സഫാരി മാള്‍ – എ. ജി. വിഷന്‍ അവാര്‍ഡ് നൈറ്റ്‌ – 2012

April 8th, 2012

safari-mall-ag-vision-award-nite-2012-epathram

ദോഹ : ആര്‍ഗണ്‍ ഗ്ലോബലും ദോഹ സ്റ്റേജും ചേര്‍ന്ന് സഫാരി മാള്‍ ടൈറ്റില്‍ ആയി ഒരുക്കുന്ന “സഫാരി മാള്‍ – എ. ജി. വിഷന്‍ അവാര്‍ഡ് നൈറ്റ്‌ – 2012” ഉം കലാമേളയും ഏപ്രില്‍ 13 ന് 7 മണിക്ക് ഖത്തറിലെ അല്‍ അഹ്‌ലി സ്റ്റേഡിയത്തിൽ നടക്കും. പത്മശ്രീ ഭരത് മമ്മൂട്ടിയാണ് പരിപാടിയിലെ പ്രധാന താരം.

13 വര്‍ഷത്തിന് ശേഷം ഇതാദ്യമായി ദോഹയിലെത്തുന്ന മമ്മൂട്ടിയെ ചടങ്ങില്‍ ആദരിക്കുന്നതോടൊപ്പം പരിപാടികളിലും മറ്റ് കലാകാരന്മാരോടൊപ്പം മമ്മൂട്ടിയുടെ സാന്നിദ്ധ്യമുണ്ടാവുമെന്ന് സംഘാടകരായ ആര്‍ഗണ്‍ ഗ്ലോബല്‍ സി. ഇ. ഒ. അബ്ദുല്‍ ഗഫൂറും ദോഹ സ്റ്റേജ് എം. ഡി. മുസ്തഫയും അറിയിച്ചു.

നാദിർഷാ സംവിധാനം ചെയ്യുന്ന ഈ പരിപാടി ചലച്ചിത്ര സംവിധായകരായ പ്രമോദ് – പപ്പൻ കൂട്ടുകെട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് .

മമ്മൂട്ടിക്ക് പുറമെ നാദിര്‍ഷാ, സിദ്ധിക്ക്, മനോജ്‌ കെ. ജയന്‍ , സുരാജ് വെഞ്ഞാറമ്മൂട് , ഉണ്ണി മുകുന്ദന്‍ , ഗിന്നസ്സ് പക്ക്രു , അംബിക , റോമ , അനന്യ , ഭാമ , കല്‍പ്പന , ലെന , മിത്ര കുര്യന്‍ , കോട്ടയം നസീര്‍ , ഷംന കാസിം , സ്വര്‍ണ്ണ ( സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍ ) എന്നിവരും പിന്നണി ഗായകരായ അഫ്സൽ , റിമി ടോമി , മൈലാഞ്ചി വിജയി ആസിഫ് കാപ്പാടും , മിമിക്രി താരങ്ങളായ ( വോഡാഫോണ്‍ കോമഡി ) നെല്‍സണ്‍ , ഉല്ലാസ്‌ , നോബി എന്നിവരും അടങ്ങിയ ഒരു വലിയ താരനിര തന്നെയാണ് ഈ കലാ മേളയില്‍ പങ്കെടുക്കാനെത്തുന്നത്. ഗാനമേള , മിമിക്രി, നൃത്തം തുടങ്ങിയ കലാ പരിപാടികള്‍ക്കൊപ്പം അവാര്‍ഡ്‌ ദാനവും നടക്കുന്ന പരിപാടിയുടെ അവതാരക രഞ്ജിനി ഹരിദാസാണ്. മൂന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ടിക്കറ്റ് നിരക്ക് 800 ( ഫാമിലി 5 പേര്‍ക്ക് ) 500 ( വി. ഐ. പി. ) 200 , 100 എന്നിങ്ങനെയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 55317921 , 77106263 , 70378760 , 66164651

അബ്ദുല്‍ അസീസ്‌ – ചാവക്കാട് – ദോഹ – ഖത്തര്‍

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. എസ്. വി. സ്റ്റാർ നൈറ്റ്‌ കലാമയൂരം 2012

