യു. എ. ഇ. എക്സ്ചേഞ്ച് – സൂര്യാ ഡാന്‍സ് ഫെസ്റ്റിവല്‍ : ‘നൃത്തോത്സവം’

October 12th, 2012

uae-exchange-show-soorya-2012-ePathram
ദുബായ് : ലോകോത്തര മണി ട്രാന്‍സ്ഫര്‍ സ്ഥാപനമായ യു. എ. ഇ. എക്സ്ചേഞ്ച് ഉം സൂര്യ സ്റ്റേജ് ആന്‍ഡ്‌ ഫിലിം സൊസൈറ്റിയും ചേര്‍ന്ന് ഭാരതീയ നൃത്ത കലകളുടെ സമ്മോഹന സംഗമം ഒരുക്കുകയാണ്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂര്യായുടെ ഇന്റര്‍നാഷണല്‍ ചാപ്റ്റര്‍ രക്ഷാധികാരി ഡോ. ബി. ആര്‍. ഷെട്ടിയുടെ മേല്‍നോട്ട ത്തില്‍ സൂര്യാ കൃഷ്ണ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘നൃത്തോത്സവം’ സ്റ്റേജ് ഷോ ഒക്ടോബര്‍ 12 വെള്ളിയാഴ്ച വൈകീട്ട് 7:30 ന് അബുദാബി ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയ ത്തിലും ഒക്ടോബര്‍ 13 ശനിയാഴ്ച 7:30 ന് ദുബായ് ഇന്ത്യന്‍ സ്കൂളിലെ ശൈയ്ഖ്‌ റാഷിദ് ഓഡിറ്റോറിയ ത്തിലും അരങ്ങേറും.

നൃത്തവും സംഗീതവും ഒന്നു ചേരുന്ന ഈ ഷോയില്‍ പ്രശസ്ത ഭാരതനാട്യ കാരി പ്രിയദര്‍ശിനി ഗോവിന്ദ്, മോഹിനിയാട്ട നര്‍ത്തകി സുനന്ദ നായര്‍, അനന്യ, കഥക് നര്‍ത്തകര് ശിബാംഗി, ഇഷാ എന്നിവര്‍ സംഘാംഗ ങ്ങളോടൊപ്പം പങ്കെടുക്കും.

പ്രവേശ പാസുകള്‍ ആവശ്യമുള്ളവര്‍ മുന്‍കൂട്ടി യു. എ. ഇ. എക്സ്ചേഞ്ച് ഓഫീസുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്  വിളിക്കുക : 04 29 30 999

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെരുന്തച്ചന്‍ : തിലകന്‍ അനുസ്മരണം

October 8th, 2012

shakthi-remember-actor-thilakan-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് തിലകന്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 8 തിങ്കളാഴ്ച രാത്രി 8 മണിക്ക് കേരളാ സോഷ്യല്‍ സെന്ററില്‍ ‘പെരുന്തച്ചന്‍’ എന്ന പേരില്‍ ഒരുക്കുന്ന പരിപാടി യില്‍ അനുസ്മരണ പ്രഭാഷണവും തിലകന്റെ നാടക ചലച്ചിത്ര ജീവിതത്തെ സവിസ്തരം പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയും ഉണ്ടായിരിക്കും.

ഇരുപത്തി ആറാമാത് അബുദാബി ശക്തി തായാട്ട് അവാര്‍ഡ് ടി. കെ. രാമകൃഷ്ണന്‍ പുരസ്കാര സമര്‍പ്പണാഘോഷ ങ്ങളുടെ ഭാഗമായി നടന്നു വരുന്ന അനുബന്ധ പരിപാടി കളില്‍ ഉള്‍പ്പെടുത്തിയാണ് അഭിനയ വിസ്മയമായ തിലകനെ അനുസ്മരിക്കുന്നത്. കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തിലകന്റെ നിര്യാണത്തില്‍ അനുശോചിച്ചു

October 6th, 2012

artista-art-group-remember-actor-thilakan-ePathram
ഷാര്‍ജ : പ്രമുഖ നടന്‍ തിലകന്റെ നിര്യാണത്തില്‍ യു. എ. ഇ. യിലെ ചിത്രകാരന്മാരുടെ കൂട്ടായ്മ യായ ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ്‌ അനുശോചനം രേഖപ്പെടുത്തി.

അനുശോചന യോഗത്തില്‍ ‍ആര്‍ട്ടിസ്റ്റ കോര്‍ഡിനേറ്റര്‍ ഇ. ജെ. റോയിച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ചിത്രകാരി പ്രിയ ദിലീപ്കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

എക്സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ ശശിന്‍സാ, ഹരീഷ് തച്ചോടി, ഷാഹുല്‍ കൊല്ലങ്കോട്, അനില്‍ താമരശ്ശേരി, അജി രാധാകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസികളും അവസാനിക്കാത്ത യാത്രാ ദുരിതവും : ചര്‍ച്ച

October 3rd, 2012

അബുദാബി : ഐ. എം. സി. സി. യുടെ പത്തൊന്‍പതാമത് വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ‘പ്രവാസികളും അവസാനിക്കാത്ത യാത്രാ ദുരിതവും’ എന്ന വിഷയ ത്തില്‍ ഒരു ചര്‍ച്ച (ടേബിള്‍ ടോക്ക്) സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ ആറാം തിയതി ശനിയാഴ്ച വൈകുന്നേരം 8.30ന് കേരളാ സോഷ്യല്‍ സെന്ററില്‍ ഒരുക്കുന്ന പരിപാടിയില്‍ നസീര്‍ പാനൂര്‍ മോഡറേറ്റര്‍ ആയിരിക്കും.

ഷിബു. എം. മുസ്തഫ പുനലൂര്‍ വിഷയം അവതരിപ്പിക്കും. അബുദാബി യിലെ വിവിധ സംഘടനാ-മാധ്യമ പ്രതിനിധി കള്‍ പരിപാടി യില്‍ സംബന്ധിക്കുമെന്ന് ആക്ടിംഗ് പ്രസിഡന്റ് ഇബ്രാഹിം കല്ലായിക്കല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഫാറൂഖ് കാഞ്ഞങ്ങാട് എന്നിവര്‍ അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഐ. എം. സി. സി. വാര്‍ഷികം നവംബറില്‍

October 2nd, 2012

അബുദാബി : ഐ. എം. സി. സി.യുടെ പത്തൊമ്പതാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി 2012 നവംബര്‍ 23-ന് വിവിധ കലാ പരിപാടികളും ഗാനമേളയും ഐ. എം. സി. സി. യുടെ കലാ വിഭാഗമായ ധ്വനി കലാവേദി യുടെ ബാനറില്‍ കേരള സോഷ്യല്‍ സെന്റര്‍ അങ്കണ ത്തില്‍ അരങ്ങേറും എന്ന് ആക്ടിംഗ് പ്രസിഡന്റ് ഇബ്രാഹിം കല്ലായ്ക്കല്‍ അറിയിച്ചു.

ഫാറൂഖ് കാഞ്ഞങ്ങാട് (ചെയര്‍മാന്‍), ഷമീര്‍ ശ്രീകണ്ഠാപുരം (വൈസ് ചെയര്‍മാന്‍), ഷമീം ബേക്കല്‍ (കണ്‍വീനര്‍ ), റിയാസ് കൊടുവള്ളി (ജോയിന്റ് കണ്‍വീനര്‍) എന്നിവരുടെ നേതൃത്വ ത്തില്‍ 51 അംഗ സ്വാഗത സംഘം കമ്മിറ്റിയും പരിപാടി കളുടെ വിജയ ത്തിനായി രൂപീകരിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « യു.എ.ഇ. എക്സ്ചേഞ്ചിൽ വൈദ്യുതി ബിൽ അടയ്ക്കാം
Next »Next Page » അക്ഷര സദസ്സിന്റെ പ്രഥമ മാധ്യമ പുരസ്‌കാരം കെ. എ. ജബ്ബാരിക്ക് സമ്മാനിച്ചു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine