അബുദാബി : കേരള ത്തിലെ ആദ്യത്തെ ജനകീയ സിനിമാ പ്രസ്ഥാന മായ ഒഡേസ മൂവീസിന്റെ അമരക്കാരൻ ഒഡേസ സത്യന്റെ സ്മരണാർത്ഥം സിനിമ കൊട്ടക ഫേസ്ബുക്ക് കൂട്ടായ്മ അബുദാബി യിൽ അനുസ്മരണ യോഗം സംഘടി പ്പിച്ചു.
തികച്ചും ജന പക്ഷത്ത് നിൽക്കുകയും വലിയ സത്യ ങ്ങൾ വിളിച്ചു പറയാൻ ആത്മാർത്ഥ മായ ചെറിയ പിന്തുണ മതിയാകുമെന്ന് തെളിയിക്കുകയും തന്റെ ആത്മാർഥ മായ സമീപനം കൊണ്ട് മലയാള സിനിമാ ചരിത്ര ത്തിൽ ഇടം നേടിയ സത്യൻ, ജോണ്‍ എബ്രഹാം തുറന്നു വെച്ച വഴി യിലൂടെ ജീവിതാവസാനം വരെ സഞ്ചരിക്കുകയും, ഏക നായിട്ടും അതെ വഴി യിലൂടെ തന്നെ സഞ്ചരിക്കാൻ കാണിച്ച തന്റേടം തന്റെ വിപ്ലവ ജീവിതം പോലെ തന്നെ ഏറെ വെല്ലുവിളി നിറഞ്ഞ തായിരുന്നു എന്നും അതു തന്നെയാണ് ഒഡേസ സത്യനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത നാക്കുന്നത് എന്നും യോഗം അഭിപ്രായപ്പെട്ടു.
കവി അയ്യപ്പനെ കുറിച്ചെടുത്ത ഡോക്യുമെന്ററി ഏറെ ശ്രദ്ധേയ മായിരുന്നു, വിശുദ്ധ പശു എന്ന ഡോക്യുമെന്ററി ഇറങ്ങാ നിരിക്കെ യാണ് സത്യൻ നമ്മോട് വിട പറഞ്ഞത്.
സിനിമ കൊട്ടക അഡ്മിൻ ഫൈസൽ ബാവ അനുശോചന സന്ദേശം വായിച്ചു, ടി കൃഷ്ണ കുമാർ അദ്ധ്യക്ഷനായിരുന്നു, ഒഡേസ ജോഷി അനുസ്മരണ പ്രഭാഷണം നടത്തി.
അജി രാധാകൃഷ്ണൻ അനുബന്ധ പ്രഭാഷണം നടത്തി, ചിത്രകാരൻ രാജീവ് മുളക്കുഴ ഒഡേസ സത്യന്റെ രേഖാ ചിത്രം വരച്ചു ടി പി അനൂപ്, പി എം അബ്ദു റഹ്മാൻ, ഈദ് കമൽ, സുമേഷ്, സിനി എന്നിവർ സന്നിഹിതരായിരുന്നു,
ജോണ്‍ എബ്രഹാമിന്റെ ചിത്ര ങ്ങളുടെ ഫെസ്റ്റിവൽ ഉടൻ തന്നെ നടത്തുമെന്ന് സിനിമ കൊട്ടക പ്രവർത്തകർ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ചരമം, പ്രവാസി, സാംസ്കാരികം, സിനിമ