April 8th, 2012

psv-starnite-kalamayooram-2012-epathram

ദോഹ : ഖത്തറിലെ പയ്യന്നൂര്‍ക്കാരുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ അഞ്ചാം വാര്‍ഷികാഘോഷവും തുടര്‍ന്ന് നടന്ന “പി. എസ്. വി. സ്റ്റാർ നൈറ്റ്‌ കലാമയൂരം 2012” എന്ന കലാ വിരുന്ന് കേരളത്തില്‍ നിന്നുള്ള പ്രശസ്ത കലാകാരന്മാരുടെ സാന്നിദ്ധ്യം കൊണ്ടും പരിപാടികളുടെ വത്യസ്തത കൊണ്ടും വന്‍ ജനപങ്കാളിത്തം കൊണ്ടും ഖത്തറിലെ മലയാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമായി. എം. ഇ. എസ്. ഇന്ത്യന്‍ സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വെച്ചു വൈകീട്ട് 6:30 നു ഹ്രസ്വമായ ഉദ്ഘാടന ചടങ്ങുകളോടെയായിരുന്നു പരിപാടിയുടെ തുടക്കം. ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി എം. ആര്‍. ഖുറൈഷി ഔപചാരികമായ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. വേദിയുടെ പ്രസിഡന്റ്‌ കക്കുളത്ത്‌ അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ച വാര്‍ഷികാഘോഷ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സുരേഷ് ബാബു കെ. സി. സ്വാഗതം പറഞ്ഞു. വേദി ലിറ്റററി സെക്രട്ടറി കൂടിയായ രവീന്ദ്രന്‍ കൈപ്രത്തിന്റെ മകള്‍ അശ്വിനി രവീന്ദ്രന്‍ പി. എസ്. വി. അക്കാദമിക്ക് എക്സെല്ലെന്‍സ് അവാര്‍ഡ്‌ എം. ആര്‍. ഖുറൈഷി സമ്മാനിച്ചു.

തുടര്‍ന്ന് നാലു മണിക്കൂര്‍ കേരളത്തില്‍ നിന്നുമെത്തിയ കലാകാരന്മാര്‍ കാണികളെ രസിപ്പിച്ചും ചിരിപ്പിച്ചും വൈവിധ്യമാര്‍ന്ന നിരവധി കലാ പരിപാടികള്‍ കാഴ്ച വെച്ചു. പ്രശസ്ത ഗായകാരായ വിവേകാനന്ദന്‍ , സയനോര, കണ്ണൂര്‍ ഷെരീഫ്‌ , സിന്ധു പ്രേംകുമാര്‍ തുടങ്ങിയവര്‍ ഒരു അപൂര്‍വ ഗാന സന്ധ്യ ദോഹയിലെ സംഗീത പ്രേമികള്‍ക്കായി ഒരുക്കി. ഷെരീഫും സിന്ധുവും കാണികള്‍ക്കിടയില്‍ ഇറങ്ങി ചെന്ന് കാണികള്‍ക്കൊപ്പം ആടിത്തിമിർത്തത് ഏറെ കൌതുകമുണര്‍ത്തി. ഷംന കാസിമും സംഘവും സദസ്യരുടെ മനം കവരുന്ന നൃത്തങ്ങള്‍ കാഴ്ച്ച വെച്ചു. വോഡഫോണ്‍ കോമഡി സ്റ്റാര്‍ ഫെയിം കോമഡി കസിന്‍സ്‌ സതീഷിന്റെയും ടീമിന്‍റെയും കോമഡി വന്‍ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.

പ്ലാറ്റിനം പ്രായോജകരായ ആർഗോന്‍ ഗ്ലോബല്‍ എം. ഡി. അബ്ദുല്‍ ഗഫൂര്‍ കലാകാരന്മാരെ പരിചയപ്പെട്ടു.

ജനറല്‍ കണ്‍വീനര്‍ വേണുഗോപാല്‍ കെ., ട്രഷറര്‍ വിജയ കുമാര്‍ ടി. വി., ഇവന്റ് കണ്‍വീനര്‍ സതീശന്‍ കെ., സുബൈര്‍ മാടായി, ശ്രീജീവ്‌, രമേശന്‍ കെ., രവീന്ദ്രന്‍ കെ., കൃഷ്ണന്‍ പി., രാജീവന്‍ , പവിത്രൻ ‍, രാജേഷ്‌ ലക്ഷ്മണന്‍ വാസുദേവന്‍ , വത്സരാജന്‍ , രാജന്‍ , പി. പി. രമേശൻ ‍, ഉല്ലാസ് , മധുസൂധനൻ , കുഞ്ഞികണ്ണന്‍ എ., പ്രദീപ്‌ കുമാര്‍, അനില്‍ കുമാര്‍, റാഫി, സതീശൻ , ഹരിദാസ്‌, മുത്തലിബ്, സുനില്‍ കുമാര്‍ , സന്തോഷ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ പ്രവര്‍ത്തകര്‍ ഈ മെഗാ ഷോയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

അയച്ചു തന്നത് : അബ്ദുൾ ഖാദർ കക്കുളത്ത്

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലഘു നാടകം ‘എ & ബി’ കേരള സോഷ്യല്‍ സെന്‍ററില്‍

April 7th, 2012

plat-form-dubai-drama-a&b-ePathram
അബുദാബി : ഏപ്രില്‍ 7 ശനിയാഴ്ച, വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നാടക സൗഹൃദം, പ്രസക്തി, കോലായ, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് എന്നീ സാംസ്‌കാരിക സംഘടന കള്‍ സംയുക്ത മായി ഒരുക്കുന്ന ചടങ്ങില്‍ പ്ലാറ്റ്‌ഫോം ദുബായ് ഒരുക്കുന്ന ‘എ & ബി’ എന്ന ലഘു നാടകം അരങ്ങേറും.

എന്‍. എന്‍. പിള്ളയുടെ ശുദ്ധമദ്ദളത്തെ ആധാരമാക്കി ടി. വി. ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത നാടക ത്തില്‍ സഞ്ജു , അഷ്‌റഫ്‌ കിരാലൂര്‍ എന്നിവരാണ് അഭിനയിക്കുന്നത്.

പ്രമുഖ കഥാകാരന്‍ ഫാസില്‍ രചിച്ച  ‘കോമ്പസും വേട്ടക്കോലും’ എന്ന നോവലി ന്റെ പ്രകാശന ചടങ്ങിനോട് അനുബന്ധിച്ച് ഒരുക്കുന്ന പരിപാടി യിലാണ് ലഘു നാടകം അവതരിപ്പിക്കുക.

യു. എ. ഇ. യിലെ പ്രമുഖ എഴുത്തുകാരനും എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയന്‍ മുന്‍ ചെയര്‍മാനുമായ ഹാരിബ് അല്‍ ദാഹ്‌രി പുസ്തകം പ്രകാശനം ചെയ്യും. പ്രസക്തി വൈസ് പ്രസിഡന്‍റ് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക സദസ്സ് കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്യും.

പി. മണികണ്ഠന്‍ മുഖ്യപ്രസംഗം നടത്തും. കവയിത്രി ദേവസേന, കവി അനൂപ്ചന്ദ്രന്‍, ഇമ പ്രസിഡന്‍റ് ടി. പി. ഗംഗാധരന്‍, മാതൃഭൂമി ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ നൗഷാദ് എന്നിവര്‍ പങ്കെടുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുസ്തക പ്രകാശനവും സാംസ്കാരിക സദസ്സും

April 3rd, 2012

fazil-book-release-compussum-vettakkolum-ePathram
അബുദാബി : പ്രമുഖ കഥാകാരന്‍ ഫാസില്‍ രചിച്ച ‘കോമ്പസും വേട്ടക്കോലും’ എന്ന നോവലിന്റെ പ്രകാശനവും സാംസ്‌കാരിക സദസ്സും ഏപ്രില്‍ 7 ശനിയാഴ്ച, വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും.

യു. എ. ഇ. യിലെ പ്രമുഖ എഴുത്തുകാരനും എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയന്‍ മുന്‍ ചെയര്‍മാനുമായ ഹാരിബ് അല്‍ ദാഹ്‌രി പുസ്തകം പ്രകാശനം ചെയ്യും. പ്രസക്തി വൈസ് പ്രസിഡന്‍റ് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക സദസ്സ് കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്യും.

പി. മണികണ്ഠന്‍ മുഖ്യപ്രസംഗം നടത്തും. കവയിത്രി ദേവസേന, മാതൃഭൂമി ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ നൗഷാദ്, അനൂപ്ചന്ദ്രന്‍, ഇമ പ്രസിഡന്‍റ് ടി. പി. ഗംഗാധരന്‍ എന്നിവര്‍ പങ്കെടുക്കും.

തുടര്‍ന്ന് എന്‍. എന്‍. പിള്ളയുടെ ശുദ്ധമദ്ദളത്തെ ആധാരമാക്കി ടി. വി. ബാല കൃഷ്ണന്‍ സംവിധാനം ചെയ്ത ‘എ & ബി’ എന്ന ലഘു നാടകം, പ്ലാറ്റ്‌ഫോം ദുബായ് അവതരിപ്പിക്കും. യു. എ. ഇ. യിലെ പ്രമുഖ സാംസ്‌കാരിക സംഘടന കളായ പ്രസക്തി, കോലായ, നാടക സൗഹൃദം, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് എന്നിവ രാണ് പരിപാടി യുടെ സംഘാടകര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യാത്രയയപ്പ് നല്‍കി

March 29th, 2012

uma-sent-off-to-sudhakaran-ePathram
ദുബായ് : 38 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന എം. സുധാകരനും ഭാര്യ രാധാ സുധാകരനും യുണൈറ്റഡ് മലയാളി അസോസി യേഷന്‍ യാത്രയയപ്പ് നല്‍കി.

ദുബായിലെ 8 പ്രമുഖ സാംസ്കാരിക സംഘടന കളുടെ കൂട്ടായ്മയാണ് ഉമ. എം. സുധാകരന്‍ ഉമ സ്ഥാപകാംഗവും ദല മുന്‍ പ്രസിഡന്റുമാണ്.

ഉമ കണ്‍വീനര്‍ കെ. എല്‍. ഗോപിയുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ കെ. കുമാര്‍ മുഖ്യാതിഥി ആയിരുന്നു.

ഭാവനാ ആര്‍ട്സ്‌ സൊസൈറ്റി പ്രസിഡന്റ് ദല പ്രസിഡന്റ് കെ. തൃനാഥ്, കെ. ജെ. മാത്തുക്കുട്ടി, പ്രിയദര്‍ശിനി പ്രസിഡന്റ് വി. ആര്‍. ജി. നായര്‍, എമിറേറ്റ്സ് ആര്‍ട്സ്‌ പ്രസിഡന്റ് ശശി, ഇന്ത്യന്‍ ആര്‍ട്സ്‌ സൊസൈറ്റി പ്രസിഡന്റ് അബ്ദുള്‍ കലാം, ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍ കുമാര്‍, ഇന്ത്യന്‍ റിലീഫ്‌ കമ്മിറ്റി സെക്രട്ടറി ഗുരുകുലം വിജയന്‍, കൈരളി കലാ കേന്ദ്രം പ്രതിനിധി മോഹന്‍ കാവാലം, നൗഷാദ് പുന്നത്തല, പി. കെ. മുഹമ്മദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഉമയുടെ ഉപഹാരം കെ. എല്‍. ഗോപി സമ്മാനിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സിറിയ : അറബ് ഉച്ചകോടിയില്‍ ചേരിതിരിവ്‌
Next »Next Page » മട്ടന്നൂരിന്റെ തായമ്പകയും രാജശ്രീ വാര്യരുടെ ലങ്കാലക്ഷ്മിയും അബുദാബി യില്‍ »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine