയിടെ വളാഞ്ചേരി യിലെ ഒരു കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവ ത്തിലേക്ക് വിരല്‍ ചൂണ്ടി ക്കൊണ്ട് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
പക്വമായ ഒരു സാമ്പത്തിക ക്രമീകരണം അവര്‍ക്കിടയില്‍ ഇല്ല എന്നതാണ് ഇതിന് കാരണം. അല്ലാതെ, നിരന്തരം ഓതി ക്കൊടുത്തതു കൊണ്ടോ പറഞ്ഞു കൊടുത്തതു കൊണ്ടോ കാര്യമില്ല. സാമ്പത്തിക ക്രമീകരണം ഉണ്ടായാലേ സാംസ്‌കാരിക ക്രമീകരണം ഉണ്ടാകൂ. സാമ്പത്തിക ക്രമീകരണ ത്തിന്റെ പ്രശ്‌നം തന്നെയാണ് കര്‍ഷക ആത്മഹത്യ കളിലും ചെന്നെത്തിക്കുന്നത്.
പലിശയ്ക്കും ചൂതാട്ട ത്തിനും അടിമപ്പെട്ട് പല മോഹഭംഗ ങ്ങളും ഉണ്ടാകു മ്പോള്‍ ജീവിതം തന്നെ നശിപ്പിക്കുകയാണ്. സാമ്പത്തിക ക്രമീകരണ ത്തിലെ അശാസ്ത്രീയതയും ജീവിതത്തെ ക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടു മാണ് പെരുകി വരുന്ന ആത്മഹത്യകള്‍ക്ക് കാരണം.
പാശ്ചാത്യര്‍ക്കു വേണ്ടി നമ്മുടെ സംസ്‌കാരവും കുടുംബ വ്യവസ്ഥിതിയും ധാര്‍മികതയും അടിയറ വെക്കുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. മാതാ പിതാക്കളുടെ യഥാര്‍ത്ഥമായ പ്രാധാന്യത്തെ ഇല്ലാതാക്കുന്ന തരത്തിലേക്ക് പാശ്ചാത്യ രീതികളെ അവലംബിച്ചു കൊണ്ടുള്ള കൗണ്‍സിലിംഗ് മാറുന്നു.
മാതാ പിതാക്കള്‍ നല്ല സുഹൃത്തുക്കള്‍ ആയിരിക്കണം എന്ന് പറയുന്നത് തെറ്റായ പ്രവണത സൃഷ്ടിക്കും. മാതാപിതാക്കള്‍ സുഹൃത്താവുകയും തനിക്ക് കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ആളില്ലാതാവു കയും ചെയ്യുമ്പോള്‍ മക്കള്‍ അച്ഛനമ്മമാരെ തിരസ്‌കരിക്കും.
സ്വകാര്യതക ള്‍ ഇല്ലാത്ത ലോകമാണിത്. എവിടെ ചെന്നാലും നമ്മെ നോക്കുന്ന ഒരായിരം കണ്ണുകളുണ്ട്. നാം ഇന്റര്‍ നെറ്റിലൂടെ എന്ത് സ്വകാര്യമായി ചെയ്താലും അത് പുറം ലോകം അറിയുന്നുണ്ട് എന്ന ഒരു ബോധം എല്ലാവര്‍ക്കും ഉണ്ടായി രിക്കണം എന്നും ഡോ. ഹുസൈന്‍ രണ്ടത്താണി ഓര്‍മ്മിപ്പിച്ചു.
രഘുനന്ദനന്‍ അനുബന്ധ പ്രഭാഷണം നടത്തി. തുടര്‍ന്നു നടന്ന ചര്‍ച്ച യില്‍ ഷംല സബ, ഹര്‍ഷന്‍, സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സംസാരിച്ചു. അബുദാബി ശക്തി തിയേറ്റേഴ്‌സ് വൈസ് പ്രസിഡന്റ് എ. കെ. ബീരാന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. യുവ കലാ സാഹിതി ജോയിന്റ് സെക്രട്ടറി ചന്ദ്രശേഖരന്‍ സ്വാഗതവും ശക്തി ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, യുവകലാസാഹിതി, ശക്തി തിയേറ്റഴ്സ്