ദുബായ് : പ്രവാസി കൂട്ടായ്മ യായ എനോര സംഘടി പ്പിച്ച അഖിലേന്ത്യാ സെവൻസ് ഫുട് ബോള്‍ ടൂര്‍ണ്ണ മെന്റ് ‘എനോര സോക്കർ ഫെസ്റ്റ് 2017’ ല്‍ അൽ തയ്യിബ് എഫ്. സി. ടീം ജേതാക്ക ളായി.
ദുബായ് മിർദിഫ് അപ്ടൌണ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മല്‍സര ത്തില്‍ 24 ടീമുകൾ മാറ്റുരച്ചു. ജി. എഫ്. സി. ഒറവങ്കര ടീമാണ് രണ്ടാം സ്ഥാനത്ത്.
എനോര ഉപദേശക സമിതി അംഗം അബ്ദുൽ കാദറിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് റസാഖ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം അബു റഷീദ് ആദ്യ മല്‍സരം കിക്ക് ഓഫ് ചെയ്തു.
ഓർക്കസ്ട്ര മെഗാ സ്റ്റോർ മുഖ്യ പ്രായോജകരും ന്യു 7 ഡേയ്സ് സൂപ്പർ മാർക്കറ്റ് സഹ പ്രയോ ജക രുമായ ഫുട് ബോള്‍ ടൂര്‍ണ്ണ മെന്റ്, ഇംഗ്ലീഷ് ഫുട്ബോളറും ഈസ്റ്റ് സ്പോര്‍ട്സ് മാനേജ്മെന്റ് സീനിയർ മാനേജരു മായ ഡേവിഡ് റോബിൻസണ്‍ ഉദ്ഘാടനം ചെയ്തു. ദുബായ് ഓർക്കസ്ട്ര മെഗാ സ്റ്റോർ എം. ഡി. സലിം ഈഡൻ മുഖ്യാഥിതി ആയി സംബന്ധിച്ചു.
ജനറൽ സെക്രട്ടറി ശ്രീലാൽ ചക്കരാത്ത് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷാജി എം.അലി നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, ദുബായ്, പൂര്‍വ വിദ്യാര്‍ത്ഥി