കേരളത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ : സെമിനാര്‍ ഷാര്‍ജയില്‍

May 21st, 2015

ഷാര്‍ജ : ‘കേരളത്തിലെ ജനകീയ പ്രശ്‌നങ്ങള്‍’ എന്ന വിഷയ ത്തില്‍ സാംസ്കാരിക കൂട്ടായ്മ യായ പ്രസക്തി, ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷനില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് സംഘടി പ്പിക്കുന്ന സെമിനാറില്‍ ഓള്‍ ഇന്ത്യ സേവ് എജ്യുക്കേഷന്‍ കമ്മിറ്റി സംസ്ഥാന സെക്രട്ടറി ജയ്‌സണ്‍ ജോസഫ് വിഷയം അവതരിപ്പിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

- pma

വായിക്കുക: , , ,

Comments Off on കേരളത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ : സെമിനാര്‍ ഷാര്‍ജയില്‍

സാംസ്കാരിക ഫാസിസത്തിനെതിരെ കൂട്ടായ്മ

February 3rd, 2015

writer-perumal-murugan-ePathram
അബുദാബി : പെരുമാള്‍ മുരുകന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അബുദാബി യില്‍ സാംസ്കാരിക ഫാസിസ ത്തിന് എതിരെ കൂട്ടായ്മ സംഘടിപ്പിക്കുന്നു.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഫെബ്രുവരി 4, ബുധനാഴ്ച രാത്രി എട്ടു മണിക്ക് സാംസ്കാരിക കൂട്ടായ്മയായ പ്രസക്തി യുടെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രമുഖ ചിന്തകനും രാഷ്ട്രീയ നിരീക്ഷകനു മായ ഷാജഹാന്‍ മാടമ്പാട്ട് പ്രഭാഷണം നടത്തും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

തമിഴ്‌നാട്ടിലെ നാമക്കല്‍ സര്‍ക്കാർ ആർട്‌സ് കോളേജില്‍ തമിഴ് പ്രൊഫസറായ പെരുമാൾ മുരുകൻ തമിഴകത്തെ കൊങ്കു മേഖലയുടെ കഥാ കാരനും ചരിത്ര കാരനു മായാണ് അറിയ പ്പെടുന്നത്. ഹിന്ദുത്വ ശക്തികളുടെയും ജാതി സംഘടനകളുടെ യും ഭീഷണിയിൽ മനം നൊന്ത് ജനവരി14ന് പെരുമാള്‍ മുരുകൻ എഴുത്തു നിർത്തി.

നോവലുകളും ചെറു കഥകളും ലേഖന സമാഹാരങ്ങളും അടങ്ങുന്ന 35 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള പെരുമാൾ മുരുകൻ സ്വന്തം എഴുത്തി ന്റെ മരണം ലോകത്തെ അറിയിച്ചത് തന്‍റെ ഫെയ്‌സ് ബുക്ക് പേജില്‍ ഇങ്ങിനെ കുറിച്ചിട്ടു കൊണ്ടായിരുന്നു.

”പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ ‍മരിച്ചിരിക്കുന്നു. ദൈവം അല്ലാത്തതിനാൽ അയാൾ ഉയിർത്തെഴുന്നേല്‍ക്കാനും പോകുന്നില്ല. പുനര്‍ജന്മത്തിൽ അയാൾക്ക് വിശ്വാസമില്ല.

ഒരു സാധാരണ അദ്ധ്യാപകന്‍ ആയതിനാല്‍ ഇനി മുതൽ പി. മുരുകൻ മാത്രമായിട്ടായിരിക്കും ജീവിക്കുക. അയാളെ വെറുതെ വിടുക.”

