അബൂദാബി : അടുത്ത ജനുവരി യില്‍ പ്രസിദ്ധീകരണം ആരംഭിക്കുന്ന ‘ഗള്‍ഫ് സത്യധാര’ മാസിക യുടെ പ്രചാരണ പ്രവര്‍ത്തന ങ്ങളുടെ പ്രഥമ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 18 വ്യാഴാഴ്ച്ച രാത്രി 8 ന് അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് നടക്കും.
ധാര്‍മ്മികത യുടെ കരുത്തിനു വേണ്ടി ധീരമായ എഴുത്തിലൂടെ വായനയുടെ ലോകത്ത് ജ്വലിച്ച് നില്‍ക്കുന്ന മലയാള ത്തിലെ പ്രമുഖ ദ്വൈവാരിക യായ സത്യധാര യുടെ ഗള്‍ഫ് പതിപ്പ് ഗള്‍ഫ് സത്യധാര പ്രഖ്യാപനം, സത്യധാര ഡയറക്ടര്‍ കൂടിയായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
കേരള ത്തില്‍ ഇറങ്ങുന്നതില്‍ നിന്നും വ്യത്യസ്ത മായിട്ടായിരിക്കും ‘ഗള്‍ഫ് സത്യധാര’ യിലെ ഉള്ളടക്കങ്ങള്‍ എന്നും പേജുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവു ഉണ്ടാവുമെന്നും കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ അറിയിച്ചു.
തുടക്ക ത്തില്‍ ദുബായില്‍ നിന്നാണ് പ്രസിദ്ധീകരിക്കാന്‍ നിശ്ചിയിച്ചിരിക്കുന്നത് എങ്കിലും യു. എ. ഇ. യിലെ മറ്റു എമിറേറ്റു കളിലും കൂടാതെ ഒമാനിലും ലഭ്യമാവും. പിന്നീട് ഘട്ടം ഘട്ടമായി ജി. സി. സി. യിലെ മറ്റു എല്ലാ രാജ്യങ്ങളിലും ലഭ്യമാവുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
-അയച്ചു തന്നത് : സാജിദ് രാമന്തളി – അബുദാബി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., മാധ്യമങ്ങള്‍, സാഹിത്യം