- ഫൈസല്‍ ബാവ
വായിക്കുക: അബുദാബി, സംഘടന, സാംസ്കാരികം, സാഹിത്യം
അബുദാബി : പ്രസക്തി, നാടക സൌഹൃദം, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ്, കോലായ എന്നീ കൂട്ടായ്മകള്‍ ചേര്‍ന്ന് പ്രമുഖ സാഹിത്യകാരന്‍ എസ്. എ. ഖുദ്‌സിയ്ക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് കെ. എസ്. സി. യില്‍ നടത്തിയ പരിപാടിയില്‍
അറബ് മലയാളം കവിത കളുടെ ചൊല്‍ക്കാഴ്ച ആസ്വാദ്യകരമായി.
കവി അസ്‌മോ പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ചു. കവി നസീര്‍ കടിക്കാട് ചൊല്‍ക്കാഴ്ച്ച ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ ഖുറൈഷി, ടി. എ. ശശി, രാജേഷ് ചിത്തിര, അമല്‍ കാരൂത്ത് ബഷീര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് ഒ. വി. വിജയന്റെ പ്രശസ്തമായ ചെറുകഥയെ ആസ്പദമാക്കി ‘കടല്‍ത്തീരത്ത്’ എന്ന നാടകം അബുദാബി നാടക സൗഹൃദം അവതരിപ്പിച്ചത് പ്രേക്ഷകര്‍ക്ക് വിസ്മയമായി.
ഹരി അഭിനയ സംവിധാനം ചെയ്ത നാടക ത്തില്‍ ബിന്നി ടോമി, അനന്ത ലക്ഷ്മി, രാജീവ് മുളക്കുഴ, പി. എം. അബ്ദുല്‍ റഹ്മാന്‍, അനീഷ് വാഴപ്പള്ളി, ഷാബു, സാലിഹ് കല്ലട, ഷാബിര്‍ ഖാന്‍, ഷഫീഖ്, ഷെരീഫ് മാന്നാര്‍ , ആസാദ് ഷെരീഫ് എന്നിവര്‍ വേഷമിട്ടു. വക്കം ജയലാല്‍, സാബു പോത്തന്‍കോട്, അന്‍വര്‍ ബാബു, റാംഷിദ്, അന്‍വര്‍ കൊച്ചനൂര്‍ എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.
- pma
വായിക്കുക: കവിത, നാടകം, സംഘടന, സാംസ്കാരികം, സാഹിത്യം
അബുദാബി : മുപ്പത്തിനാല് വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയാക്കുന്ന പ്രമുഖ സാഹിത്യകാരന്‍ എസ്. എ. ഖുദ്‌സിയ്ക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് പ്രസക്തി, അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍, സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. സ്‌പോട്ട് പെയിന്റിംഗ്, അറബ് മലയാളം കവിതകളുടെ ചൊല്‍ക്കാഴ്ച, സാംസ്‌കാരിക കൂട്ടായ്മ, നാടകം തുടങ്ങിയ പരിപാടികളാണ് അരങ്ങേറിയത്.
ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് ചിത്രകാരന്മാരുടെ നേതൃത്വ ത്തില്‍ നടന്ന സ്‌പോട്ട് പെയിന്റിംഗ് പ്രമുഖ സിറിയന്‍ ചിത്രകാരി ഇമാന്‍ നുവലാത്തി ഉദ്ഘാടനം ചെയ്തു. നിഷ വര്‍ഗീസ്, രശ്മി സലീല്‍, ഷാഹുല്‍ കൊല്ലങ്കോട്, ജോഷ്, നദീം മുസ്തഫ, സോജന്‍, രാജേഷ് ബാബു, ഷാജഹാന്‍, രഘു കരിയാട്ട്, ഇ. ജെ. റോയിച്ചന്‍, ശിഖ ശശിന്‍സാ, ഐശ്വര്യ ഗൗരി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എസ്. എ. ഖുദ്‌സി വിവര്‍ത്തനം ചെയ്ത 30 അറബ് പെണ്‍ കഥകളുടെ പെയിന്റിംഗ് ചിത്രകാരന്മാര്‍ ഖുദ്‌സിയ്ക്ക് സമര്‍പ്പിച്ചു.
സാംസ്‌കാരിക കൂട്ടായ്മ എഴുത്തുകാരി മറിയം അല്‍ സെയ്ദി ഉദ്ഘാടനം ചെയ്തു. പ്രസക്തി ആക്ടിംഗ് പ്രസിഡന്റ് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിച്ചു. ആയിഷ സക്കീര്‍ ‘ഖുദ്‌സി വിവര്‍ത്തനം ചെയ്ത അറബ് പെണ്‍കഥകകള്‍ ‘ എന്ന വിഷയ ത്തില്‍ പ്രഭാഷണം നടത്തി.
- pma
വായിക്കുക: സംഘടന, സാംസ്കാരികം
അബുദാബി : 34 വര്‍ഷത്തെ ഗള്‍ഫ് പ്രവാസ ജീവിതം പൂര്‍ത്തിയാക്കുന്ന പ്രമുഖ എഴുത്തുകാരന്‍ എസ്. എ. ഖുദിസിക്ക് ആദരമര്‍പ്പിച്ച് പ്രസക്തി യുടെ ആഭിമുഖ്യ ത്തില്‍ ആര്‍ട്ട് ക്യാമ്പ്, അറബ് – മലയാളം കവിത കളുടെ ചൊല്‍ക്കാഴ്ച, സാംസ്‌കാരിക കൂട്ടായ്മ, നാടകം എന്നിവ അവതരിപ്പിക്കും.
വിവര്‍ത്തനം & വിവര്‍ത്തകന്‍ എന്ന പേരില്‍ ജൂണ്‍ ഒന്ന് വെള്ളിയാഴ്ച മൂന്നു മണി മുതല്‍ രാത്രി പത്തു മണി വരെ അബുദാബി കേരള സോഷ്യല്‍ സെന്ററിലാണ് പരിപാടി.
എസ്. എ. ഖുദ്‌സി വിവര്‍ത്തനം ചെയ്ത 30 അറബ് കഥകളുടെ സ്‌പോട്ട് പെയിന്റിംഗ് ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പിന്റെ ചിത്രകാരന്മാര്‍ നടത്തും. പ്രമുഖ സിറിയന്‍ ചിത്രകാരി ഇമ്രാന്‍ അല്‍ നവലാത്തി പെയിന്റിംഗ് ഉദ്ഘാടനം ചെയ്യും. ശശിന്‍സാ അദ്ധ്യക്ഷത വഹിക്കുന്ന യോഗ ത്തില്‍ മലയാളി സമാജം സാഹിത്യ വിഭാഗം സെക്രട്ടറി എം. യു. ഇര്‍ഷാദ് മുഖ്യാതിഥി ആയിരിക്കും.
തുടര്‍ന്ന് അറബ് – മലയാളം കവിത കളുടെ ചൊല്‍ക്കാഴ്ചയും സാംസ്‌കാരിക കൂട്ടായ്മയും എമിറാത്തി എഴുത്തുകാരി മറിയം അല്‍ സെയ്ദി ഉദ്ഘാടനം ചെയ്യും. പ്രസക്തി ആക്ടിംഗ് പ്രസിഡന്റ് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിക്കും. സര്‍ജു ചാത്തന്നൂര്‍ അറബ് മലയാളം വിവര്‍ത്തന കവിതകള്‍ എന്ന വിഷയ ത്തിലും ആയിഷ സക്കീര്‍, എസ്. എ. ഖുദ്‌സി വിര്‍ത്തനം ചെയ്ത അറബ് കഥകള്‍ എന്ന വിഷയ ത്തിലും പ്രഭാഷണങ്ങള്‍ നടത്തും.
കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി, എസ്. എ. ഖുദിസിക്ക് ഉപഹാരം നല്‍കും. കമറുദ്ദീന്‍ അമേയം, നസീര്‍ കടിക്കാട്, സൈനുദ്ധീന്‍ ഖുറൈഷി, ടി. എ. ശശി, അസ്‌മോ പുത്തന്‍ചിറ, രാജേഷ് ചിത്തിര എന്നിവര്‍ കവിതകള്‍ അവതരിപ്പിക്കും.
തുടര്‍ന്ന് ഒ. വി. വിജയന്റെ ചെറുകഥയെ ആസ്പദമാക്കി ‘കടല്‍ത്തീരത്ത് ‘ എന്ന നാടകം അബുദാബി നാടക സൗഹൃദം അവതരിപ്പിക്കും.
ഹരി അഭിനയ സംവിധാനം ചെയ്യുന്ന നാടകത്തില്‍ അനന്ത ലക്ഷ്മി, ബിന്നി ടോമി, രാജീവ് മുളക്കുഴ, പി. എം. അബ്ദുല്‍ റഹ്മാന്‍, അനീഷ് വാഴപ്പള്ളി, സാബു പോത്തന്‍കാട്, സാലിഹ് കല്ലട, ഷാബു, അന്‍വര്‍ കൊച്ചന്നൂര്‍, ഷാബിര്‍ ഖാന്‍, ഷഫീഖ് എന്നിവര്‍ അഭിനയിക്കും.
- pma
വായിക്കുക: നാടകം, ബഹുമതി, സാംസ്കാരികം, സാഹിത്യം
ദോഹ : പ്രവാചകന്‍ മുഹമ്മദ് നബിയുടെ അനുയായികളില്‍ പ്രമുഖനായ ബിലാല്‍ ( റ:അ: ) യുടെ ജിവിത കഥയെ ആസ്പദമാക്കി “തനിമ” കലാ സാംസ്കാരിക വേദി ഒരുക്കുന്ന “നക്ഷത്രങ്ങള്‍ കരയാറില്ല” എന്ന മ്യൂസിക്കല്‍ ഡോക്യു ഡ്രാമ ഖത്തറിൽ അരങ്ങേറും .
ആറാം നൂറ്റാണ്ടിലെ അറേബ്യയില്‍ നില നിന്നിരുന്ന അടിമത്ത സമ്പ്രദായവും അവിടെ യജമാനന്മാരുടെ പീഡനത്തിന് ഇരയാകേണ്ടി വന്ന ബിലാല്‍ അടക്കമുള്ളവരുടെ ജീവിത യാത്രയുമാണ് “നക്ഷത്രങ്ങള്‍ കരയാറില്ല ” എന്ന ഡ്രാമയുടെ ഇതിവൃത്തം. അടങ്ങാത്ത പ്രവാചക സ്നേഹം കൊണ്ട് വീർപ്പുമുട്ടിയ അവരുടെ അതിജീവനത്തിന്റെയും , സമൂഹത്തിന്റെ ഉന്നത തലങ്ങളിലേക്ക് ഉയർത്തപ്പെടുന്നതിന്റെയും നേർചിത്രമാണ് ഈ ഡോക്യു ഡ്രാമയെന്ന് തനിമ ഡയറക്ടർ അസീസ് മഞ്ഞിയില്‍ , പ്രോഗ്രാം കണ്‍വീനർ അഹമ്മദ് ഷാഫി എന്നിവര്‍ പറഞ്ഞു. ദോഹയിലെ അമ്പതോളം പ്രവാസി മലയാളികള്‍ വേഷമിടുന്ന ഇത്തരം ഡോക്യു ഡ്രാമ ദോഹയില്‍ ആദ്യമാണെന്നും , മൂന്ന് സ്റ്റേജുകളിലായാണ് പരിപാടി അരങ്ങേറുകയെന്നും ഇതിന്റെ സംഘാടകര്‍ അറിയിച്ചു. ഉസ്മാന്‍ മാരാത്ത് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ ഡ്രാമയിലെ ഗാന രചന ജമീല്‍ അഹമ്മദ് , പി. ടി. അബ്ദുറഹ്മാൻ, കാനേഷ് പൂനൂര്‍ , ഖാലിദ് കല്ലൂര്‍ എന്നിവരും സംഗീതം ഷിബിലി , അമീൻ യാസര്‍ , അൻഷാദ് തൃശൂര്‍ എന്നിവരും ആണ്.
മീഡിയ പ്ലസുമായി സഹകരിച്ച് തനിമ ഒരുക്കുന്ന രണ്ട് മണിക്കൂറോളം ദൈര്‍ഘ്യമുളള ഈ ഡ്രാമ അറേബ്യന്‍ ഉപ ഭൂഖണ്ഡത്തിലെ പുരാതന ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരിക്കുമെന്ന് ഉസ്മാന്‍ മാരാത്ത് അഭിപ്രായപ്പെട്ടു.
പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്ന ഈ പരിപാടി മെയ് 18 ന് വൈകീട്ട് ഏഴിന് അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലാണ് അരങ്ങേറുക.
– കെ. വി. അബ്ദുല്‍ അസീസ്, ചാവക്കാട് – ദോഹ – ഖത്തര്‍
- ന്യൂസ് ഡെസ്ക്
വായിക്കുക: ഖത്തര്‍, നാടകം, മതം, സംഗീതം, സാംസ്കാരികം