- pma

വായിക്കുക: , ,

Comments Off on സാംസ്കാരിക ഫാസിസത്തിനെതിരെ കൂട്ടായ്മ

അബുദാബിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു

August 25th, 2014

prasakthi-independence-day-painting-ePathram
അബുദാബി : സത്യാഗ്രഹ ത്തിലൂടെയും ഹര്‍ജി കളിലൂടെയും മുന്നോട്ടു പോയ ഗാന്ധിജി യുടെ നേതൃത്വ ത്തിലുള്ള അനുരജ്ഞന ധാരയും, ഫ്യൂഡല്‍ മൂല്ല്യ ങ്ങളോടും ബ്രിട്ടീഷ് അധിനി വേശ ത്തോടും വിട്ടു വീഴ്ച്ച യില്ലാതെ പോരാടിയ നേതാജി യുടെ നേതൃത്വ ത്തിലുള്ള സന്ധി യില്ലാ സമര ധാരയും ഭാരത സ്വാതന്ത്ര്യ സമര ത്തിലെ രണ്ടു വ്യത്യസ്ത സമര ധാരകള്‍ ആയിരുന്നു എന്ന്‍ അജി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ പ്രസക്തി സംഘടി പ്പിച്ച ‘ഭാരത സ്വാതന്ത്ര്യ ത്തിന്റെ 67 വര്‍ഷ ങ്ങള്‍’ എന്ന സെമിനാറില്‍ വിഷയം അവതരിപ്പിച്ച് സംസാരി ക്കുക യായിരുന്നു അദ്ദേഹം.

രാജ്യ ത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യവും, ചൂഷണ ങ്ങളിൽ നിന്നുള്ള ജനതയുടെ മോചനവും എന്ന ദ്വിമുഖ ലക്ഷ്യ ങ്ങളായിരുന്നു ഇന്ത്യൻ സ്വാതന്ത്ര സമര പ്രസ്ഥാന ത്തിനു പൊതുവേ യുണ്ടായിരുന്നത്. എന്നാൽ, സ്വാതന്ത്ര്യ ത്തിന്റെ 67വർഷങ്ങൾ പിന്നിടുമ്പോൾ ‘ജന സംഖ്യ യുടെ മൂന്നിലൊന്നും പട്ടിണി യിലാ ണെന്നു’ രാഷ്ട്രപതി തന്നെ ചൂണ്ടിക്കാട്ടുന്നു. ഇത്, നാം സ്വാതന്ത്ര്യ സമര പോരാളി കളുടെ അഭിലാഷ ങ്ങളിൽ നിന്ന് എത്രയോ അകലെ ആണെന്നതിന്റെ സാക്ഷ്യ പത്രമാണ് – അജി രാധാകൃഷ്ണൻ തുടർന്നു പറഞ്ഞു.

രമേശ് നായര്‍ അധ്യക്ഷത വഹിച്ച സെമിനാര്‍ സാംസ്‌കാരിക പ്രവര്‍ത്ത കനായ വി ടി വി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടന കളെ പ്രതിനിധീ കരിച്ച് എം യു ഇര്‍ഷാദ്, ഈദ് കമല്‍, ടി കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് ചര്‍ച്ച യില്‍ ഇസ്‌കന്ദര്‍ മിര്‍സ, റൂഷ് മെഹര്‍, നന്ദന മണി കണ്ഠന്‍, പ്രസന്ന വേണു, ശ്രീരാജ് ഇയ്യാനി, ജയ്ബി എന്‍. ജേക്കബ്, അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.

സാംസ്‌കാരിക കൂട്ടായ്മ യുടെ ഭാഗമായി ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പിലെ ചിത്ര കാരന്മാരുടെ സംഘ ചിത്ര രചനയും അരങ്ങേറി. ജോഷി ഒഡേസ, രാജീവ് മുളക്കുഴ, അനില്‍ താമരശേരി, ഇ. ജെ. റോയിച്ചന്‍ തുടങ്ങിയവര്‍ ചിത്ര രചനയ്ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

Comments Off on അബുദാബിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു

ഭാരത സ്വാതന്ത്ര്യത്തിന്റെ 67വർഷങ്ങൾ

August 20th, 2014

prasakthi-independence-day-painting-ePathram
അബുദാബി : പ്രമുഖ സാംസ്കാരിക കൂട്ടായ്മ യായ ‘പ്രസക്തി’ യുടെ ആഭിമുഖ്യ ത്തില്‍ “ഭാരത സ്വാതന്ത്ര്യ ത്തിന്റെ 67വർഷങ്ങൾ” എന്ന പേരിൽ ആഗസ്റ്റ്‌ 22 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ അബുദാബി കേരള സോഷ്യല്‍ സെന്റററില്‍ സാംസ്കാരിക കൂട്ടായ്മ സംഘടി പ്പിക്കും.

5 മണിക്ക് ആർട്ടിസ്റ്റ ആർട്ട്‌ ഗ്രൂപ്പിലെ കലാകാരന്മാരുടെ സംഘ ചിത്ര രചന യോടെ തുടക്കമാവുന്ന കൂട്ടായ്മ യിൽ യു. എ. ഇ യിലെ ശ്രദ്ധേയ രായ ചിത്ര കാരന്മാർ രചന നിർവ്വഹിക്കും.

‘ഭാരത സ്വാതന്ത്ര്യത്തിന്റെ 67വർഷങ്ങൾ’ എന്ന വിഷയ ത്തില്‍ 7 മണിക്ക് നടക്കുന്ന സെമിനാര്‍, സാംസ്കാരിക പ്രവർത്തകനും ഗാന്ധി സാഹിഹ്യ വേദി പ്രസിഡണ്ടു മായ വി. ടി. വി. ദാമോദരൻ ഉദ്ഘാടനം ചെയ്യും. രമേശ്‌ നായർ അദ്ധ്യക്ഷത വഹിക്കും. സെമിനാറില്‍ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു സംസാരിക്കും

- pma

വായിക്കുക: , , ,

Comments Off on ഭാരത സ്വാതന്ത്ര്യത്തിന്റെ 67വർഷങ്ങൾ

ലെമണ്‍ ട്രീ പ്രദർശനം

January 22nd, 2013

eran-riklis-lemon-tree-epathram

അബുദാബി : അറബ് ജനതയോട് അടുപ്പം പുലര്‍ത്തുന്ന ഇസ്രയേലി കലാകാരന്മാരിൽ ഒരാളായ എറാന്‍ റിക്ലിസ് എന്ന സംവിധായകന്റെ പ്രശസ്തമായ ചിത്രം “ലെമണ്‍ ട്രീ” ഇന്ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ പ്രദർശിപ്പിക്കും.

പാരമ്പര്യമായി ലഭിച്ച തന്റെ ചെറുനാരങ്ങാ തോട്ടം നോക്കി നടത്തി അതില്‍ നിന്നുള്ള വരുമാനത്തിലൂടെ ജീവിതം നയിക്കുന്ന നായിക. ഒരു സുപ്രഭാതത്തില്‍ ഈ തോട്ടത്തിനടുത്ത് ഒരു മന്ത്രിയുടെ വീട് വരുന്നു. അതോടെ സുരക്ഷയുടെ പേരില്‍ തോട്ടം നീക്കണമെന്ന ആവശ്യവും അതിനെതിരെ ആ സ്ത്രീ നടത്തുന്ന പോരാട്ടവുമാണ് സിനിമ. സാധാരണക്കാരിയായ ഒരു സ്ത്രീ അതിജീവനത്തിനായി നടത്തുന്ന പോരാട്ടം സിനിമയെ മികച്ചതാക്കുന്നു.

ലോക സിനിമകള്‍ കാണുവാനും കൂടുതല്‍ മനസിലാക്കുവാനും വേണ്ടിയാണ് കെ. എസ്. സി. യും പ്രസക്തിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രതിമാസ സിനിമാ പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൌജന്യമാണ്.

ഇന്ന് (22 ജനുവരി) രാത്രി 8:30നാണ് പ്രദർശനം.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « ഒ. ഐ. സി. സി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി രൂപീകരണ യോഗം
Next Page » യൂത്ത്‌ ഇന്ത്യ ജോബ്‌ ഗൈഡന്‍സ്‌ ശില്‍പ്പ ശാല വെള്ളിയാഴ്ച »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine