അബുദാബി : യുവ കലാ സാഹിതി യുടെ വാര്‍ഷിക ആഘോഷം ‘ യുവ കലാ സന്ധ്യ 2014’ സി. എന്‍. ജയദേവന്‍ എം. പി. ഉത്ഘാടനം ചെയ്തു. സാമൂദായിക ജാതി ചിന്ത കളില്ലാതെ മതേതരത്വം ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തി ക്കാന്‍ സംഘടന കള്‍ക്ക് കഴിയണം എന്ന് യുവ കലാ സന്ധ്യ ഉത്ഘാടനം ചെയ്തു കൊണ്ട് സി. എന്‍. ജയദേവന്‍ പറഞ്ഞു.
മതേതരത്വം സംരക്ഷിക്കലാണ് ഇന്ത്യ യിലെ ഏറ്റവും വലിയ ആവശ്യം. മതേതര ത്വത്തിന് എതിരെ ചെറിയ ഭീഷണി നേരിടുന്ന കാല ഘട്ടമാണിപ്പോള്‍ എന്നും മതേതത്വം ഉയര്‍ ത്തി പ്പിടിക്കാന്‍ യുവ കലാ സാഹിതി പോലുള്ള സംഘടന കളുടെ പ്രവര്‍ത്തനം ഉപകരിക്കും എന്നും അദ്ദേഹം പറഞ്ഞു.
അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടി പ്പിച്ച പരിപാടി യില്‍ പ്രോഗ്രാം കമ്മിറ്റി ചയര്‍മാന്‍ കെ. വി. പ്രേം ലാല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം. സുനീര്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ്, തുടങ്ങി സാമൂഹ്യ സാംസ്കാ രിക രംഗ ത്തെ പ്രമുഖര്‍ സംബന്ധിച്ചു. വിവിധ കലാ പരിപാടി കളും അരങ്ങേറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കേരള രാഷ്ട്രീയ നേതാക്കള്‍, യുവകലാസാഹിതി