Monday, May 10th, 2010

യു.എ.ഇ.യില്‍ ചൈനീസ് കമ്പനികളുടെ എണ്ണം വര്‍ധിക്കുന്നു

യു.എ.ഇ. യിലേക്ക് എത്തുന്ന ചൈനീസ് കമ്പനികളുടെ എണ്ണം വര്‍ധിക്കുന്നു. പ്രോഫിറ്റ് മാര്‍ജിന്‍ കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇപ്പോള്‍ ചൈനീസ് കമ്പനികള്‍ ധാരാളം എത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

നിരവധി ചൈനീസ് കമ്പനികളാണ് ഇപ്പോള്‍ യു. എ. ഇ. യിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. കളിപ്പാട്ടങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും മാത്രമായിരുന്നു ആദ്യ കാലങ്ങളില്‍ ചൈനയില്‍ നിന്ന് യു. എ. ഇ. വിപണിയില്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഹെവി എക്യുപ്മെന്‍റ് അടക്കമുള്ള ഉപകരണങ്ങള്‍ ചൈനയില്‍ നിന്ന് എത്തുന്നുണ്ട്. ചൈനയില്‍ നിന്നുള്ള ചില കെട്ടിട നിര്‍മ്മാണ കമ്പനികള്‍ വരെ യു. എ. ഇ. യില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

വിവിധ മേഖലകളില്‍ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മിക്ക കമ്പനികളും.

ഇതാണ് ഏറ്റവും യോചിച്ച സമയം എന്നത് കൊണ്ടാണ് ദുബായിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതെന്ന്  ഈയിടെ യു. എ. ഇ. യില്‍ എത്തിയ ചൈനീസ് കമ്പനിയായ ചാങ്ങ് ഹോംഗ് ഇലക്ട്രിക് മിഡില്‍ ഈസ്റ്റ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ സ്റ്റീവന്‍ പാന്‍ പറയുന്നു.

ചൈനയില്‍ നിന്നുള്ള കമ്പനികളുടെ ഉത്പന്നങ്ങള്‍ യു. എ. ഇ. യിലെ കമ്പനികള്‍ ഇറക്കുമതി ചെയ്ത് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു ഇതു വരെയുള്ള പതിവ്. എന്നാല്‍ ഇപ്പോള്‍ ആ പതിവ് തെറ്റുകയാണ്. ചൈനയില്‍ നിന്നുള്ള കമ്പനികള്‍ നേരിട്ട് ഉത്പന്നങ്ങള്‍ യു. എ. ഇ. യിലേക്ക് ഇറക്കുമതി ചെയ്ത് അവര്‍ തന്നെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന സംവിധാനം വന്നിരിക്കുന്നു.

പ്രോഫിറ്റ് മാര്‍ജിന്‍ കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇത്തരം കമ്പനികളുടെ കടന്നു വരവെന്ന് ജെ. ആര്‍. ജി. ഇന്‍റര്‍നാഷണല്‍ ഡയറക്ടറും സി. ഇ. ഒ. യുമായ പി. കെ. സജിത് കുമാര്‍ നിരീക്ഷിക്കുന്നു.

ചില ചൈനീസ് കമ്പനികള്‍ യു. എ. ഇ. യില്‍ തന്നെ ഉത്പാദന യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള ശ്രമവും ഇതിനകം തുടങ്ങിയിട്ടുണ്ട്.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine