Sunday, May 8th, 2011

മനുഷ്യത്വം അവശേഷിച്ചിരിക്കുന്നത് ഇടതുപക്ഷ ങ്ങളില്‍ : ഡോ. ഹുസൈന്‍ രണ്ടത്താണി

hussain-randathani-inaguration-ksc-programme-epathram
അബുദാബി : പാവങ്ങ ളോടുള്ള പ്രതിബദ്ധത എന്തെങ്കിലും അവശേഷി ച്ചിട്ടുണ്ടെങ്കില്‍ അത് ഇടതു പക്ഷ പ്രസ്ഥാന ങ്ങളുടെ കൂടെയാണ് എന്ന് ഡോ. ഹുസൈന്‍ രണ്ടത്താണി അഭിപ്രായപ്പെട്ടു.

അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ ജീവകാരുണ്യ വിഭാഗ ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിച്ച കലാസന്ധ്യ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

ആതുരാലയങ്ങള്‍ ഏറ്റവും വലിയ വ്യവസായ സംരംഭമായി പാവങ്ങള്‍ക്കു കടന്നു ചെല്ലാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായപ്പോള്‍ കേരള ത്തിലെ ചെറിയ ചെറിയ ഡിസ്‌പെന്‍സറികള്‍ ആംബുലന്‍സു കളോടു കൂടിയ മെഗാ ആസ്പത്രി കളാക്കി മാറ്റാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു പക്ഷ ഭരണം കൊണ്ടു കഴിഞ്ഞു എന്നും രോഗി കളായാല്‍ മരണം മാത്രം ആശ്രയി ക്കേണ്ടി വന്നിരുന്ന പാവപ്പെട്ട വര്‍ക്ക് അതു വഴി ജീവിക്കാന്‍ അവസരം നല്‍കി എന്നും ഹുസൈന്‍ രണ്ടത്താണി ചൂണ്ടിക്കാട്ടി.

വിശപ്പിന് നിറവും മണവുമില്ല. മുസ്‌ലിം ലീഗു കാരന്‍റെയും കമ്യൂണിസ്റ്റു കാരന്‍റെയും വിശപ്പ് ഒന്നു തന്നെ യാണ്. സുനാമി തിരമാല കള്‍ ആഞ്ഞടി ക്കുമ്പോള്‍ പാവപ്പെട്ടവരെ തിരഞ്ഞു പിടിച്ചു കൊണ്ടായി രിക്കില്ല കോരി എടുത്തു പോകുക. എത്ര പണം സ്വന്തമായി ഉണ്ടായിട്ടും കാര്യമില്ല. എല്ലാവരും ആ തിരകളില്‍ പെട്ടു പോകും. അതു കൊണ്ട് നമ്മുടെ ജീവിത കാലത്ത് മറ്റുള്ളവരെ സഹായിച്ച് ഒരാളുടെ കണ്ണു നീരെങ്കിലും ഒപ്പാന്‍ കഴിഞ്ഞാല്‍ അതിനേക്കാളും മഹത്തര മായി ഒന്നുമില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളാ സോഷ്യല്‍ സെന്‍റര്‍ ‍പ്രസിഡന്‍റ് കെ. ബി. മുരളി യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സമ്മേളന ത്തില്‍ വെച്ച് സാമ്പത്തിക മായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇടക്കൊച്ചി സ്വദേശി ജമീല യുടെ ചികിത്സ യ്ക്കു വേണ്ടതായ സഹായ ധനം ഐ ബ്ലാക്ക് മാനേജിംഗ് ഡയറക്ടര്‍ ഹുസൈന്‍ വിതരണം ചെയ്തു.

യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്‍റര്‍ മീഡിയ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ, നസീര്‍, ഇഖ്ബാല്‍, അസീസ് ചങ്ങരംകുളം എന്നിവര്‍ വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തു.

കെ. എസ്. സി. യുടെ ജീവകാരുണ്യ പ്രവര്‍ത്തന ങ്ങളെ കുറിച്ച് വെല്‍ഫെയര്‍ സെക്രട്ടറി ഷെരീഫ് കാളച്ചാല്‍ വിശദീകരിച്ചു. ജനറല്‍‍ സെക്രട്ടറി അഡ്വ. അന്‍സാരി സൈനുദ്ദീന്‍ സ്വാഗതവും ജോ. സെക്രട്ടറി ഷെറിന്‍ വിജയന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വൈവിധ്യമാര്‍ന്ന കലാപരിപാടി കള്‍ അരങ്ങേറി.

-അയച്ചു തന്നത്: സഫറുള്ള പാലപ്പെട്ടി.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine